ജീത്തു ജോസഫ് മോഹൻലാൽ കോമ്പോയിൽ ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ‘നേര്’, ആദ്യ ദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസിൽ 5.8 കോടി കളക്ഷനാണ് ചിത്രം നേടിയത്.
മോഹൻലാലിന്റെയും ജീത്തു ജോസഫിന്റെയും കൂട്ട്ക്കെട്ടിൽ, ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ ചിത്രമായിരുന്നു ‘നേര്’. അഡ്വക്കേറ്റ് വിജയ് മോഹൻ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ എത്തിയത്, എന്നിരുന്നാലും ചിത്രം ഒരു കോർട്ട് റൂം ഇമ്മോഷ്ണൽ ഡ്രാമയിൽ ഉൾപ്പെടുന്ന ചിത്രമാണ്.
ഇപ്പോഴിതാ, ചിത്രത്തിലെ ക്രൈമിനെ പറ്റിയും സിനിമ ചെയ്യാനുള്ള കാരണത്തെയും പറ്റി സംസാരിക്കുകയാണ് ജീത്തു ജോസഫ്. ഇതിലെ ഒരു പ്രത്യേക ക്രൈമാണ് ചിത്രം ചെയ്യാൻ സാധിച്ചത് എന്നും, ആ അവസ്ഥയിൽ ക്രൈം വന്നാൽ കോർട്ടിൽ എന്തോക്കെയാണ് ചെയ്യുന്നത് എന്നും ജീത്തു ജോസഫ് പറയുന്നു.
” ഇതിന് അകത്ത് പ്രത്യേക രീതിയിലുള്ള അല്ലെങ്കിൽ പ്രത്യേക അവസ്ഥയിലുള്ള ഉണ്ടായ ക്രൈമുണ്ട്, ആ ക്രൈമാണ് എന്നെ ഇതിനകത്തേക്ക് കൊണ്ട് വന്നത്. ഇങ്ങനെത്തെ ക്രൈം ഒത്തിരി സ്ഥലങ്ങളിൽ നടന്നിട്ടുണ്ട് ഇന്ത്യയിലും വിദേശത്തും, പക്ഷെ ആ ക്രൈമിൽ വ്യത്യാസമുണ്ട്. അപ്പോൾ ഇങ്ങനെയുള്ള അവസ്ഥയിൽ എങ്ങനെ ആയിരിക്കും കോടതിയിൽ അവതരിപ്പിക്കുക, എന്തോക്കെ സാഹചര്യങ്ങളിൽ എങ്ങനെയൊക്കെയാണ് കേസ് കൊണ്ട് പോകുന്നത്. അതൊക്കെയാണ് ഞാൻ ശാന്തി ആയിട്ട് ഡിസ്‌കസ് ചെയ്തത്”.
” കുറെ നാളായി ത്രില്ലർ തന്നെ ചെയ്ത് ഒരു മടുപ്പ് വരുമ്പോൾ, നമ്മൾ ഒന്ന് മാറ്റി ചിന്തിക്കും. അതുകൊണ്ട് ഒരു ഇമ്മോഷ്ണൽ ഫിലിമാണ് ‘നേര്’, ഇത് കഴിഞ്ഞട്ട് ‘നുണക്കുഴി’ ആണെങ്കിലും അത് ഒരു കോമഡി സിനിമയാണ്. ആ ഒരു ചേഞ്ച് ആണ് എന്റെ അട്രാക്ഷൻ” ജീത്തു ജോസഫ് കൂട്ടിചേർത്തു.