നിങ്ങള് രണ്ട് പേരും ഒരുമിച്ച് വന്നാൽ ഫ്രെയിം അങ്ങ് നിറഞ്ഞു നിക്കും, നിവിവിന്റെ അടുത്ത ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

നിവിൻ പോളി-ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ, നിവിൻ പോളിയുടെ 43-മത്തെ ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പുറത്ത്. ‘മലയാളി ഫ്രം ഇന്ത്യ’ എന്നാണ് പേരിട്ടിരിക്കുന്നത്, പഴയ നിവിൻ ചിത്രങ്ങളുടെ ഒരു വൈബ് ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

ജിമിൽ വച്ച് നിവിൻ പോളിയെ ഡിജോ ജോസ് കണ്ടു മുട്ടുകയും, പിന്നീട് അങ്ങോട്ട് രസകരമായ കഥ പറയുന്നതാണ് വീഡിയോ കാണിക്കുന്നത്. ചിത്രത്തിൽ അൽപ്പറമ്പിൽ ഗോപി എന്ന കഥാപാത്രമാണ് നിവിൻ പോളി ചെയ്യുന്നത്.

ധ്യാൻ ശ്രീനിവാസൻ, മഞ്ജു പിള്ള, അനശ്വര രാജൻ, ഷൈൻ ടോം ചാക്കോ, സലിം കുമാർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മാജിക് ഫ്രെയിമിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്, ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. മലയാളത്തിൽ മാത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം 2024-ലാണ് തിയറ്ററിൽ പുറത്തിറങ്ങുകയോള്ളൂ.

‘ജനഗണമന’ ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയുടെയും ലിസ്റ്റിൻ സ്റ്റീഫന്റെയും കൂട്ട്ക്കെട്ടിൽ, മാജിക് ഫ്രെയിം ഒന്നിക്കുന്ന ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. അതേസമയം ‘ജനഗണമന’യ്ക്ക്’യ്ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ദാസന്റേം വിജയന്റേം മക്കൾ, വർഷങ്ങൾക്കു ശേഷം ഫസ്റ്റ് ലുക്ക്‌ പുറത്ത്

‘ഹൃദയം’ത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാൻ ‘വർഷങ്ങൾക്കു ശേഷം’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്.

‘ ഹൃദയത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ടീം വീണ്ടും ഒരു പ്രത്യേക ചിത്രവുമായി എത്തുകയാണ്. 2024 ഏപ്രിലിൽ ലോകമെമ്പാടുമുള്ള മെറിലാൻഡ് സിനിമാശാലകളിലൂടെ വർഷങ്ങൾക്കുശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്യും. നിങ്ങളെ എല്ലാവരെയും പോലെ ഞാനും സിനിമ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.പ്രിയ ധ്യാന് ജന്മദിനാശംസകൾ നേരാനും ഞാൻ ആഗ്രഹിക്കുന്നു! ദൈവം അനുഗ്രഹിക്കട്ടെ.മുഴുവൻ ടീമിനും എന്റെ പ്രാർത്ഥനകളും ആശംസകളും. വർഷങ്ങൾക്കുശേഷത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ’ എന്ന ക്യാപ്ഷൻ നൽകി കൊണ്ട് മോഹൻലാലാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടത്.

പോസ്റ്ററിൽ പഴയ കാലഘട്ടത്തിലെ ധ്യാൻ ശ്രീനിവാസനെയും പ്രണവ് മോഹൻലാലിനെയും കാണുന്നത്, ധ്യാനിന്റെ പിറന്നാൾ കൂടിയായ ഇന്നായിരുന്നു ചിത്രത്തിന്റെ ചിത്രികരണം പൂർത്തീകരിച്ചത്.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, നിവിൻ പോളി, ബേസിൽ ജോസഫ്, ഷാൻ റഹ്മാൻ, നീരജ് മാധവ്, നീതാ പിള്ള, നിഖിൽ നായർ, അർജുൻ ലാൽ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

2024 ഏപ്രിലിൽ റിലീസ് ഒരുങ്ങുന്ന ചിത്രം, മെറിലൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് നിർമ്മിക്കുന്നത്.