ഒരൊറ്റ ചിത്രത്തിലൂടെ താരജോഡികളായി മാറിയിരിക്കുകയാണ് ഷൈനും മഹിമയും, ‘ആർആർഡിഎക്‌സ്’സിൽ’സിൽ ഒന്നിക്കാത്തതിന്റെ ആരാധകരെ ഏറെ സങ്കടത്തിൽ താഴ്ത്തിരുന്നു.
ഇപ്പോൾ ഇതാ പുതിയ അപ്ഡേഷൻ പുറത്തു വിട്ടിരിക്കുകയാണ് ഷൈൻ നിഗവും മഹിമയും.’ആർഡിഎക്‌സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും മറ്റൊരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്നുള്ള വാർത്തയാണ് ഷൈനും മഹിമ സോഷ്യൽ മിഡിയയിലൂടെ പങ്കു വച്ചിരിക്കുന്നത്.
” ഞങ്ങൾ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു !! ഇത്തവണ ‘ലിറ്റൽ ഹാർട്സ്’നൊപ്പം” എന്ന ക്യാപ്ഷൻ നൽകി കൊണ്ട് ഷൈനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് കൊണ്ടാണ് വിവരം മഹിമ അറിയിച്ചത്.
എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘ലിറ്റിൽ ഹാർട്ട്‌സ്’ എന്ന ചിത്രത്തിലാണ് എത്തുന്നത്. രണ്ട് കുടുംബങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു ഫീൽ ഗുഡ് കോമഡിയാണെന്ന് പറയപ്പെടുന്നു.
ചിത്രത്തിൽ ബാബുരാജ്, ഷൈൻ ടോം ചാക്കോ, ധ്യാൻ ശ്രീനിവാസൻ, ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഈ വർഷം ഓണത്തിന് തിയറ്ററിൽ 100 കോടി കളക്ഷൻ നേടിയ ചിത്രമായിരുന്നു ആർഡിഎക്സ്. ഷൈൻ നിഗം കൂടാതെ ആന്റണി വർഗീസ്, നീരാജ് മാധവ്, ബാബു ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചത്. അതെസമയം ഷൈനിന്റെയും മഹിമയുടെയും റൊമാന്റിക് ഗാനമായ ‘നീല നിലാവേ’ ഗാനം സോഷ്യൽ മിഡിയയിൽ വലിയ രീതിയിൽ ട്രാൻഡിലാണ്.