മോഹൻലാൽ സംവിധാനത്തിലേക്ക് ഒരിക്കലും എത്തില്ല എന്ന് വിചാരിച്ചിരുന്നതാണ് മുകേഷ് മാധവൻ പറയുന്നു.
.
ഫിലിപ്പ്സ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിൽ നടത്തിയ ആഭിമുഖത്തിൽ മുഗേഷ് സംസാരിക്കുകയുണ്ടായി.
” അതിന് അകത്ത് ചതിയുണ്ട്, ഒരു കഥ എഴുതി സംവിധാനം ചെയ്യണമെങ്കിൽ മിനിമം 6 മാസം വേണം. അപ്പോൾ 6 മാസം മാറി നിൽക്കുക എന്ന് പറഞ്ഞാൽ, സിനിമ അഭിനയം ആണലോ ഞാൻ ശീലിച്ചതും എന്റെ സ്വപ്നങ്ങളും പ്രതിക്ഷകളും ഓക്കെ. ഇപ്പോൾ രാഷ്ട്രീയം ഉണ്ട്, 6 മാസം കഴിഞ്ഞാൽ സിനിമയിലേക്ക് തിരിച്ചു വരുമ്പോൾ ബൈ ചാൻസ് സിനിമയിൽ കയറാൻ പറ്റില്ല. രാഷ്ട്രീയത്തിലും കേറാൻ പറ്റില്ല, പിന്നെ നമ്മൾ വഴിയാധാരമാകും. അതൊക്കെ ചെറിയ ചതിയാണ്, അതിന്റെ സമയം ആകുമ്പോൾ ചെയ്യും. “
” സിനിമയ്ക്ക് അകത്തുള്ളവർ എല്ലാവരും സംവിധാനം ചെയ്യണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ട്. മോഹൻലാൽ ഒരിക്കലും സംവിധാനം ചെയ്യത്തില്ല എന്ന് വിചാരിച്ചിരുന്ന ആളാണ് ഞാൻ. എന്റെ അടുത്ത് പല മേഖലയിൽ പോകുമ്പോൾ മോഹൻലാൽ പറഞ്ഞിട്ടുണ്ട്,’ സിനിമയിൽ സജീവനായി നിൽക്കുകയല്ലേ, വെറുതെ ടിവി ആങ്കർ ആയി സമയം കളയല്ലേ എന്ന്. രാഷ്ട്രീയത്തിൽ പോയപ്പോൾ നല്ല വഴുക്ക് പറഞ്ഞു, വല്ല കാര്യം ഉണ്ടായിരുന്നോ നാട്ടുകാരുടെ ചീത്ത വിളി കേൾക്കാൻ.’ “
” പക്ഷെ എന്നെ സംബന്ധിച്ച് ഒന്നും വിടാതെ എല്ലാം പരീക്ഷികണം എന്നുള്ളതാണ്, സിനിമ ഉള്ളത് കൊണ്ടാണ് രാഷ്ട്രീയത്തിൽ ക്ലച്ച് പിടിച്ചത്. സിനിമ നടൻ എന്നുള്ള രീതിയിലാണ് ഞാൻ ജയിച്ചത്, സിനിമയിൽ ഉള്ളത് കൊണ്ടാണ് ടിവിയിൽ എന്നെ വിളിക്കുന്നത്. സിനിമ ഉള്ളത് കൊണ്ടാണ് ഞാൻ എഴുതുന്ന പുസ്തകങ്ങൾ വായിക്കുന്നത്, സിനിമ ഉള്ളത് കൊണ്ടാണ് മുഗേഷ് സ്പീക് കേൾക്കുന്നത്. അല്ലാണ്ട് ആര് കേൾക്കാൻ, എല്ലാം സിനിമ ആക്റ്റിങ്ങിന്റെ ശക്തിയാണ്. ” മുഗേഷ് മാധവൻ പറഞ്ഞു.
‘ ഹെലൻ ‘ സിനിമയിലൂടെ നാഷണൽ അവാർഡ് നേടിയ ടീമിന്റെ സംവിധാനത്തിൽ, മുകേഷേട്ടൻ്റെ 300-മത്തെ ചിത്രമാണ് ഫിലിപ്പ്. ആൽഫർഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്ന ഫിലിപ്പ് വേൾഡ്വൈഡ് നവംബർ 24-ന് റിലീസ് ചെയ്യുന്നതാണ്. മാതുകുട്ടി സേവിയരുടെ തിരക്കഥയിൽ ഹെഷം അബ്ദുൽ വഹാബ് ആണ് സംഗീത സംവിധായകൻ.