രണ്ട് ആത്മാക്കൾക്ക് ഇനി ജീവിതകാലം മുഴുവൻ, വിവാഹ ചിത്രങ്ങളുമായി അമല പോൾ

തെന്നിന്ത്യൻ താരം അമല പോൾ വീണ്ടും വിവാഹിതയായി, താരത്തിന്റെ സുഹൃത്തും ഗുജറാത്ത് സ്വദേശിയായ ജഗത് ദേശായിയാണ് വരാൻ. നടി അമല പോൾ തന്നെയാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മിഡിയയിൽ പങ്കു വച്ചത്.

“ഞങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന സ്നേഹവും കൃപയും ആഘോഷിക്കുന്നു. എന്റെ ദിവ്യ പുരുഷനെ വിവാഹം കഴിച്ചു. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും തേടുന്നു ” എന്ന ക്യാപ്‌ഷനോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൊച്ചിയിലെ സ്വാകാര്യ ഹോട്ടലിൽ നടന്ന വിവാഹത്തിൽ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കു കൊണ്ടത്. ലാവണ്ടർ നിറത്തിലുള്ള ലഹങ്കയാണ് അമല പോൾ ധരിച്ചുരുന്നത്.

ഈ അടുത്തിടെയാണ് താരം വീണ്ടും വിവാഹിതയാകുന്ന കാര്യം സോഷ്യൽ മിഡിയയിലൂടെ വെളിപ്പെടുത്തിയത്, ജഗത് ദേശായി ഡാൻസ് ചെയ്ത് അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കു വച്ചുകൊണ്ടാണ് വിവരം അറിയിച്ചത്.

2014-ലാണ് തമിഴ് സംവിധായകൻ എ. എൽ വിജയ്മായിട്ടാണ് അമല പോളിന്റെ ആദ്യ വിവാഹം, പിന്നീട് നാല് വർഷത്തെ ദാമ്പത്യ ജീവിത്തിന് ശേഷം 2017-ൽ ഇരുവരും വിവാഹമോചിതരായി.

2009-ൽ പുറത്തിറങ്ങിയ ‘നീളത്താമര’യാണ് അമല പോളിന്റെ ആദ്യ മലയാളം ചിത്രം. 2010-ൽ ‘മൈന’ എന്ന തമിഴ് ചിത്രം അമല പോളിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറി.

പൃഥിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത് വരാനിരിക്കുന്ന ‘ആടുജീവിതം’ മാണ് അമല പോളിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം

Share Now