നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, അനശ്വര രാജൻ

ജീത്തു ജോസഫിന്റെ കൂട്ട്ക്കെട്ടിൽ മോഹൻലാലിന്റെ അഞ്ചാമത്തെ ചിത്രമാണ് ‘നേര്’, റിലീസ് ചെയ്ത മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയിൽ അവരവരുടെ വേഷങ്ങൾ വളരെ നന്നായി തന്നെ ചെയ്‌തിട്ടുണ്ട്, എന്നാൽ എടുത്തു പറയേണ്ട പെർഫോമൻസ് അനശ്വരയുടെതാണ്.

മലയാളത്തിലേക്ക് ബാലതാരമായി എത്തിയ താരമാണ് അനശ്വര രാജൻ, എന്നാൽ ഇന്ന് മോഹൻലാൽ പടത്തിൽ മറക്കാനാവാത്ത സാറ എന്ന കഥാപാത്രത്തിലൂടെ ജനശ്രദ്ധ നേടിയിരിക്കുകയാണ് താരം.

ഇപ്പോൾ ഇതാ, മലയാള സിനിമയിൽ ഇത്രത്തോളം വളർത്തിയെടുത്ത പ്രേക്ഷകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞിരിക്കുയാണ് അനശ്വര രാജൻ.

‘ “ഈ നേരിനും ഈ നേരത്തിനും നന്ദി! നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട് എല്ലാവരോടും സ്നേഹം നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ.. കൂടെയുണ്ടാവണം ” അനശ്വര ‘ എന്ന അടിക്കുറുപ്പോടെയാണ് താരം പങ്കു വച്ചത്.

ഡിസംബർ 21-ന് റിലീസ് ചെയ്‌ത ‘നേര്’ ബോക്സ്‌ ഓഫീസിൽ 3.04 കോടി രൂപയാണ് കളക്ഷൻ നേടിയത്. ജീത്തു ജോസഫിന്റെയും , ശാന്തി മായാദേവിയുടെയും തിരകഥയിൽ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മോഹൻലാൽ, അനശ്വര രാജൻ, പ്രിയാമണി, ജഗദീഷ്, സിദ്ധിഖ്, ഗണേഷ് കുമാർ, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Share Now