സിംബയുടെ തമാശ കേട്ട് ചിരി അടങ്ങാതെ മോഹൻലാൽ : വൈറൽ ചിത്രംമലയാളി നടന്മാരുടെ നായ്ക്കലും, പൂച്ചകളും മിക്കപ്പോഴും സോഷ്യൽ മിഡിയയിൽ പ്രത്യക്ഷപ്പെടുന്നത് ആരാധകരിൽ ഏറെ ശ്രദ്ധ നേടാറുണ്ട്, എന്നാൽ നടൻ മോഹൻലാലിന്റെ വളർത്തു മൃഗങ്ങൾ മിക്ക ആരാധകർക്ക് ശുഭരിചിതമാണ്.
നിരവധി പൂച്ചകളും, നായ്ക്കളുമാണ് നടൻ മോഹൻലാലിന്റെ പക്കൽ ഉള്ളത്, അതിൽ സോഷ്യൽ മിഡിയയിൽ സിംബയാണ് താരം. സിംബയ്ക്കൊപ്പം ഉള്ള നിരവധി ചിത്രങ്ങൾ മോഹൻലാൽ സോഷ്യൽ മിഡിയയിൽ പങ്കു വെക്കുന്നതോടൊപ്പം ജനശ്രദ്ധ നേടാറുമുണ്ട്.
ഇപ്പോൾ ഇതാ സിംബയ്ക്കൊപ്പമുള്ള മോഹൻലാലിന്റെ പുതിയ ചിത്രമാണ് സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.’ ശരി, സിംബ ഒരു തമാശ പറഞ്ഞു ‘ എന്ന അടിക്കുറുപ്പോടെയാണ് മോഹൻലാൽ ചിത്രം പങ്കു വച്ചത്.
തന്റെ പ്രിയപ്പെട്ട സിംബയെ നോക്കി പൊട്ടിച്ചിരിക്കുന്ന ചിത്രമാണ് ഫോട്ടോയിൽ കാണുന്നത്. ലിജോ ജോസ് പല്ലിശ്ശേരി കൂട്ടുകെട്ടിൽ ആദ്യമായി ഒന്നിച്ച മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ ചിത്രമാണ് ഈ അടുത്തിടെ പൂർത്തീകരിച്ചത്.
ചിത്രത്തിന്റെ പൂർത്തികരണ വേളയിലുള്ള നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മിഡിയയിൽ വൈറലായി കഴിഞ്ഞു. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിത്ത ചിത്രം ക്രിസ്മസ് ദിനമായി തിയറ്ററിൽ റിലീസിനെത്തും എന്നാണ് റിപ്പോർട്ട്.