പഞ്ചാബി ഹൌസ്, പാണ്ടി പട, റിംഗ് മാസ്റ്റർ തുടങ്ങിയ ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച റാഫിയുടെ സംവിധാനത്തിൽ, ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. 3 വർഷങ്ങൾക്ക് ശേഷം ജൂലൈ 14 ന് തിയറ്ററിൽ റിലീസിനായി ഒരുങ്ങി നിന്ന വോയിസ് ഓഫ് സത്യനാഥൻ തിയതി നീട്ടി വച്ചു, കേരളത്തിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് റിലീസ് മാറ്റിയത്.
ചിത്രത്തിലെ അണിയറ പ്രവർത്തകരാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് ജൂലൈ 14 ന് റിലീസ് ചെയ്യാന്നിരുന്ന വോയിസ് ഓഫ് സത്യനാഥൻ ജൂലൈ 28 ലേക്ക് മാറ്റി എന്ന് സോഷ്യൽ മിഡിയ വഴി അറിയിച്ചത്.
ഫാമിലി എന്റർടൈൻമെന്റ് ഗണത്തിൽ പെടുന്ന വോയിസ് ഓഫ് സത്യനാഥൻ ബാദുഷ സിനിമസിന്റെയും , ഗ്രാൻഡ് പ്രോഡക്ഷൻസിന്റെയും ബാനറിൽ ബാദുഷഎം എം , ഷിനോയ് മാത്യു , ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപ് കൂടാതെ വീണ നന്ദകുമാർ , ജോജു ജോർജ്, സിദ്ധിഖ് , അനുശ്രീ , അനുപമ ഖേർ , ജോണി ആന്റണി, മകരണ്ട് ദേഷ്പാന്റെ , ജഗപതി ബാബു, രമേശ് പിശാറോഡി എന്നിവർ അഭിനയിക്കുന്നു.