നിങ്ങൾ ഓരോദിനവും വളരുന്നത് ഞാൻ കാണുന്നു, പക്ഷേ നിങ്ങൾ ഒരിക്കലും മാറുന്നില്ല; പ്രിയതമയ്ക്ക് ജന്മദിനാശംസകൾ നൽകി ദുൽഖർ സൽമാൻ

പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ അദ്ദേഹത്തിന്റെ പ്രിയതമയ്ക്ക് ഹൃദയസ്പർശിനിയായ വാക്കുകൾ കൊണ്ട് പിറന്നാൾ ആശംസിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.

“മമ്മാആആ !!!” ഞങ്ങളുടെ വീട്ടിലെ ഏറ്റവും സാധാരണമായ രണ്ട് ശബ്ദങ്ങൾ. നിങ്ങൾ എത്ര ക്ഷീണിതനാണെങ്കിലും അല്ലെങ്കിൽ നിങ്ങളുടെ ദിവസം എത്ര നാളായി കഴിഞ്ഞിട്ടുണ്ടെങ്കിലും നിങ്ങൾ എല്ലായ്പ്പോഴും ഞങ്ങൾക്ക് ഊർജം കണ്ടെത്തുന്നു.

ഞങ്ങൾ ഇപ്പോൾ നിങ്ങളെ ഒരു ഡസൻ തവണ ആഘോഷിച്ചു. നിങ്ങൾ ഓരോ ദിവസവും വളരുന്നത് ഞാൻ കാണുന്നു, പക്ഷേ നിങ്ങൾ ആരാണെന്ന് ഒരിക്കലും മാറുന്നില്ല. ജീവിതത്തിൽ നിങ്ങൾ അനായാസമായി നിരവധി വേഷങ്ങൾ ചെയ്യുന്നു. നിങ്ങളുടെ ശാന്തമായ ശക്തിയും വളർത്താനുള്ള നിങ്ങളുടെ സഹജമായ കഴിവുമാണ് നിരവധി ആളുകളെ ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. എപ്പോഴും നിങ്ങളായിരിക്കുന്നതിന് നന്ദി.

നിങ്ങൾക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു ആം! ഞാൻ നിന്നെ വളരെക്കാലമായി സ്നേഹിക്കുന്നു!” എന്ന ക്യാപ്‌ഷനോടെ ഭാര്യ അമൽ സൂഫിയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കു വച്ചു കൊണ്ടാണ് താരം സോഷ്യൽ മിഡിയയിൽ പങ്കു വച്ചത്.

ഇതിനു പിന്നാലെയാണ് നിരവധി ആരാധകർ അമൽ സൂഫിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. 2011 ഡിസംബർ 22 നായിരുന്നു ദുൽഖർ സൽമാന്റെയും അമൽ സൂഫിയയുടെയും വിവാഹം കഴിഞ്ഞത്, 2017 മെയ്‌ 5 ന് തരങ്ങൾക്ക് മകൾ ജനിച്ചു.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത ആഗസ്റ്റ് 24 ന് റിലീസ് ചെയ്ത ചിത്രമായ കിങ് ഓഫ് കൊത്തയാണ് ദുൽഖർ സൽമാന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം, രാജു ഗുണ്ടായിട്ടാണ് ദുൽഖർ സൽമാന്റെ എത്തുന്നത്. താര എന്ന കഥാപാത്രമായിട്ടാണ് ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്നത്, ആദ്യമായിട്ടാണ് ഐശ്വര്യ ലക്ഷ്മിയുമായി ദുൽഖർ സൽമാനും ഒന്നിക്കുന്നത്.

ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , ശാന്തി കൃഷ്ണ , വാടാ ചെന്നൈ ശരണം , അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ അഭിനയതാക്കൾ.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന കിങ് ഓഫ് കൊത്ത മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നി ഭാഷയിൽ റിലീസ് ചെയ്തു.

Share Now