മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നസ്രിയെയും ഫഹദും, ഇന്ന് ആഗസ്റ്റ് 8 നടൻ ഫഹദിന്റെ 41-മത്തെ ജനദിനമാണ്, തന്റെ പ്രിയതമന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ് ഭാര്യ നസ്രിയ.

ഫഹദിനൊപ്പം ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് ജന്മദിനാശംസകൾ ലവ് യു ഷാനു !!!! നീ വജ്രപ്പോലെ തിളങ്ങട്ടെ.. നിന്നെ പോലെ ആരുമില്ല!!!! മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ! ഏറ്റവും നല്ല സുഹൃത്ത്…. ഞാൻ നിന്നെ സ്നേഹിക്കുന്നു…എന്റെ മാത്രം നമ്മുടെ മമ്മൂട്ടി…നിങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ടവരാണ്.. എന്ന ക്യാപ്‌ഷനോടെയാണ് നസ്രിയ പോസ്റ്റിൽ കുറിച്ചത്. പിറന്നാൾ ദിനത്തിൽ ഇവുവരുടെയും ഈ മനോഹരമായ ചിത്രങ്ങൾ എടുത്തതും മലയാള സിനിമയുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയാണ് എന്നൊരു പ്രത്യേകത ഈ ചിത്രത്തിനുണ്ട്, നസ്രിയ പോസ്റ്റിനു താഴെ ചിത്രം പകർത്തിയത് മമ്മൂട്ടിയാണ് എന്ന് കുറിച്ചിട്ടുണ്ട്.
ജാതീയതയെയും അടിച്ചമർത്തലിനെയും കേന്ദ്രമാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ ചിത്രമാണ് ഫഹദ് ഫാസിലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, തിയറ്ററിൽ വൻ വിജയം തീർത്ത ചിത്രത്തിൽ കീർത്തി സുരേഷ്, ഉദയനിധി സ്റ്റാലിൻ, വടിവേലു തുടങ്ങിയവർ അഭിനയിച്ച ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ സംരക്ഷണം തുടരുകയാണ്. ചിത്രത്തിലെ ഫഹദ് ഫാസിലെ കഥാപാത്രം സോഷ്യൽ മീഡിയയിൽ വലിയ ട്രെൻഡിംഗാണ് ഇപ്പോൾ, ട്വിറ്ററിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വേണ്ടിയുള്ള വീഡിയോ എഡിറ്റുകളുമായി ആരാധകർ എത്തുന്നുണ്ട്.