ലിയോ റിലീസ് ചെയ്ത അതെ ദിവസം തന്നെ സോഷ്യൽ മിഡിയയിൽ വിജയ്ക്കൊപ്പം നിൽക്കുന്ന വക്കീൽ ശാന്തിയുടെ ചിത്രമാണ് ഒറ്റ നിമിഷം കൊണ്ടാണ് വൈറലാത്. മലയാളത്തിലെ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വക്കീലായ ശാന്തി ഇപ്പോൾ ദളപതി വിജയുടെ വക്കീൽ കൂടിയാണ്.
‘ഗാനഗന്ധർവൻ’ ചിത്രത്തിൽ മമ്മൂട്ടിയുടെ വക്കീലായി എത്തിയ ശാന്തിയ്ക്ക്, ‘ദൃശ്യം 2’-ലെ വക്കീൽ വേഷമാണ് ശാന്തിയെ മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയത്. സിനിമകളിൽ സൂപ്പർ സ്റ്റാറുകളുടെ വക്കീലായി വേഷമിടുന്ന ശാന്തി യഥാർത്ഥ ജീവിതത്തിലും വക്കീലാണ്.
ഇപ്പോൾ ഇതാ ലിയോയുടെ വൻ വിജയത്തിന് ശേഷം ഈ അടുത്തിടെ ആഭിമുഖത്തിൽ വിജയ്ക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ചും, ലിയോ ചിത്രത്തിൽ അഭിനയിച്ചത് അല്ലാതെ ഡബ്ബ് ചെയ്തത് ഞാൻ അല്ല എന്ന് സംസാരിക്കുകയാണ് ശാന്തി മായാദേവി.
” ലിയോടെ ചെന്നൈയിലെ ഷൂട്ട് കഴിഞ്ഞതിനു ശേഷം ഞാൻ വിജയ് സാറിനൊപ്പം ഒരു സെൽഫി എടുത്തോട്ടെ എന്ന് ചോദിച്ചു. സാർ ഫുൾ മേക്കപ്പ് ഇട്ടോണ്ട് ഇത് കഴിഞ്ഞിട്ട് എടുക്കാം എന്ന് പറഞ്ഞു. അങ്ങനെ ക്യാരവനിൽ ഫോട്ടോ എടുത്ത് കഴിഞ്ഞപ്പോൾ തന്നെ സാർ പറഞ്ഞിരുന്നു സിനിമ ഇറങ്ങി കഴിഞ്ഞിട്ട് ഫോട്ടോ പോസ്റ്റ് ചെയ്താൽ മതി എന്ന്.”
” ലിയോ കണ്ടതിനു ശേഷമാണ് ഞാൻ അല്ല ഡബ്ബ് ചെയ്തിരിക്കുന്നത് എന്ന് അറിയുന്നത്. കാരണം വൈകിയാണ് ലിയോ കണ്ടത്, സിനിമ കഴിഞ്ഞു പിന്നെ അതും ആയിട്ട് എനിക്ക് കണക്ട് ഇല്ല. എപ്പോഴും അങ്ങനെയാണ് ഒരു കേസ് കഴിഞ്ഞാൽ പിന്നെ ആ ക്ലായ്ന്റ് ആയിട്ട് ഒരു ഇല്ല.”
“ശരിക്കും തമിഴിൽ അല്ല സിനിമ ചെയ്തത്, അതുകൊണ്ടാണ് ആ ഭാഗം കാണുമ്പോൾ വേഗമായിട്ടാണ് കാണിച്ചത്. ആദ്യം അവർ വിളിച്ച് പറയുന്നത് കശ്മീർ ലോയർ ആയിട്ടാണ് ഒരു നോർത്ത് ഇന്ത്യൻ കഥാപാത്രമാണ്. പക്ഷെ സൗത്ത് ഇന്ത്യൻ ലോയർ നോർത്ത് ഇന്ത്യൻ സെറ്റിൽ ചെയ്യുന്ന കഥാപാത്രമാണ് ചെയ്തത്. തൃഷ മാഡത്തിന്റെ ഫ്രണ്ട്, അങ്ങനെയാണ് പാർഥിപന്റെ കേസ് ഏറ്റെടുക്കുന്നത് ” ശാന്തി മായാദേവി പറഞ്ഞു.