ബോളിവുഡിലെ താര മൂല്യം ഉള്ള നടൻ ആണ് ഹൃത്വിക് റോഷൻ, പ്രതിസന്ധികളെ മറികടന്ന് അഭിനയവും ചടുല ന്യത്തവും കൊണ്ട് അതിശയിപ്പിക്കുന്ന നടൻ ആണ് ഹൃത്വിക് റോഷൻ. വ്യത്യസ്തമാർന്ന വേഷം കൊണ്ട് മികച്ച ഉയർച്ചയാണ് അദ്ദേഹം സിനിമയിലൂടെ നേടി എടുത്തത്. വിവാദങ്ങളിൽ അകപ്പെട്ടെങ്കിലും ഇപ്പോൾ ബോക്സ് ഓഫീസിൽ വൻ വിജയമാണ്, ഹൃത്വിക് റോഷന്റെ ഓരോ സിനിമകളിൽ നിന്നും നേടുന്നത്. ഇപ്പോൾ ഇതാ ഹൃത്വിക് റോഷന്റെ കരിയറിലെ മികച്ച ചിത്രങ്ങൾ ആണ് താഴെ നൽകിയിരിക്കുന്നത്.
- കഹോ നാ പ്യാർ ഹൈ
- കോയി മിൽ ഗയ
- വാർ
- സൂപ്പർ 30
- അഗ്നിപഥ്
- കാബിൽ
- ധൂം 2
- ജോധാ അക്ബർ
- വിക്രം വേദ
- ക്രിഷ് 3
1. കഹോ നാ പ്യാർ ഹൈ
ഹൃത്വിക് റോഷൻ്റെ കരിയറിലെ ഏറ്റവും ജനശ്രദ്ധ നേടിയ ചിത്രം ആയിരുന്നു കഹോ നാ പ്യാർ ഹൈ. 2000-ൽ ഹൃത്വിക് റോഷൻ്റെ അച്ഛൻ രാകേഷ് റോഷനാണ് ഈ ചിത്രം സംവിധാനം ചെയ്ത് ഇരിക്കുന്നത്. ആക്കാലത്ത് ബോക്സ് ഓഫീസിൽ വൻ വിജയം ആയിരുന്നു കഹോ നാ പ്യാർ ഹൈയ്ക്ക് ലഭിച്ചത്. ചിത്രത്തിൽ ഹൃത്വികിൻ്റെ ലുക്കും നൃത്തവും അതിശയിപ്പിക്കുന്ന പ്രകടനവവും ഇന്നും സിനിമ കാണുന്നവർ മടുപ്പ് തോന്നുകയില്ല. വ്യത്യസ്ത ശരീര പ്രകൃതിയുള്ള രണ്ട് കഥാപാത്രങ്ങളെയാണ് ഹൃത്വിക് അവതരിപ്പിച്ച് ഇരിക്കുന്നത്, ചിത്രത്തിൽ അമീഷ പട്ടേൽ ആണ് നായികയായി എത്തുന്നത്.
അനുപം ഖേർ, ദലിപ് താഹിൽ, മോഹ്‌നിഷ് ബഹൽ, സതീഷ് ഷാ, ഫരീദ ജലാൽ, വ്രജേഷ് ഹിർജി, തന്നാസ് ഇറാനി, ജോണി ലിവർ, ആശാ പട്ടേൽ, പായൽ മൽഹോത്ര എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്. ഈ സിനിമയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ ഒരു തരംഗം തന്നെ അദ്ദേഹം സൃഷ്ടിച്ചു, മികച്ച ചിത്രം മികച്ച നടൻ മികച്ച ഡയറക്ടർ എന്നി നിലയിൽ ഈ സിനിമയ്ക്ക് നിരവധി അവാർഡുകൾ കരസ്ഥമാക്കിട്ടുണ്ട്. ചിത്രത്തിൽ ആറ് ഗാനങ്ങൾ ആണ് ഉള്ളത്.
2. കോയി മിൽ ഗയ
രാകേഷ് റോഷൻ സംവിധാനം ചെയ്ത്, 2003-ൽ സയൻസ് ഫിക്ഷൻ ക്ലാസിക്കിൽ ഒരുക്കിയ ചിത്രം ആണ് കോയി മിൽ ഗയ. മനുഷ്യൻ അന്യഗ്രഹജീവി ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണ് കോയി മിൽ ഗയ, ചിത്രം ബോക്സ് ഓഫീസിൽ വൻ നേട്ടമായിരുന്നു ഉണ്ടാക്കിയത്. രേഖ, ഹൃത്വിക് റോഷൻ, പ്രീതി സിൻ്റ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.
രോഹിത് എന്ന വ്യക്തിയുടെ ജീവിതത്തിൽ അന്യഗ്രഹജീവി കടന്നു വരികയും, പിന്നീട് അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവം നിമിഷങ്ങൾ ആണ് ചിത്രത്തിൽ. ഹൃത്വികിൻ്റെ അഭിനയമാണ് സിനിമയുടെ ഏറ്റവും വലിയ നട്ടെല്ല്, ഹൃത്വിക്കിൻ്റെ വ്യത്യസ്തമായ വേഷങ്ങളിൽ ഒന്നായിരുന്നു രോഹിത് എന്ന കഥാപാത്രം. ആക്കാലത്ത് ബോളിവുഡിലെ മികച്ച സിനിമകളിൽ ഒന്ന് ആണ് കോയി മിൽ ഗയ.
ജോണി ലിവർ, മുകേഷ് ഋഷി, ഹൻസിക, രജത് ബേദി, പ്രേം ചോപ്ര, അഞ്ജന മുംതാസ്, രാജീവ് വർമ്മ, രാകേഷ് റോഷൻ, ഛോട്ടേ ഉസ്താദ്, അനൂജ് പണ്ഡിറ്റ് ശർമ്മ എന്നിവർ ആണ് ചിത്രത്തിലെ താരങ്ങൾ.
3. വാർ
ഹൃത്വിക്കും ടൈഗറും പ്രധാന കഥാപാത്രം ആക്കി, സിദ്ധാർത്ഥ് ആനന്ദ് സംവിധാനത്തിൽ 2019-ൽ റിലീസ് ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് വാർ. വാർ സിനിമയുടെ മുഴുവൻ കഥയും ഈ രണ്ടുപേരെ ചുറ്റിപ്പറ്റിയാണ്, തെമ്മാടി ചാരനായ കബീറിനെ തടയാനുള്ള ഉത്തരവാദിത്തം ഏൽപ്പിക്കുന്നു. ദേശസ്നേഹിയായ സൈനികനായ ഖാലിദിൻ്റെ കഥയാണിത്, ചിത്രത്തിൽ രണ്ട് അതിശക്തരായ ഏജൻ്റുമാർ തമ്മിലുള്ള യുദ്ധം ആണ് ഏറെ ശ്രദ്ധ നേടുന്നത്.
എന്നത്തേയും പോലെ ചിത്രത്തിൽ ത്രിൽ റൈഡും വിനോദവും ഡ്രാമയും വികാരങ്ങളും സസ്‌പെൻസും എന്നിവയുണ്ട്. വാണി കപൂർ, അനുപ്രിയ ഗോയങ്ക, ജെസ്സി ലിവർ, യാഷ് രാജ് സിംഗ്, ആർ ഭക്തി ക്ലീൻ, അനിൽ ഖോപ്കർ, അമിത് ഗൗർ, ദിഷിത സെഹ്ഗാൾ, മഷ്ഹൂർ അംരോഹി, ആരിഫ് സക്കറിയ, മോഹിത് ചൗഹാൻ എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്.
4. സൂപ്പർ 30
യഥാർത്ഥ ജീവിതകഥയെ അടിസ്ഥാനമാക്കി, വികാസ് ബഹൽ സംവിധാനത്തിൽ ഹൃത്വിക് റോഷനെ നായകനാക്കി ഒരുക്കിയ ചിത്രം ആണ് സൂപ്പർ 30. ഐഐടി സൗജന്യ പരിശീലന കേന്ദ്രം നടത്തുന്ന പ്രതിഭാധനനായ ഗണിതശാസ്ത്രജ്ഞനായ, ആനന്ദ്കുമാറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ. ആനന്ദ്കുമാറിന്റെ കഥാപാത്രം അവതരിപ്പിച്ച് ഇരിക്കുന്നത് ഹൃത്വിക് റോഷൻ ആണ്, ഇതുവരെയുള്ള അദ്ദേഹത്തിൻ്റെ പ്രതിബന്ധങ്ങൾക്കും എതിരെയുള്ള മനുഷ്യ വിജയത്തിൻ്റെ ഹൃദയസ്പർശിയായ പ്രകടനമാണ് കാഴ്‌ച്ചവച്ചിരിക്കുന്നത്.
വിദ്യാഭ്യാസത്തിൻ്റെ പരിവർത്തന ശക്തിയെക്കുറിച്ചാണ് ചിത്രം പറയുന്നത്, എന്നാൽ യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കാത്ത ഒരു സാധാരണ ബോളിവുഡ് സിനിമയാണ് സൂപ്പർ 30. മൃണാൽ താക്കൂർ, പങ്കജ് ത്രിപാഠി, ആദിത്യ ശ്രീവാസ്തവ, വീരേന്ദ്ര സക്സേന, വിജയ് വർമ്മ, അമിത് സാദ്, ജോണി ലിവർ, പ്രവീൺ സിംഗ് സിസോദിയ, ശരത് സോനു, മിഹിർ അഹൂജ, ചിത്തരഞ്ജൻ ഗിരി, മുകേഷ് ത്യാഗി, ബ്രഹ്മസ്വരോ മിശ്ര, പരിതോഷ് സാൻഡ്, സുശീൽ പാണ്ഡെ, കൃതി ഷെട്ടി, കരിഷ്മ ശർമ്മ തുടങ്ങിയവർ ആണ് അഭിനയതാക്കൾ. സാമ്പത്തികമായി വെല്ലുവിളികൾ നേരിടുന്ന ആനന്ദ് കുമാറിൻ്റെയും കുടുംബത്തിന്റെയും ജീവിതത്തിലേക്ക് ഒരു നേർക്കാഴ്ച്ച സിനിമ നൽകുന്നത്.
5. അഗ്നിപഥ്
2012-ൽ കരൺ മൽഹോത്ര സംവിധാനം ചെയ്ത ഹൈലി ആക്ഷൻ ഇമോഷൻസ് സിനിമയാണ് അഗ്നിപഥ്. ഹൃത്വിക് റോഷൻ ഓരോ വേഷം ചെയ്യുമ്പോഴും ബോളിവുഡിലെ സമ്പൂർണ്ണ നടനാണ് എന്ന തെളിയിച്ച് ഇരിക്കുകയാണ്. ചിത്രത്തിൽ ഏറെ ശ്രദ്ധിക്പ്പെട്ടത്, ‘ചിക്കനി ചമേലി’ എന്ന ഗാനത്തിലെ കത്രീന കൈഫിന്റെ ഐറ്റം ഡാൻസ് ആണ്.
സഞ്ജയ് ദത്ത്, ഋഷി കപൂർ, കനിക തിവാരി, പ്രിയങ്ക ചോപ്ര, സറീന വഹാബ്, സച്ചിൻ ഖേദേക്കർ, രവി ജങ്കൽ, പങ്കജ് ത്രിപാഠി, കിരൺ കുമാർ, ദേവൻ ഭോജാനി എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്. ഹൃത്വിക് റോഷൻ എല്ലാ വശങ്ങളിലും ക്രൂരവും അതിശയകരവുമായ പ്രകടനമാണ് ചിത്രത്തിൽ നടത്തി ഇരിക്കുന്നത്.
6. കാബിൽ
സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത് ഹൃത്വിക് റോഷൻ, യാമി ഗൗതം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് കാബിൽ. അന്ധനായ വ്യക്തിയുടെ കഷ്ടപ്പാടുകളെക്കുറിച്ചും, അന്ധത എന്ന ദൗർബല്യത്തെ പണക്കാരനോ രാഷ്ട്രീയ വർഗക്കാരനോ എന്നതിനെക്കുറിച്ചുമാണ് സിനിമ നീങ്ങുന്നത്. കാഴ്‌ച വൈകല്യമുള്ള രോഹൻ ഭട്‌നാഗറിൻ്റെയും സുപ്രിയയുടെയും പ്രണയ ജീവിതത്തിൽ സുപ്രിയ ആത്മഹത്യ ചെയ്യുന്നു. എന്നാൽ ഇരുവരുടെയും ദാമ്പത്യ ജീവിതം തകർത്തവർക്ക് രോഹൻ പ്രതികാരം ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥ.
ചിത്രത്തിൽ ഹൃത്വിക് റോഷന്റെ അഭിനയം മുതൽ ആക്ഷനും വരെ, ഈ സിനിമ നമ്മുടെ ഹൃദയം കീഴടക്കുന്നുണ്ട്. ഹൃത്വിക്കിൻ്റെ ഗംഭീരമായ അഭിനയം ചെറിയ സസ്‌പെൻസുകൾ കൊണ്ട്, ഇതിനെ മാസ്റ്റർപീസ് ത്രില്ലറുകളിൽ ഒന്നാക്കി മാറ്റുന്നുണ്ട്. റോണിത് റോയ്, നരേന്ദ്ര ഝാ, ഗിരീഷ് കുൽക്കർണി, സുരേഷ് മേനോൻ, രോഹിത് റോയ്, അഖിലേന്ദ്ര മിശ്ര, ഷാജി ചൗധരി, സുരേഷ് മേനോൻ, പൽവി ജയ്‌സ്വാൾ എന്നിവർ ആണ് താരങ്ങൾ.
7. ധൂം 2
2006-ൽ ഹൃത്വിക് റോഷൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ബിപാഷ ബസു, ഉദയ് ചോപ്ര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ധൂം 2. 2004-ൽ പുറത്തിറങ്ങിയ ധൂം എന്ന സിനിമയുടെ തുടർച്ചയാണ് ധൂം 2, കൂടാതെ ധൂം മൂന്നാം ഭാഗവും പുറത്ത് ഇറക്കിട്ടുണ്ട്. ധൂം 2-വിൽ ആക്ഷൻ സീക്വൻസുകളും ഹീസ്റ്റുകളുടെ അതിശയിപ്പിക്കുന്ന ചിത്രീകരണവും ഉള്ള, ഒരു സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ആണ്.
വിലയേറിയ പുരാവസ്തുക്കൾ മോഷ്ടിക്കുന്ന കള്ളനെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ പരക്കം പായുകയും, കള്ളനെ പിടിക്കുടാൻ പോലീസ് അയക്കുന്ന പെൺകുട്ടിയുമായി അടുക്കുന്നു. റിമി സെൻ, യൂസഫ് ഹുസൈൻ, മോഹിത് ചൗഹാൻ എന്നിവർ ആണ് മറ്റ് താരങ്ങൾ. ഹൃത്വിക് റോഷൻ വേഷമിട്ട മിസ്റ്റർ എ എന്ന കഥാപാത്രമായി വേഷമിടുന്നു, അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണിത്.
8. ജോധാ അക്ബർ
2008-ൽ അശുതോഷ് ഗോവാരിക്കർ സംവിധാനത്തിൽ ഇതിഹാസ ചരിത്രപരമായ സിനിമയാണ് ജോധാ അക്ബർ, ചിത്രത്തിൽ ഹൃത്വിക് റോഷനും ഐശ്വര്യ റായും ആണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. 2004-ൽ റിലീസ് ചെയ്ത ധൂം 2-വിന്റെ വിജയത്തിന് ശേഷം, ഹൃത്വിക് റോഷനും ഐശ്വര്യ റായും വീണ്ടും ഒന്നിക്കുന്ന ചിത്രം ആണിത്. ചിത്രത്തിൽ ഹൃത്വിക് റോഷൻ അക്ബർ ചക്രവർത്തിയുടെ കഥാപാത്രവും ഐശ്വര്യ റായ് ജോധാ ബായി എന്ന കഥാപാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്.
പതിനൊന്ന് വർഷം പഴക്കമുള്ള ഈ സിനിമ, ബോളിവുഡിൽ ഏറ്റവും മികച്ച ചരിത്ര സിനിമകളിൽ ഒന്നാണ് ജോധാ അക്ബർ. മുഗൾ രജപുത്ര സാമ്രാജ്യത്തിൻ്റെ ശക്തരായ 2 അവകാശികൾ, അവർക്കിടയിലുള്ള വിവാഹത്തിന് പിന്നിലെ പ്രണയമാണ് ഈ സിനിമ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചിത്രത്തിൽ ഐശ്വര്യയും ഹൃത്വിക്കും തമ്മിലുള്ള കെമിസ്ട്രിയും അതിമനോഹരമാകുന്നത്, പരസ്പരം പുലർത്തുന്ന സ്നേഹത്തിലെ ആത്മാർത്ഥതയും നിഷ്കളങ്കതയും വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത്.
സോനു സൂദ്, നികിതിൻ ധീർ, ഇല അരുൺ, പൂനം സിൻഹ, യൂറി സൂരി, അമിതാഭ് ബച്ചൻ, ദിഗ്വിജയ് പുരോഹിത്, റാസ മുറാദ്, സുരേന്ദ്ര, ഗുർമീത് സിംഗ്, രാജേഷ് വിവേക്, അമൻ ധലിവാൾ, നൗഷാദ് അബ്ബാസ്, വിശ്വ എസ്. ബഡോല, ഷാജി ചൗധരി, രുച വൈദ്യ എന്നിവർ ആണ് ചിത്രത്തിലെ താരനിരകൾ.
9. വിക്രം വേദ
പുഷ്കർ ഗായത്രി എന്നിവർ ചേർന്ന് 2022-ൽ സംവിധാനം ചെയ്ത ചിത്രം ആണ് വിക്രം വേദ, 2017-ൽ തമിഴിൽ പുറത്ത് ഇറങ്ങിയ വിക്രം വേദ എന്ന ചിത്രത്തിൻ്റെ റീമേക്ക് ആണ് ഇത്. സെയ്ഫ് അലി ഖാൻ, ഹൃത്വിക് റോഷൻ, രാധിക ആപ്‌തെ, രോഹിത് സരഫ്, യോഗിത ബിഹാനി എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വേദ എന്ന ഗുണ്ടാസംഘത്തെ വേട്ടയാടുന്ന പോലീസ് ഉദ്യോഗസ്ഥനായ വിക്രത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്.
ഗ്യാങ്‌സ്റ്ററും പോലീസും തമ്മിലുള്ള ഏറ്റുമുട്ടൽ സീക്വൻസുകൾ മാസ്സും ഗ്രാവിറ്റസും ചേർന്നതാണ് വിക്രം വേദ. യോഗിത ബിഹാനി, രാധിക ആപ്‌തേ, കപിൽ ശർമ്മ, രോഹിത് സരഫ്, ഭാരത് ഭാട്ടിയ, ഷരീബ് ഹാഷ്മി, മണികണ്ഠൻ കെ, ഹരീഷ് പേരടി, മനുജ് ശർമ്മ, രതി ശങ്കർ ത്രിപാഠി, സുധൻവ ദേശ്പാണ്ഡെ, ഗോവിന്ദ് പാണ്ഡെ സത്യദീപ് മിശ്ര എന്നിവ വൻ താരങ്ങൾ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്.
10. ക്രിഷ് 3
കോയി മിൽ ഗയ, ക്രിഷ് എന്നി ചിത്രങ്ങളുടെ ഒരു സീരിസ് ചിത്രം ആണ് ക്രിഷ് 3, രാകേഷ് റോഷൻ സംവിധാനം ചെയ്ത 2013-ൽ റിലീസ് ചെയ്ത ചിത്രം ആണ് ഇത്. ഹൃത്വിക് റോഷൻ, വിവേക്
സയൻസ് ഫിക്ഷനെ അടിസ്ഥാനമാക്കിയുള്ള ഒരു ബോളിവുഡ് സിനിമ കൂടിയാണിത്, ഹൃത്വിക് റോഷൻ തൻ്റെ നല്ല അഭിനയവും ന്യത്തവും കൊണ്ട് ശ്രദ്ധേയനാണ്. അതിശയിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളും, അതിമനോഹരമായ പ്രകടനങ്ങളും, മികച്ച സെക്കൻഡ് മണിക്കൂറും, ഉൾക്കൊള്ളുന്ന ഒരു വിനോദ സൂപ്പർഹീറോ സിനിമയാണ്.
നസീറുദ്ദീൻ ഷാ, രേഖ, രാജ്പാൽ യാദവ്, രാജു ഖേർ, ആസിഫ് ബസ്ര, അർച്ചന പുരൺ സിംഗ്, മോഹ്‌നിഷ് ബാൽ, സമീർ അലി ഖാൻ, ഡാനിയൽ കാലേബ്, മിക്കി മഖിജ, നവദീപ് തോമർ, റിയ സെൻ, രോഹൻ ഷാ എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.
Related Articles Are :
- ഐശ്വര്യയെയും ഷാരൂഖിനെയും ഓർമ്മിപ്പിച്ച ആരാധ്യയുടെയും അബ്രാമിന്റെയും വൈറലായ വീഡിയോ
- ആരാധകർക്ക് ക്രിസ്മസ് ഗിഫ്റ്റുമായി ആലിയ ഭട്ടും രൺവീർ കപൂറും,മകൾ റാഹയ്ക്കൊപ്പം ആദ്യമായി മിഡിയ്ക്ക് മുന്നിൽ
- കപൂർ കുടുംബത്തിന്റെ ക്രിസ്മസ് വീഡിയോ വൈറൽ, കേക്കിൽ തീ കൊളുത്തിയതിനു ശേഷം രൺവീർ ‘ജയ് മാതാ ദി’
- ഏകദേശം 800 കോടി ചെലവ് വരുന്ന ഈ ‘അനിമൽ’ലെ കൊട്ടാരം ബോളിവുഡ് താരത്തിന്റെ തറവാട് വീടാണ്
- കിങ് ഖാന്റെ ഡങ്കി റിലീഫ് തിയതി മാറ്റി, പുതിയ തിയതി പുറത്ത്
- ആലിയയ്ക്ക് പകരം തെന്നിന്ത്യൻ താരം ബോളിവുഡിലേക്ക്, റിപ്പോർട്ട്
- കീർത്തി സുരേഷും വരുൺ ധവാനും മുംബൈയിൽ, പിടികൂടി ആരാധകർ ; വൈറൽ വീഡിയോ
- ഒടിടിയിലെ ജവാൻ മൂന്ന് മണിക്കൂർ, റിപ്പോർട്ട്
- വീണ്ടും കിങ് ഖാൻ ഒരു ചരിത്രം കുറിച്ചിരിക്കുകയാണ്, ജവാൻ ബോക്സ് ഓഫീസ് കളക്ഷൻ
- ഷാരൂഖിന് വേണ്ടിയാണ് താൻ ജവാൻ ചെയ്തത്, ദീപിക പാടുകൊൺ