ചെമ്പന്റെ സ്ക്രിപ്റ്റിൽ ഒരു ജോഷി-മോഹൻലാൽ പടം, ടൈറ്റിൽ പോസ്റ്റർ പുറത്ത്

നീണ്ട 8 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ജോഷി കോംമ്പോ വീണ്ടും എത്തുന്നു, നടൻ ചെമ്പന്റെ സ്ക്രിപ്റ്റിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. ‘റമ്പാൻ’ എന്നാണ് ചിത്രത്തിൽ നൽകിയിരിക്കുന്ന പേര്.

ടൈറ്റിൽ പോസ്റ്ററിൽ കാറിനുമുകളിൽ ഒരു കൈയിൽ തോക്കും മറ്റേ കൈയിൽ ചുറ്റികയും പിടിച്ച് മുണ്ട് മടക്കി തിരിഞ്ഞ് നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണുന്നത്. പോസ്റ്ററിൽ മറ്റൊരു പ്രേത്യേകത സിറ്റും ഗ്രാമപ്രദേശവും കാണിക്കുന്നുണ്ട്.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഇന്ത്യയിലും വിദേശത്തും ചിത്രീകരണം നടക്കും,അടുത്ത് വർഷം 2024-ൽ ഷൂട്ട്‌ ആരംഭിച്ച് 2025-ൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ചെമ്പോസ്കി മോഷൻ പിക്ചർസ്, എയ്ൻസ്റ്റീൻ മീഡിയ ഇൻ അസോസിയേഷൻ, നെക്സ്റ്റൽ സ്റ്റുഡിയോസ് തുടങ്ങിയ ബാനറിൽ ചെമ്പൻ വിനോദ് ജോസ് , എയ്ൻസ്റ്റീൻ സാക്ക് പോൾ, ഷൈലേഷ് ആർ.സിംഗ് എന്നിവർ ചേർന്നാണ് ‘റമ്പാൻ’ നിർമ്മിക്കുന്നത്.

‘ജോഷി സാർ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റിൻ സാക്ക് പോൾ, ഷൈലേഷ് ആർ. സിംഗ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എന്റെ വരാനിരിക്കുന്ന സിനിമ ‘റമ്പാൻ’ അനാച്ഛാദനം ചെയ്യുന്നതിൽ സന്തോഷമുണ്ട്!നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ലോകം അർത്ഥമാക്കുന്നു.’ എന്ന ക്യാപ്‌ഷനോടെ പങ്കു വച്ചു കൊണ്ട് മോഹൻലാൽ സോഷ്യൽ മിഡിയയിൽ കുറിച്ചത്.

Share Now