Leo : ഹറോൾഡ് ദാസായി അർജുൻ സർജ, ഗ്ലിംപസ് വീഡിയോ

ആരാധകർ ഏറെ നാൾ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ, ഓരോ അപ്ഡേറ്റും നോക്കികാണുന്നത് ആവേശത്തോടെയാണ്. ഇപ്പോൾ ഇതാ അർജുൻ സർജിന്റെ പിറന്നാൾ ദിനത്തിൽ ലിയോ ചിത്രത്തിന്റെ 41 സെക്കന്റ്‌ ദൈർഘ്യമേറിയ ഗ്ലിംപസ് വീഡിയോ പുറത്തിറക്കി, മിനിറ്റിനുള്ളിൽ 10 ലക്ഷത്തിൽപ്പരം പേരാണ് വീഡിയോ കണ്ടത്.

മാസ്സ് ലുക്കിൽ വരുന്ന അർജുൻ സർജയും കൂടെ മലയാളി നടനുമായ ബാബു ആന്റണിയെയും വീഡിയോയിൽ കാണാം, ഈ അടുത്തിടെയാണ് നടൻ സഞ്ജയ് ദത്ത് ആന്റണി ദാസായി എത്തിയിരുന്നു.

സെവൻ സ്ക്രീൻ സ്റ്റുഡിയോയും, ദി റൂട്ട് ബാനറിൽ ലളിത കുമാറും, ജഗദീഷ് പളനിസാമിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ലോകേഷ് കനകരാജാണ് ലിയോ സംവിധാനം ചെയ്യുന്നത്, വിജയ്യും ലോകേഷ് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലിയോ. ഒക്ടോബർ 19ന് ലിയോ ലോകമെമ്പാടും റിലീസിന് ഒരുങ്ങുന്നതാണ്, ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക്‌ പോസ്റ്ററും, ഗാനവും പുറത്തിറങ്ങി കഴിഞ്ഞു.

വിഷ്ണു എടവന്റെ വരികൾക്ക് അനിരുദ്ധ സംഗിതം ഒരുക്കിയ ‘ നാ റെഡി ഗാനം ദളപതി വിജയ്, അസൽ കോലാർ എന്നിവർ ചേർന്ന് ആലപിച്ചത്, ആദ്യ സിംഗിൾ, നാ റെഡി ഗാനം യൂട്യൂബിൽ 3 കോടിയോള്ളം ആളുകളാണ് കണ്ടത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് ലിയോ.

വർഷങ്ങൾക്ക്ശേഷം വിജയും തൃഷയും ലിയോയിലൂടെ ഒന്നിക്കുന്നുണ്ട്, ചിത്രത്തിൽ വിജയ്, തൃഷ കൂടാതെ സഞ്ജയ് ദത്ത്, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.

Share Now