ബോളിവുഡിന്റെ കിങ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രമായ ജവാന്റെ പ്രീ റിലീസ് ഇവന്റ് ആഗസ്റ്റ് 30 ന് ബുധനാഴ്ച ചെന്നൈയിലെ ശ്രീ സായിറാം എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ജവാന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സഹതാരം വിജയ് സേതുപതിക്കും സംവിധായകൻ ആറ്റ്‌ലിക്കുമൊപ്പം ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ പങ്കെടുത്തിയിരുന്നു. ചടങ്ങിനിടെ, താരങ്ങൾ അവരുടെ സ്വകാര്യ ജീവിതത്തിലെ നിരവധി കഥകളും പങ്കിടുന്ന രസകരമായ വാക്കുകളാണ് സോഷ്യൽ മിഡിയയിൽ നിറയുന്നത്.
” സ്‌കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഒരു പെൺകുട്ടിയോട് ഒരു പ്രണയമുണ്ടായിരുന്നു, പക്ഷേ അവൾക്കറിയില്ലായിരുന്നു. എല്ലാ ജാനുവിനും ഒരു രാമനുണ്ട്, പക്ഷേ ആ പെൺകുട്ടിയ്ക്ക് എസ്ആർകെ യുമായി പ്രണയത്തിലായിരുന്നു. എനിക്ക് പ്രതികാരം ചെയ്യാൻ ഇത്രയും വർഷങ്ങൾ എടുത്തു,” വിജയ്സേതുപതി പറഞ്ഞു.
താരത്തിന്റെ രസകരമായ മറുപടിയ്ക്ക് ഷാരൂഖ് പറഞ്ഞ വാക്കുകൾ ഇങ്ങനെ ; “വിജയ് സേതുപതി സാർ ഒഴികെ എല്ലാവരും എന്നെ പ്രശംസിച്ചുവെന്ന് ഞാൻ കരുതുന്നു. അവൻ ചില പെൺകുട്ടികളെക്കുറിച്ചാണ് പറഞ്ഞത്. വിജയ് സാർ ഞാൻ പറയട്ടെ, നിങ്ങൾക്ക് പ്രതികാരം ചെയ്യാം, പക്ഷേ നിങ്ങൾക്ക് എന്റെ പെൺകുട്ടികളെ എടുക്കാൻ കഴിയില്ല. അവർ എന്റേത് മാത്രമാണ്,” എസ്.ആർ.കെ. തമാശയായി പറഞ്ഞു.
ആറ്റ്ലി സംവിധാനത്തിൽ ആദ്യ ബോളിവുഡ് ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്, വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രം ചെയ്യുന്നത്. ചിത്രത്തിൽ നയൻതാരയുടെയും വിജയ്സേതുപതിയുടെയും ബോളിവുഡിലേക്കുള്ള ആദ്യ അരങ്ങേറ്റം കൂടിയാണ്. ചിത്രത്തിൽ അഥിതി വേഷത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ.
ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജവാൻ, അനിരുദ്ധ് ആണ് സംഗീത സംവിധായകൻ, അനിരുദ്ധ് ഒരുക്കിയ ചിത്രത്തിലെ ഇതുവരെ പുറത്തിറങ്ങിയ മൂന്ന് ഗാനങ്ങളും യൂട്യൂബിൽ ട്രാൻഡിങ്ങിലാണ്. ചന്ദ്രബോസ് ആണ് വരികൾ നൽകിയിരിക്കുന്നത്. റെഡ് ചില്ലിസിന്റെ ബാനറിൽ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ജവാൻ നിർമ്മിക്കുന്നത്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ 2023 സെപ്റ്റംബർ 7 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.