മലയാള സിനിമയിൽ വീണ്ടും ഒരു മികച്ച കോമ്പോ ജോഡികൾ ആവാൻ ബേസിൽ ജോസഫും നസ്രിയയും. സൂക്ഷ്മദർശിനി എന്ന് പേരുള്ള ഈ സിനിമ ഒരുക്കുന്നത്, ‘നോൺസെൻസ്’ എന്ന ചിത്രത്തിന് ശേഷം എം.സി ജിതിന്റെ രണ്ടാമത്തെ ചിത്രമാണ്. നാല് വർഷത്തെ ഒരിടവേളയ്ക്ക് ശേഷമാണ് നസ്രിയ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരുന്നത്, അതും സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ നായികയായി.
ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നവർ
സിദ്ധാർത്ഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, ദീപക് പറമ്പോൾ, കോട്ടയം രമേഷ്, മനോഹരി ജോയ്, റിനി ഉദയകുമാർ, ഗോപൻ മങ്ങാട്ട്, മുസ്‌കൻ ബിസാരിയ, അപർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ എന്നിവരും സിനിമ ഉൾപ്പെടുന്നു.
ചിത്രത്തിലെ അണിയറ പ്രവർത്തകർ
ഹാപ്പി അവേഴ്‌സ് എൻ്റർടൈൻമെൻ്റും എവിഎ പ്രൊഡക്ഷൻസും ചേർന്ന ബാനറിൽ ‘സൂക്ഷ്മദർശിനി’ വിതരണം ചെയ്യുന്നത് ഭാവന സ്റ്റുഡിയോ ആണ്. സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ലിബിൻ ടിബി, അതുൽ രാമചന്ദ്രൻ ചേർന്നാണ്. മു.രി യുടെ ഗാനരചനയ്ക്ക് സംഗീതം സംവിധാനം ചെയ്യുന്നത് ക്രിസ്റ്റോ സേവ്യർ ആണ്. അമ്പിളി, പാച്ചുവും അത്ഭുതവിളക്കും, സൗദി വെള്ളക്ക തുടങ്ങി ചിത്രങ്ങളുടെ ഛായഗ്രഹൻ ശരൺ വേലായുധൻ ആണ് ‘സൂക്ഷ്മദർശിനി’ യ്ക്ക് ഛായഗ്രഹണം നിർവഹിക്കുന്നത്.
എഡിറ്റർ: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ: വിനോദ് രവീന്ദ്രൻ, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, ഡിഐ സ്റ്റുഡിയോ: കാവ്യാത്മകം, ഡിഐ കളറിസ്റ്റ്: ശ്രീക് വാരിയർ, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: ആർജി വയനാട്, ആക്ഷൻ: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ, ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകൻ: നജീബ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ: സുബിൻ ബാബു, അസോസിയേറ്റ് ഛായാഗ്രാഹകൻ: അർജുൻ എസ് ത്രിവേണി, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്.
ചിത്രത്തിനെ കുറിച്ചൊള്ള കൂടുതൽ വിശേഷങ്ങൾ
ജൂലൈ 12ന് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്, ചടങ്ങിൽ ബേസിൽ ജോസഫ്, നസ്രിയ നസിം, ഭർത്താവും നടനുമായ ഫഹദ് ഫാസിൽ തുടങ്ങി ‘സൂക്ഷ്മദർശിനി’ ടീം അംഗങ്ങളും പങ്കെടുത്തിയിരുന്നു. മെയ് 29ന് ഷൂട്ടിങ് ആരംഭിച്ച് ‘സൂക്ഷ്മദർശിനി’ആഗസ്റ്റ് 7നാണ് ചിത്രീകരണം പൂർത്തികരിക്കുന്നത്.
ഫസ്റ്റ് ലുക്ക് പോസ്റ്റർ
2024 സെപ്റ്റംബർ 14-നായിരുന്നു ‘സൂക്ഷ്മദർശിനി’ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. മോഷൻ പോസ്റ്ററിൽ രാത്രിയിൽ ഉടുമ്പിനെ പിടിച്ച് നിൽക്കുന്ന ബേസിനെയും, മഗ്നിഫയിങ് ഗ്ലാസിലൂടെ നോക്കുന്ന നസ്രിയയെയാണ് കാണുന്നത്. എന്നിരുന്നാലും പ്രേക്ഷകർക്ക് ഏറെ പ്രിയപെട്ട് നായകനും നായികയും ഒന്നിച്ച ‘സൂക്ഷ്മദർശിനി’ കാണാൻ ആവേശത്തിലാണ് ആരാധകർ.