ദുൽഖർ സൽമാന്റെ ആരാധകർക്ക്, ഏറെ ആവേശം തരുന്ന ഒരു അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ‘മഹാനടി’, ‘സീതാ രാമം’ എന്നി ചിത്രങ്ങൾക്ക് ശേഷം പാൻ ഇന്ത്യൻ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. സെപ്റ്റംബർ 7- നാണ് ലക്കി ഭാസ്കർ ലോകമെമ്പാടും ഗ്രാൻഡായി റിലീസ് ചെയ്യാനിരിക്കുന്നത്. മീനാക്ഷി ചൗദരിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
റിലീസിന് മുന്നോടിയായി മമ്മൂട്ടിയുടെ ആരാധകർക്കുമുള്ള ഒരു സന്തോഷ വാർത്തയും കൂടിയാണ് ഇത്. സെപ്റ്റംബർ 7-ന് നടൻ മമ്മൂട്ടിയുടെയും പിറന്നാൾ കൂടിയാണ്. വാപ്പയുടെ പിറന്നാളിന് മകന്റെ വകയൊരു പാൻ ഇന്ത്യൻ സിനിമ എന്നാണ് ആരാധകർ കമന്റ് അറിയിക്കുന്നത്. പാൻ ഇന്ത്യൻ ഫിലിം ആയതിനാലും, ആരാധകർക് ഏറെ പ്രിയപ്പെട്ട നടൻ ആയതിനാലും, ദുൽഖർന്റെ ഓരോ ഫിലിം അപ്ഡേറ്റിനു വേണ്ടി ആരാധകർ ഏറെ ആകാംഷയോടെ ആണ് കാത്തിരിക്കുന്നത്.
ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ലക്കി ഭാസ്കർ, സിത്താര എൻ്റർടെയ്ൻമെൻ്റസ്, ഫോർച്യൂൺ ഫോർ സിനിമ ബാനറിൽ നാഗ വംശി എസ്, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനു ശേഷമാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്, ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്കർ എന്ന കഥാപാത്രമായിട്ടാണ് ദുൽഖർ സലാമൻ എത്തുന്നത്. അപ്രതീക്ഷിതമായി ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ പണം ഉണ്ടാകുകയും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളാണ് ടീസറിൽ കാണിക്കുന്നത്. അതേപോലെ തന്നെ ഈ അടുത്തിടെയാണ് ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്സ് വീഡിയോ പുറത്തു വിട്ടത്.
സംഗീതം – ജി.വി പ്രകാശ് കുമാർ, ഛായാഗ്രഹണം- നിമിഷ് രവി, എഡിറ്റർ- നവീൻ നൂലി കലാസംവിധാനം – ബംഗ്ലാൻ