സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ലോകത്തിലെ വലിയ തെണ്ടിത്തരമാണ് എന്ന് വിജയ്രാഘവൻ, സ്ത്രീധനത്തെ കുറിച്ച് വിജയ്രാഘവന്റെ മറുപടി ഇങ്ങനെ.
“ഇത്രയും വലിയ തെണ്ടിത്തരം ഈ ലോകത്തെയില്ല, എന്റെ അച്ഛനോ ഞാനോ എന്റെ മക്കൾക്കോ അമിയത്തിമാർക്കോ ഒന്നും സ്ത്രീധനം കൊടുത്തിട്ടില്ല. എന്റെ രണ്ടാമത്തെ മോൾക്ക് വിവാഹ ആലോചനയിൽ അവർക്ക് എന്തുണ്ട് എന്നുപോലുമുള്ള സംസാരമെ ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരുത്തൻ എന്തുണ്ട് എന്ന് ചോദിക്കുമ്പോൾ അവനെ കല്യാണം കഴിക്കേ ചെയ്യരുത്, അവനെ വിശ്വാസിക്കാനേ കൊള്ളൂല്ല”.
“എന്റെ അഭിപ്രായം അതാണ്, എന്റെ രണ്ട് മക്കളും ഇന്നുവരെ അവരുടെ സ്വത്തുക്കൾ ചോദിച്ചട്ടും ഇല്ല. പക്ഷെ നല്ല ബന്ധമാണ് വീട്ടുക്കാർ തമ്മിൽ, പിന്നെ എന്തിനാ ആവശ്യമില്ലാത്ത കാര്യം ചോദിക്കാൻ പോകുന്നത്. നമ്മുക്ക് ഒരു കുട്ടിയെ ഇഷ്ട്ടപ്പെട്ട് നമ്മുടെ വീട്ടിൽ താമസിക്കാൻ പറ്റുന്നത് ആണോ അത് മാത്രമെയൊള്ളു. എനിക്കും എന്റെ മോനും അത്രെയും ഉള്ളു, അതിന് പറ്റിയ കുട്ടി അത്യാവശ്യത്തിന് വിദ്യാഭ്യാസമുണ്ട് അത്രയും ഉദ്ദേശിക്കുന്നുള്ളു. അത്രയും ഉദ്ദേശിക്കാൻ പാടൊള്ളു”.
“പിന്നെ സ്ത്രീധനം കൊടുക്കുന്നവർ കുറ്റവാളികൾ ആണ്, എന്തിനാണ് സ്ത്രീധനം കൊടുക്കുന്നത് അത് കുട്ടിയെ ബലികൊടുക്കുകയല്ലേ ചെയ്യുന്നത്. അത് അച്ഛൻ അമ്മ ചെയ്ത തെറ്റാണ്, എന്നാലും പെണ്ണുങ്ങൾക്ക് കുഴപ്പമുണ്ട്. എനിക്ക് എന്ത് തരും എന്നുള്ള ബോധം പാടില്ല, അച്ഛൻ ഉണ്ടാക്കിയത് അച്ഛൻ ഉണ്ടാക്കിയതാണ്. മകളെ പഠിപ്പിച്ച് ഒരു നിലയിൽ എത്തുമ്പോൾ അവർ അവരുടെ കാര്യം നോക്കണം, അങ്ങനെയായിരിക്കണം കുട്ടികൾ ചിന്തിക്കേണ്ടത്” വിജയ് രാഘവൻ പറഞ്ഞു.