സൗത്ത് കൊറിയയിലെ ടോപ് 10 റൊമാറ്റിക് സിനിമകൾ

നമ്മൾ എവിടെ ഉള്ളവർ ആയിക്കോട്ടെ റൊമാന്റിക് ചിത്രങ്ങൾ കാണാൻ ഇഷ്ട്ടം ഇല്ലാത്തവർ ആയിട്ടും ആരും ഉണ്ടാവില്ല. ഒരു വർഷം തന്നെ നാലോ അഞ്ചോ അതിൽ കൂടുതലോ റൊമാന്റിക് ചിത്രങ്ങൾ പുറത്ത് ഇറങ്ങാറുണ്ട്. ഓരോ ഭാഷയിലും ഇറങ്ങുന്ന റൊമാറ്റിക് ചിത്രങ്ങൾ ഏറെ മുന്നിൽ നിൽക്കുന്നത് കൊറിയൻ ചിത്രങ്ങൾ ആണ്. കൊറിയൻ ചിത്രങ്ങളിൽ തന്നെ നിരവധി റൊമാറ്റിക് സിനിമകൾ ജനമസ്സിൽ കേറി പറ്റാറുണ്ട്. ഇപ്പോൾ ഇതാ കൊറിയറിലെ ടോപ് 10 റൊമാറ്റിക് ചിത്രങ്ങൾ ഇവിടെ പറയുന്നത്.

  1. സ്വീറ്റ് ആൻഡ് സൗർ
  2. ട്യൂൺ ഇൻ ഫോർ ലൗ
  3. മൈ സസ്സി ഗേൾ
  4. ഓൾവേയ്‌സ്
  5. ബി വിത്ത്‌ യു
  6. അർച്ചിട്ടക്ചർ 101
  7. എ വെർവുൾഫ് ബോയ്
  8. ഓൺ യുവർ വെഡിങ് ഡേ
  9. 20ത് സെഞ്ച്വറി ഗേൾ
  10. ഡിറ്റോ

1. സ്വീറ്റ് ആൻഡ് സൗർ

ലീ ഗ്യെ-ബൈയോക്കയുടെ സംവിധാനത്തിൽ 2012-ൽ റിലീസ് ചെയ്ത ചിത്രം ആണ് സ്വീറ്റ് ആൻഡ്. കുറുമി ഇനൂയിയുടെ ഇനീഷ്യേഷൻ ലവ് എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രായപൂർത്തിയായവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ദമ്പതികളാണ് ജാങ് കി-യോംഗും ചായ് സൂ-ബിയും. തങ്ങളുടെ ബന്ധത്തിൽ തടസ്സങ്ങൾ നേരിടുകയും ബുദ്ധിമുട്ടുള്ള ഒരു തീരുമാനം എടുക്കുകയും. അവരുടെ ബന്ധം നല്ല രീതിയിൽ അവസാനിപ്പിച്ച് അവരുടെ വഴികളിൽ പോകുക അല്ലെങ്കിൽ വ്യത്യസ്ത രീതിയിലാണ് കഥ പോകുന്നത്.

റൊമാറ്റിക് വിഭാഗത്തിൽ പെട്ട സ്വീറ്റ് ആൻഡ് സൗർ തികച്ചും ഒരു കോമഡി ചിത്രം കൂടി ആണ്. ചിത്രത്തിൽ നഴ്‌സിന്റെ കഥാപാത്രമായിട്ടാണ് ചേ സൂ-ബിൻ എത്തുന്നത്. ശീർഷകം പോലെതന്നെ ഇത് ശരിക്കും സ്വീറ്റ് ആൻ സൗറിന്റെ ആസ്വദിക്കുകയും, പ്രേക്ഷകർക്ക് അതൃപ്തി തോന്നുണ്ട്. ചിത്രത്തിൽ ജാങ് കി-യോങ്, ചേ സൂ-ബിൻ, ക്രിസ്റ്റൽ ജംഗ് എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ജാങ് കി യോങ് അഭിനയിച്ച ആദ്യത്തെ റോം-കോം വിഭാഗത്തിലുള്ള ചിത്രമാണ് ഇത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.

ചിത്രം ആധുനിക കാലത്തെ ബന്ധങ്ങളുടെ പിരിമുറുക്കങ്ങൾ, ജോലി, വ്യക്തിപരമായ പ്രശ്നങ്ങൾ, സമ്മർദ്ദം എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു നല്ല റൊമാറ്റിക് സിനിമയാണിത്. അഭിനയതാക്കളുടെ വേഷം മികച്ച രീതിയിൽ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്, യഥാർത്ഥത്തിൽ ഉള്ള സംഭവബഹുലമായി താരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

2. ട്യൂൺ ഇൻ ഫോർ ലൗ

2019-ൽ പുറത്ത് ഇറങ്ങിയ കൊറിയൻ റൊമാറ്റിക് ഡ്രാമയാണ് ട്യൂൺ ഇൻ ഫോർ ലൗ. കിം ഗോ-യൂൻ, ജംഗ് ഹേ-ഇൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ജംഗ് ജി-വൂ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം 2019-ൽ ലണ്ടൻ ഈസ്റ്റ് ഏഷ്യ ഫിലിം അവാർഡ് ലഭിച്ചിരുന്നു. അതുകൂടാതെ മികച്ച പുതുമുഖ നടനുള്ള അവാർഡ് ജംഗ് ഹേ-ഇൻ ലഭിച്ചിരുന്നു. ഇതിനു പുറമെ നിരവധി അവാർഡുകൾ ഈ സിനിമയ്ക്ക് ലഭിക്കുക ഉണ്ടായി.

1994 മുതൽ 2005 വരെയുള്ള കാലഘട്ടത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്, ഒരു റേഡിയോ പരിപാടിയിൽ കഥകൾ കൈമാറുന്നതിനിടയിൽ രണ്ടുപേർ കണ്ടുമുട്ടുകയും. അവർ പ്രണയത്തിലാവുകയും ചെയ്യുന്നു. അവരുടെ ബന്ധം അവിടെ അവസാനിക്കുന്നില്ല, ഭാവിയിൽ അവർ നിരവധി തവണ പാത മുറിച്ചുകടക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം.

കൊറിയൻ റൊമാറ്റിക് ചിത്രങ്ങളിൽ ഏറെ ശ്രദ്ധനേടിയ ഈ ചിത്രം ഹൃദയസ്പർശിയായ ഒരു കഥയാണ്,അഭിനേതാക്കൾ ശരിക്കും വികാരങ്ങൾ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കിം ഗൂക്ക്-ഹീ, ജംഗ് യൂ-ജിൻ, ക്വോൻ യൂൻ-സൂ, പാർക്ക് ഹേ-ജൂൺ, കിം ഹ്യൂൻ, കിം ഡെ-ഗോൺ, ഷിം ദാൽ-ഗി എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

3. മൈ സസ്സി ഗേൾ

2001-ൽ ക്വാക്ക് ജേ-യോങ് സംവിധാനം ചെയ്ത റൊമാറ്റിക് ചിത്രം ആണ് മൈ സസ്സി ഗേൾ. ജുൻ ജി-ഹ്യുൻ, ചാ തേ-ഹ്യുൻ എന്നിവർ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നത്. വാക്കുകൾ കൊണ്ട് വിശദീകരിക്കാൻ പറ്റാത്ത ഒരു റൊമാറ്റിക് ചിത്രമാണ് മൈ സസ്സി ഗേൾ. കോമഡി രംഗങ്ങളും വൈകാരിക രംഗങ്ങളും ചിത്രത്തിൽ ഏറ്റവും മികച്ചതായി കാണിക്കുന്നുണ്ട്, കൂടാതെ ഒരു ഫീൽ ഗുഡ് സിനിമയാണ് ഇത്. ഒരു കോളേജ് വിദ്യാർത്ഥിയായ നായകന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന നായിക.

പിന്നീട് അവർക്കിടയിൽ ഉണ്ടാകുന്ന പ്രണയവും രസകരമായ നിമിഷങ്ങളുമാണ് കഥയുടെ ഇതിവ്യത്തം. ചിത്രത്തിൽ സോങ് സൂക്ക് -ഒകെ, ഹാൻ ജിൻ-ഹീ, ഇം ഹോ, യാങ് ഗ്യൂം-സിയോക്ക് എന്നിവർ ആണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച ജാപ്പനീസ് അക്കാദമിയും ഫാന്റ്-ഏഷ്യ ഫിലിം ഫെസ്റ്റിവലിലും നിരവധി അവാർഡ് കരസ്ഥമാക്കിട്ടുണ്ട്.

4. ഓൾവേയ്‌സ്

സൗത്ത് കൊറിയനിലെ ഏറെ ശ്രദ്ധയുള്ള റൊമാറ്റിക് ചിത്രമാണ് ഓൾവേയ്‌സ്, 2011-ൽ സോങ് ഇൽ-ഗോൺ സംവിധാനം ചെയ്ത് ചിത്രം ആണിത്. ചിത്രത്തിന്റെ ഇതിവ്യത്തം എന്നത്, അന്ധയായ ഒരു പെൺകുട്ടിയുടെയും പാർക്കിംഗ് ലോട്ടിലെ അറ്റൻഡന്റ് പയ്യന്റെയും റൊമാന്റിക് ഡ്രാമയാണ് ഓൾവേയ്‌സ്.

സോ ജി-സബ്, ഹാൻ ഹ്യോ-ജൂ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. കാങ് ഷിൻ-ഇൽ, പാർക്ക് ചുൽ-മിൻ, ജോ സുങ്-ഹ, ജിൻ ഗൂ, ഓ ക്വാങ്-റോക്ക്, ഷിൻ ചിയോൾ-ജിൻ, കിം മി-ക്യുങ്, യോം ഹൈ-റൺ എന്നിവർ ആണ് മറ്റ് അഭിനയതാക്കൾ. ചിത്രം ആമസോൺ പ്രൈം വീഡിയോ ഇപ്പോൾ ലഭിക്കുന്നത് ആണ്.

5. ബി വിത്ത്‌ യു

റൊമാറ്റിക് ഫാന്റസിയിൽ ഉൾപ്പെടുന്ന ചിത്രം ആണ് ബി വിത്ത്‌ യു, 2018-ൽ പുറത്ത് ഇറക്കിയ ചിത്രം ലീ ജാങ്-ഹൂൺ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം എന്നത് മരിച്ചു പോയ തന്റെ അമ്മനെ കാത്തിരിക്കുന്ന മകന്റെ കഥയാണ്, സൂ-ഓ നായിക മരിക്കുന്നതിന് മുമ്പ് ഒരു മഴയുള്ള ദിവസത്തിൽ തിരിച്ച് വരും എന്ന. എന്നാൽ അവൾ ആ വാക്ക് പാലിച്ചു, പക്ഷെ കഴിഞ്ഞതിനെ കുറിച്ച് ഒന്നും ഓർമ്മയില്ല എന്നതാണ് കഥയുടെ ഇതിവ്യത്തം.

എന്നാൽ അഭിനേതാക്കൾ വളരെ മികച്ചവരായിരുന്നു സൂ-അയും വൂ-ജിനും തമ്മിലുള്ള പ്രണയനിമിഷങ്ങൾ. സോ ജി-സബ്, സോങ് യെ-ജിൻ എന്നിവർ ആണ് പ്രധാന കഥാപാത്രം, സോ ജി-സബിന് ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കോ ചാങ്-സിയോക്ക്, ബേ യൂ-റാം, ലീ ജുൻ-ഹ്യോക്ക്, സിയോ ജിയോങ്-യോൺ, ഗോങ് ഹ്യോ-ജിൻ, പാർക്ക് സിയോ-ജൂൺ, സൺ യോ-യൂൻ എന്നിവർ ആണ് മറ്റ് താരങ്ങൾ.

6. അർച്ചിട്ടക്ചർ 101

ലീ യോങ്-ജുവിന്റെ സംവിധാനത്തിലും എഴുത്തിലും 2012-ൽ പുറത്ത് ഇറങ്ങിയ റൊമാറ്റിക് ചിത്രമാണ് അർച്ചിട്ടക്ചർ 101. ആർക്കിടെക്റ്റ് സിയൂങ്-മിൻ തന്റെ ആദ്യ പ്രണയം സിയോ-യോണിനോട്‌ പറയാൻ മടിക്കുകയും. പിന്നീട് വർഷങ്ങൾക്ക് ശേഷം വീടിന്റെ അർച്ചിട്ടക്ചറിന് വേണ്ടി സിയൂങ്-മിനുമായി വീണ്ടും കണ്ടുമുട്ടുന്നു.

ഒട്ടും താല്പര്യം ഇല്ലാത്ത ഈ പ്രൊജക്റ്റ്‌ പിന്നിട് ബോസിന്റെ നിർബന്ധ പ്രകാരം സിയോ-യോണിന്റെ വീട് ഡിസൈൻ ചെയ്യാൻ സഹായിക്കുന്നു. ആദ്യ പ്രണയത്തിന്റെ കഥ പറയുന്ന ഒരു റൊമാൻസ് കോമഡി ചിത്രമാണ്, ഉം തേ-വൂങ്, ഹാൻ ഗാ-ഇൻ, ലീ ജെ-ഹൂൺ, ബേ സുസി എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്. .

7. എ വെർവുൾഫ് ബോയ്

ജോ സുങ്-ഹീന്റെ സംവിധാനത്തിലും തിരക്കഥയിലും ഒരുക്കിയ റൊമാറ്റിക് ചിത്രമാണ് എ വെർവുൾഫ് ബോയ്. 2012-ൽ പുറത്ത് ഇറങ്ങിയ ഈ ചിത്രം മികച്ച ഒരു ഫന്റാസി ചിത്രം ആണ്. നായികയ്ക്ക് ശ്വാസതടസ്സം കാരണം ഡോക്ടറുടെ നിർദേശം പ്രകാരം അമ്മയും അനിയത്തിയും വീട് മറുകയും. പിന്നീട് നായികയുടെയും കുടുംബത്തിന്റെയും അരികിലേക്ക് അപരിചിതനായ ഒരു അതിഥിയെ കടന്നു വരുന്നു, പിന്നീട് അങ്ങോട്ട്‌ ഉണ്ടാകുന്ന സംഭവമാണ് ചിത്രത്തിന്റെ കഥ.

എല്ലാത്തരം പ്രേക്ഷകരെയും സന്തോഷിപ്പിക്കുന്ന മനോഹരവും യഥാർത്ഥവുമായ ഫീൽ ഗുഡ് ഫാന്റസി ഡ്രാമയാണ് ഇത്. സോങ് ജൂങ്-കി, പാർക്ക് ബോ-യംഗ്, ജാങ് യങ്-നാം, യൂ യോൻ-സിയോക്ക്, കിം ഹ്യാങ്-ഗി, അഹ്ൻ ഡോ-ഗ്യു, ലീ ജുൻ-ഹ്യോക്ക് എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കൊറിയൻ സിനിമയാണ് എ വെർവേൾഫ് ബോയ്, രണ്ട് മണിക്കൂർ സിനിമയിൽ അത്രയും വിജയത്തോടെയും കൃത്യതയോടെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

8. ഓൺ യുവർ വെഡിങ് ഡേ

2018-ൽ ലീ സിയോക്ക്-ഗെൻ സംവിധാനം ചെയ്ത്, റിയലിസ്റ്റിക് ആയ സിനിമയാണ് ഓൺ യുവർ വെഡിങ് ഡേ. പരസ്പരം പറയാതെ സ്കൂ‌ൾ കാലഘട്ടം മുതൽ പ്രണയിച്ച്, കല്യാണ ദിവസം വരെ അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് ഓൺ യുവർ വെഡിങ് ഡേ. ചുരുക്കത്തിൽ പറഞ്ഞാൽ, ഒരു കൗമാരപ്രായം മുതൽ പ്രായമാവുന്നത് വരെയുള്ള ഒരു മനുഷ്യന്റെ ആദ്യ പ്രണയത്തിന്റെ കഥയാണ്.

പ്രണയത്തിന്റെയും ബന്ധങ്ങളുടെയും കാര്യത്തിൽ, ടൈമിംഗ് ഒരു വലിയ പങ്ക് വഹിക്കുന്നു ഉണ്ടെന്ന് ഈ സിനിമയിലൂടെ കാണിക്കുണ്ട്. വളരെ ഹൃദയ സ്പർശിയായ ഈ സിനിമയ്ക്ക്, മികച്ച പുതിയ ഡയറക്ടർക്കും മികച്ച നടിക്കും നടനും നിരവധി അവാർഡുകൾ ഈ സിനിമയിലൂടെ ലഭിച്ചിട്ടുണ്ട്.

പാർക്ക് ബോ-യംഗ്, കിം യങ്-ക്വാങ്, കാങ് കി-യംഗ്, ജാങ് സുങ്-ബം, സിയോ യൂൻ-സൂ, ബേ ഹേ-സൺ, ജിയോൺ ബേ-സൂ, യൂൻ ക്യുങ്-ഹോ, കോ ക്യു-പിൽ എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.

9. 20ത് സെഞ്ച്വറി ഗേൾ

ബാംഗ് വൂ-റി 2022-ൽ സംവിധാനം ചെയ്ത് പുറത്ത് ഇറക്കിയ സിനിമയാണ് 20ത് സെഞ്ച്വറി ഗേൾ. ഹൃദയസ്പർശിനിയായി കഥ സദർഭമാണ് ചിത്രത്തിൽ ഉള്ളത്, ചിത്രത്തിന്റെ ഇതിവൃത്തം 1999-കളിൽ നടക്കുന്ന കൗമാരപ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ്. ചിത്രത്തിലെ ചില രംഗങ്ങളും വൈകാരികമായിട്ടാണ് കാണിച്ചിരിക്കുന്നത്. സംവിധായാകൻ ജനമനസ്സിൽ സൗഹൃദങ്ങളും സ്നേഹവും ജീവിതത്തിന്റെ നെടും തൂണുകളാണ് എന്നും, ഹൈസ്കൂളിലെ നല്ല പഴയ നാളുകളിലേക്ക് ഓർമ്മിപ്പിച്ചു.

ഇത്രയും നല്ല സിനിമ മികച്ച രീതിയിൽ കൊണ്ട് വന്നത് അതിലെ അഭിനയതാക്കളുടെ പ്രകടനമാണ് എടുത്ത് പറയേണ്ടത്. മൊത്തത്തിൽ പറഞ്ഞാൽ, യൗവനത്തിന്റെ ഉന്മേഷവും വാഞ്‌ഛയും ഒപ്പം സൗഹൃദങ്ങൾ മുതൽ ആദ്യ പ്രണയം വരെയുള്ള എല്ലാത്തിനും ഒപ്പമുള്ള ഉയർന്ന വികാരങ്ങളും ഇത് പകർത്തുന്ന് തരുന്നത്.

കിം യോ-ജംഗ്, ബൈയോൺ വൂ-സിയോക്ക്, പാർക്ക് ജംഗ്-വൂ, റോ യൂൻ-സിയോ, കിം സുങ്-ക്യുങ്, ജിയോൺ ഹൈ-വോൺ, പാർക്ക് ഹേ-ജൂൺ, റയു സെങ്-ര്യൊങ്ങ, ഗോങ് മ്യുങ്, ഓങ് സിയോങ്-വു, ജംഗ് മിൻ-ജൂൺ എന്നിവർ ആണ് ഈ ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്.

10. ഡിറ്റോ

2022-ൽ സിയോ യൂൻ-യംഗ് സംവിധാനം ചെയ്ത ചിത്രം ആണ് ഡിറ്റോ, 1999-ലും 2022-ലും ജീവിക്കുന്ന രണ്ടുപേരുടെ പ്രണയ കഥകളിലൂടെ പറഞ്ഞു പോകുന്ന, ഒരു കൊച്ചു ഫാൻറസി പ്രണയ ചിത്രം ആണ് ഡിറ്റോ. 1999-ൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ കിം യോംഗും, 2022-ൽ അതെ കോളേജിൽ പഠിക്കാൻ വന്ന വിദ്യാർത്ഥിയാണ് കിം മുനീ. എന്നാൽ, ഇരുവരുടെയും കയ്യിൽ ഉണ്ടായിരുന്ന പഴയ അമച്വർ റേഡിയോയിലൂടെ ആശയവിനിമയം നടത്തുന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം.

അതിമനോഹരമായ ചോ യി ഹ്യൂനും താരതമ്യപ്പെടുത്താൻ ആനാവാത്ത കിം ഹ്യേ യൂണും മികച്ച താരനിരയെ അണിയിച്ച് ഒരുക്കിയിരിക്കുന്നത്. ചിത്രം മുഴുനീളത്തിൽ ഓരോ സീനും ബോറടിപ്പിക്കുന്നില്ല എന്നത് രസകരമാണ്. നടൻ യോ ജിൻ ഗൂസിന്റെ എന്റെ ആദ്യ സിനിമയായതു കൊണ്ട് തന്നെ, മികച്ച രീതിയിൽ ആണ് കഥാപാത്രം കൈകാര്യം ചെയ്തിരിക്കുന്നത്.

യോ ജിൻ-ഗൂ, കിം ഹൈ-യൂൺ, ബേ ഇൻ-ഹ്യുക്ക്, ചോ യി-ഹ്യുൻ, നാ ഇൻ-വൂ, കിം ബോ-യൂൺ, പാർക്ക് ഹാ-സൺ, നാം മിൻ-വൂ, റോ ജെ-ജേയ്‌ക്ക്, ഷിൻ ജൂ-ഹിയോപ്പ് എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്.

Related Articles

Share Now