ബോക്സ് ഓഫീസിൽ റെക്കോർഡുകൾ വാരികൂട്ടുന്ന ലിയോയ്ക്ക് ശേഷം വിജയുടെ അടുത്തതായി വരാനിരിക്കുന്ന ‘ദളപതി 68’ ന്റെ പുതിയ അപ്ഡേറ്റാണ് വന്നിരിക്കുന്നത്. വിജയദശമി ദിനത്തിൽ ഉച്ചയ്ക്ക് 12:05 ന് ചെന്നൈയിൽ നടന്നിരുന്ന പൂജ ചിത്രങ്ങളും വീഡിയോസുമാണ് പുറത്തുവിട്ടിരിരുന്നത്.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ്, പ്രശാന്ത്, പ്രഭുദേവ, സ്‌നേഹ, ലൈല, യോഗി ബാബു, മോഹൻ, ജയറാം, അജ്മൽ അമീർ, മീനാക്ഷി ചൗധരി തുടങ്ങിയ താരനിരയാണ് ‘ദളപതി 68’ യിൽ എത്തുന്നത്.
സയൻസ് ഫിക്ഷൻ ഗണത്തിൽ പെടുന്ന ചിത്രത്തിൽ വിജയ് രണ്ട് കഥാപാത്രമായിട്ടാണ് എത്തുന്നത് എന്നാണ് റിപ്പോർട്ട്, പോക്കിരി, വില്ലു എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും പ്രഭുദേവയും ഒന്നിക്കുന്ന ചിത്രമാണ് കൂടിയാണ് ‘ദളപതി68’.
ഇതുവരെ പേര് ഇടാത്ത ‘ദളപതി 68’ എ.ജി.എസ് എന്റർടൈൻമെന്റ് ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്, മറിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് ലിയോ റിലീസ് ചെയ്യുന്നതിനുമുന്നേ പുരോഗമിച്ചിരുന്നു.
മാസ്റ്റർ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഒക്ടോബർ 19 ന് റിലീസ് ചെയ്ത വിജയ് ചിത്രമാണ് ലിയോ, വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നാല് ദിവസം കൊണ്ട് 400 കോടിയോളം കളക്ഷനാണ് ലിയോ ഇതുവരെ നേടിയത്.