പ്രേക്ഷകരുടെ മനം കവർന്ന നസ്രിയയും ബേസിലും ഒന്നിക്കുന്ന ‘സൂക്ഷ്മദർശിനി’

nazriya and basil joseph new malayalam film

മലയാള സിനിമയിൽ വീണ്ടും ഒരു മികച്ച കോമ്പോ ജോഡികൾ ആവാൻ ബേസിൽ ജോസഫും നസ്രിയയും. സൂക്ഷ്മദർശിനി എന്ന് പേരുള്ള ഈ സിനിമ ഒരുക്കുന്നത്, ‘നോൺസെൻസ്’ എന്ന ചിത്രത്തിന് ശേഷം എം.സി ജിതിന്റെ രണ്ടാമത്തെ ചിത്രമാണ്. നാല് വർഷത്തെ ഒരിടവേളയ്ക്ക് ശേഷമാണ് നസ്രിയ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരുന്നത്, അതും സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ നായികയായി.

ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നവർ

സിദ്ധാർത്ഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, ദീപക് പറമ്പോൾ, കോട്ടയം രമേഷ്, മനോഹരി ജോയ്, റിനി ഉദയകുമാർ, ഗോപൻ മങ്ങാട്ട്, മുസ്‌കൻ ബിസാരിയ, അപർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ എന്നിവരും സിനിമ ഉൾപ്പെടുന്നു.

ചിത്രത്തിലെ അണിയറ പ്രവർത്തകർ

ഹാപ്പി അവേഴ്‌സ് എൻ്റർടൈൻമെൻ്റും എവിഎ പ്രൊഡക്ഷൻസും ചേർന്ന ബാനറിൽ ‘സൂക്ഷ്മദർശിനി’ വിതരണം ചെയ്യുന്നത് ഭാവന സ്റ്റുഡിയോ ആണ്. സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ലിബിൻ ടിബി, അതുൽ രാമചന്ദ്രൻ ചേർന്നാണ്. മു.രി യുടെ ഗാനരചനയ്ക്ക് സംഗീതം സംവിധാനം ചെയ്യുന്നത് ക്രിസ്റ്റോ സേവ്യർ ആണ്. അമ്പിളി, പാച്ചുവും അത്ഭുതവിളക്കും, സൗദി വെള്ളക്ക തുടങ്ങി ചിത്രങ്ങളുടെ ഛായഗ്രഹൻ ശരൺ വേലായുധൻ ആണ് ‘സൂക്ഷ്മദർശിനി’ യ്ക്ക് ഛായഗ്രഹണം നിർവഹിക്കുന്നത്.

എഡിറ്റർ: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ: വിനോദ് രവീന്ദ്രൻ, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, ഡിഐ സ്റ്റുഡിയോ: കാവ്യാത്മകം, ഡിഐ കളറിസ്റ്റ്: ശ്രീക് വാരിയർ, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: ആർജി വയനാട്, ആക്ഷൻ: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ, ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകൻ: നജീബ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ: സുബിൻ ബാബു, അസോസിയേറ്റ് ഛായാഗ്രാഹകൻ: അർജുൻ എസ് ത്രിവേണി, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്.

ചിത്രത്തിനെ കുറിച്ചൊള്ള കൂടുതൽ വിശേഷങ്ങൾ

ജൂലൈ 12ന് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്, ചടങ്ങിൽ ബേസിൽ ജോസഫ്, നസ്രിയ നസിം, ഭർത്താവും നടനുമായ ഫഹദ് ഫാസിൽ തുടങ്ങി ‘സൂക്ഷ്മദർശിനി’ ടീം അംഗങ്ങളും പങ്കെടുത്തിയിരുന്നു. മെയ്‌ 29ന് ഷൂട്ടിങ് ആരംഭിച്ച് ‘സൂക്ഷ്മദർശിനി’ആഗസ്റ്റ് 7നാണ് ചിത്രീകരണം പൂർത്തികരിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ

2024 സെപ്റ്റംബർ 14-നായിരുന്നു ‘സൂക്ഷ്മദർശിനി’ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. മോഷൻ പോസ്റ്ററിൽ രാത്രിയിൽ ഉടുമ്പിനെ പിടിച്ച് നിൽക്കുന്ന ബേസിനെയും, മഗ്നിഫയിങ് ഗ്ലാസിലൂടെ നോക്കുന്ന നസ്രിയയെയാണ് കാണുന്നത്. എന്നിരുന്നാലും പ്രേക്ഷകർക്ക്‌ ഏറെ പ്രിയപെട്ട് നായകനും നായികയും ഒന്നിച്ച ‘സൂക്ഷ്മദർശിനി’ കാണാൻ ആവേശത്തിലാണ് ആരാധകർ.

പോലീസ് ജീപ്പിൽ ബേസിലും ഗ്രേസും, ‘നുണക്കുഴി’ ഫസ്റ്റ് ലുക്ക്‌ പുറത്ത്

Nunakkuzhi First Look Poster

ബേസിൽ ജോസഫ്, ഗ്രേസ് ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നുണക്കുഴി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജീപ്പിനുള്ളിൽ പേടിച്ചിരിക്കുന്ന ബേസിലിനെയും ഗ്രേസിനെയും ആണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ കാണുന്നത്.

‘ലയേഴ്സ് ഡേ ഔട്ട്’ എന്നാണ് പോസ്റ്ററിലെ ടാഗ് ലൈൻ, നടൻ മോഹൻലാൽ ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ടത്. കൂടാതെ ചിത്രം ഓഗസ്റ്റ് 15-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതാണ്.

‘കൂമൻ’, ‘പന്ത്രണ്ടാം മനുഷ്യൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ കെ.ആർ കൃഷ്ണ കുമാറാണ് ‘നുണക്കുഴി’യ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് കെ. ജയൻ, സ്വാസിക സിദ്ദിഖ്, സൈജു കുറുപ്പ്, അജു വർഗീസ്, ബിനു പപ്പു, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More From Flixmalayalam:

ട്രെൻഡിംഗ് പിള്ളേരെ വെച്ചൊരു ട്രെൻഡ്, ‘വാഴ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

ഗുരുവായൂർ അമ്പലനടയിൽ ചിത്രത്തിന് ശേഷം, ഡയറക്ടർ വിപിൻ ദാസ് തിരക്കഥ എഴുതി ഒരുക്കുന്ന ചിത്രമാണ് ‘വാഴ’. ഒരു കൂട്ടം ചെറുപ്പക്കാരെ വച്ച് ഒരുക്കുന്ന ഈ ചിത്രം ആനന്ദ് മേനോൻ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി, ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

ചിത്രത്തിന്റെ ടാഗ്‌ലൈൻ പോലെ തന്നെ, ഇത് ഒരു ദശലക്ഷം ആൺകുട്ടികളുടെ ജീവചരിത്രമാണ്. പുരുഷന്മാർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലാണ് സിനിമ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബേസിൽ ജോസഫ്, സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ രാജേശ്വരി, അനുരാജ് ഒബി, കോട്ടയം നസീർ, അസീസ് നെടുമങ്ങാട കൂടാതെ നിരവധി പ്രതിഭാധനരായ സോഷ്യൽ മീഡിയ താരങ്ങളും പ്രധാനമായും അഭിനയിക്കുന്നുണ്ട്.

ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ്, ഇമാജിൻ സിനിമാസ് എന്നി ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പിബി അനീഷ്‌, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ കണ്ടിട്ട് അടുത്ത ബ്ലോക്ക് ബസ്റ്റർ മെറ്റീരിയലാണെന്ന് തോന്നുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.

More From Flixmalayalam :

അടി കപ്യാരേ കൂട്ടമണി രണ്ടാം ഭാഗം അടുത്ത വർഷം തുടങ്ങും, ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയിലേക്ക് അഭിനയിക്കാൻ ആഗ്രഹമില്ലാതെ അപ്രതീക്ഷിതമായി വന്ന നടനാണ് ധ്യാൻ ശ്രീനിവാസൻ. എന്നിരുന്നാലും ധ്യാനിന്റെ സിനിമകൾ പ്രേക്ഷകർ ഇരുകൈ നീട്ടിയാണ് സ്വീകരിക്കുന്നത്.

അഭിനയരംഗത്തേക്ക് എത്തിയ ധ്യാനിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു ‘അടി കപ്യാരേ കൂട്ടമണി’. 2015-ൽ ജോൺ വർഗീസ് സംവിധാനം ചെയ്ത കോമഡി ഹൊററോർ ചിത്രമായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്നുള്ള സൂചനയിൽ ആണ് ചിത്രത്തിന്റെ ക്ലൈമാക്സ്‌ അവസാനിക്കുന്നത്.

എന്നാൽ ഇപ്പോൾ ഇതാ ‘അടി കപ്യാരേ കൂട്ടമണി’യുടെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് ധ്യാൻ ശ്രീനിവാസൻ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘ചീനാ ട്രോഫി’ ചിത്രത്തിന്റെ പ്രെസ്സ് മീറ്റിങ്ങിൽ ആണ് ധ്യാൻ ഇക്കാര്യം സംസാരിച്ചത്.

” ഒരു പടത്തിന്റെ കഥയുമായി ഒരാൾ ഇറങ്ങി നടക്കുന്നുണ്ട്, അത് ചെയ്യണോ വേണ്ടയോ എന്നുള്ള ചിന്തയിലാണ്. വലിയ ക്യാൻവാസിലുള്ള സിനിമയാണ്, അതിൽ ആവശ്യത്തിന് ആക്ഷൻ ഉണ്ട്‌. അതിന് അനുസരിച്ച് ശരീരം നന്നാക്കണം ഫിറ്റ്‌ ആയിരിക്കണം, ഇപ്പോൾ ഒന്ന് മെലിഞ്ഞട്ടുണ്ട്. ഏട്ടന്റെ പടം കഴിഞ്ഞാൽ അടുത്തത് ‘അടി കപ്യാരേ കൂട്ടമണി 2’ അടുത്ത വർഷത്തിനായി ഡിസ്‌ക്കസ് നടക്കുന്നുണ്ട്”.

“അഹമ്മദ്‌ ഖബീർ ആയിരിക്കും സംവിധാനം ചെയ്യുന്നത്, കഴിഞ്ഞ ദിവസം ചിത്രത്തെ കുറിച്ചുള്ള കഥ പറച്ചിൽ ഒക്കെ നടന്നു. അടുത്ത വർഷം എന്തായാലും കപ്യാർ 2 ചെയ്ത് കഴിഞ്ഞ് ഒരു ബ്രേക്ക്‌ എടുക്കും ” ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

മുഖത്തെ കുട്ടിത്തം മാറാത്ത പ്രായത്തിൽ ആ കഥാപാത്രം ഞാൻ ചെയ്യുമെന്ന് തിലകൻ ചേട്ടന് അറിയാമായിരുന്നു, പോളി വത്സൻ

നാടകവേദിയിൽ നിന്ന് സിനിമയിൽ എത്തി ചേർന്ന താരമാണ് പോളി വത്സൻ. മലയാള സിനിമയിൽ തന്നെ ഒട്ടനവധി അമ്മ വേഷം ചെയ്ത താരം കൂടിയാണ് പോളി വത്സൻ. ഇപ്പോൾ ഇതാ നാടകത്തിൽ നടൻ തിലകനൊപ്പം അഭിനയിച്ച അനുഭവം പങ്കു വച്ചിരിക്കുകയാണ് പോളി വത്സൻ.

കുട്ടിത്തം മാറാത്ത 19-മത്തെ വയസ്സിലാണ് 75-മത്തെ കഥാപാത്രം ചെയ്യുന്നത് എന്നും, മെലിഞ്ഞ ശരീരപ്രകൃതം ആയതുകൊണ്ടാണ് തിലകൻ ചേട്ടൻ എന്നെ വിളിച്ചത് എന്നും പോളി വത്സൻ പറയുന്നു.

” 19-മത്തെ വയസ്സിലായിരുന്നു 75- വയസ്സുള്ള കഥാപാത്രം ചെയ്യുന്നത്, ആ പ്രായത്തിൽ തന്നെ കുട്ടിത്തം പോലും മാറിട്ടില്ല ആ വേഷം ചെയ്യുമ്പോൾ. ഞാൻ നീണ്ട മെലിഞ്ഞ ശരീരപ്രകൃതം ആയത് കൊണ്ടാണ്, തിലകൻ ചേട്ടന് ഞാൻ ആ വേഷം ചെയ്യുമെന്നുള്ള ബോധ്യം ഉള്ളോണ്ടാണ് എന്നെ വിളിച്ചത്”.

“നാടകത്തിലും സിനിമയിലും ഒകെ തടി ഉള്ള പെണ്ണുങ്ങൾക്കാണ് നായിക ആകാനുള്ള പ്രാധാന്യം. ഈ രൂപ ആയതോണ്ട് ആ വേഷം ഇണങ്ങും എന്നുള്ളത് കൊണ്ടും, മേക്കപ്പ് ചെയ്ത് ശരിയാക്കാം എന്നുള്ളത് കൊണ്ടാണ് എനിക്ക് ആ വേഷം തന്നെ കിട്ടിയത്. നാടകത്തിൽ പ്രായം തോന്നിക്കാൻ വേണ്ടി ഒരുപാട് മേക്കപ്പ് ചെയ്യേണ്ടി വരും, ഞാൻ കൊറേ വര വരച്ചാലും തിലകൻ ചേട്ടനും ഒരു വര വരച്ചു തരും” പോളി വത്സൻ പറഞ്ഞു.

ഒരു കലാകാരി എന്ന് അറിയാപ്പെടാൻ ആണ് ഇഷ്ട്ടം, അത് ഏത് തലത്തിൽ ആണെങ്കിലും. നാടകവും സിനിമയും മാറ്റി നിർത്താൻ പറ്റില്ല, രണ്ടും ഒരേ ലെവലിൽ നിൽക്കണം പോളി വത്സൻ കൂട്ടിചേർത്തു.

ഇത് കാണുന്ന ടോവിനോ, ഉണ്ണി മുകുന്ദൻ ഇവൻ നമുക്ക് ഒരു എതിരാളി ആകുവോ, വൈറലായ ആസിഫിന്റെ ചിത്രം

Tiki Taka First Look Poster Viral Online

‘കള’യ്ക്ക് ശേഷം രോഹിത് വി.എസ് ഒരുക്കുന്ന ഒരു അഡാർ ആക്ഷൻ സിനിമയാണ് ‘ടിക്കി ടാക്ക’. ആസിഫ് അലി നായകനായി എത്തുന്ന ‘ടിക്കി ‘ടാക്ക’ യിലെ താരത്തിന്റെ ലുക്ക്‌ പോസ്റ്ററാണ് സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

‘ആർ യു റെഡി ഫോർ ഡെൻവേർ’ എന്ന ക്യാപ്‌ഷൻ നൽകി കൊണ്ട് മസ്സിൽ വച്ച് നിൽക്കുന്ന ആസിഫിനെയാണ് ചിത്രത്തിൽ കാണുന്നത്. ആസിഫിന്റെ ഇതുവരെയുള്ള സിനിമയിൽ വച്ചു നോക്കുമ്പോൾ ഏറ്റവും വലിയ പ്രോജക്റ്റാണ് ‘ടിക്കി ടാക്ക’.

ആസിഫ് അലിയെ കൂടാതെ ലുക്മാൻ അവറാൻ, ഹരിശ്രീ അശോകൻ, നസ്ലീൻ, വാമിഖ ഗബ്ബി, സന്തോഷ് പ്രതാപ്, സഞ്ജന നടരാജ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്‌ലീസ്’ എന്നി ചിത്രങ്ങൾക്ക് ശേഷം, ആസിഫ് അലിയ്ക്ക് ഒപ്പം ഇത്തവണ മൂന്നാം കൂട്ട്ക്കെട്ടിലാണ് രോഹിത് ഒന്നിക്കുന്നത്. അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറിൽ ജുവിസ് പ്രോഡക്ഷൻസ് അവതരിപ്പിക്കുന്നു ചിത്രം, സിജു മാത്യു, നാവിസ് സേവിയർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Related Articles

സിനിമയിൽ ഏത് കഥാപാത്രം വന്നാലും ചെയ്യണം, റിയൽ ലൈഫിൽ ബേസിൽ കുരുത്തംകെട്ടവനാണ്; മഞ്ജു പിള്ളായ്

സിനിമ എന്നത് ഒരു മേഖലയാണ്, ‘ഗോദ’ കണ്ടതിനു ശേഷം ബേസിലിന്റെ കൂടെ വർക്ക് ചെയ്യണമെന്ന് ഉണ്ടായിരുന്നു എന്നും ഈ അടുത്തിടെ നടന്ന അഭിമുഖത്തിൽ മഞ്ജു പിള്ളായ് സംസാരിക്കുക ഉണ്ടായി.

“ഒരു ആക്ടർ എന്ന നിലയിൽ ഇന്നത് എന്നുള്ളത് തിരഞ്ഞെടുക്കാൻ സാധിക്കില്ല, കാരണം സിനിമ മേഖല എന്നൊരു പേര് മാത്രമെ ഉള്ളു. ആ സിനിമയിൽ ഏത് കഥാപാത്രം വന്നാലും നമ്മൾ ചെയ്യണം, കാരണം എത്രയോ മാസ്സ് സിനിമകലും ഫാമിലി സിനിമകളും ഹിറ്റ് ആകുന്നത്.”

ഒരു ആക്ടർ എന്നതിലുപരി ഡയറക്ടർ ബേസിനെ കുറിച്ച് മഞ്ജു പിള്ളായ് പറഞ്ഞ വാക്കുകൾ ഇങ്ങനെ:

” ബേസിൽ സംവിധാനം ചെയ്ത സിനിമയോ ബേസിൽ എങ്ങനെയുള്ള വ്യക്തിയാണ് എന്നൊന്നും അറിയില്ല. ‘ഗോദ’ സിനിമ കണ്ടതിനു ശേഷം ബേസിൽ ഡയറക്റ്റ് ചെയ്ത ചിത്രത്തിൽ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ‘ജയ് ജയ് ജയ് ജയ് ഹേ’യിലെ ക്ലൈമാക്സ്‌ ചെയ്യാൻ സാധിച്ചത്. അന്നും എനിക്ക് ബേസിനെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല, പിന്നെ ‘ഫാലിമി’ യുടെ സെറ്റിൽ വച്ചാണ് ബേസിൽ എന്നൊരു വ്യക്തിയെ കൂടുതൽ അറിയാൻ സാധിച്ചത്.”

” റിയൽ ലൈഫിൽ ബേസിലാണ് കുരുത്തംകെട്ടവൻ, വടി എടുത്ത് അടിക്കാനുള്ള കുരുത്തംകെട് ബേസിലിന്റെ കൈയിൽ ഉണ്ട്‌. സെറ്റിൽ ചൊറിഞ്ഞു ചൊറിഞ്ഞു കൊണ്ടിരിക്കും, ഞാൻ എപ്പോഴും വിളിക്കും കുരുത്തംകെട്ടവൻ എന്ന് ” മഞ്ജു പിള്ളായ് കൂട്ടിചേർത്തു.