“റിവ്യൂസിനെ ഇഷ്ട്ടപ്പെടുന്ന സിനിമകൾ ചെയ്യണമെന്ന് നിർബന്ധം പിടിക്കാൻ പറ്റില്ല, റിവ്യൂ ചെയ്യുന്നവരുടെ അഭിപ്രായം വച്ചട്ട് നമ്മൾ സിനിമകൾ ചെയ്യാനായിട്ട് പോകുന്നില്ലയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
” എന്നെ സമ്പെന്ധിച്ച് സിനിമ തെരഞ്ഞെടുപ്പിൽ സ്വാധി mനിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും, കാരണം റിവ്യൂസിന് ഇഷ്ട്ടപ്പെടുന്ന സിനിമകൾ ചെയ്യണമെങ്കിൽ നിർബന്ധം പിടിക്കാൻ പറ്റില്ല.
അവരെ ഇഷ്ട്ടപ്പെടുത്തുക എന്നുള്ളതാണ് നമ്മുടെ പർപ്പസ്, അത് ഒരേ ടൈപ്പ് സിനിമകൾ ചെയ്യേണ്ടിരിക്കാനുള്ള സാധ്യത കുറവാണ് ഒരു ഉദാഹരണത്തിന് പറയുകയാണെങ്കിൽ സിനിമാറ്റിക് എക്സ്പീരിയൻസ് പറയുമ്പോൾ നമ്മൾ ഭയങ്കര ഗ്രാൻഡിൽ എടുക്കുന്ന പടങ്ങൾ അത് എല്ലാം വിജയ്ക്കണമെന്നില്ല നമ്മൾ എല്ലാ ആ രീതിയിൽ തന്നെയായിരിക്കും പ്രേസേന്റ് ചെയ്യുന്നത്.പക്ഷെ അതിൽ വിജയ്ക്കുന്ന പടങ്ങൾ വളരെ ചുരുക്കമായിരിക്കും, എന്നാൽ അതിന്റെ പ്രേസേന്റ് ചെയ്യുന്നരീതി കോൺടെന്റ് കാര്യങ്ങളും എല്ലാ ഈ സോകോൾഡ് ഒരേ രീതിയിലുള്ള സിനിമകളായിരിക്കാം. അങ്ങനെയാണെങ്കിൽ എല്ലാ സിനിമകൾ വിജയ്ക്കാം പക്ഷെ അങ്ങനെ സംഭവിക്കുന്നില്ല അപ്പോ വേറെ ഉദാഹരണത്തിൽ ഞാൻ ഒരു ഇന്റർവ്യൂ കാണുമ്പോൾ മലയാളം സിനിമകളിലെ ഒരുപാട് വർഷത്തെ എക്സ്പീരിയൻസുള്ള ആൾ ഇനി വരാൻ പോകുന്ന സിനിമകളെ പറ്റി പറയുമ്പോൾ സ്പെക്ഷൻ ഉള്ള കുറച്ച് സിനിമകളുടെ പേരുകൾ പറഞ്ഞു.
ഈ സിനിമ വരുമ്പോൾ തിയറ്ററിൽ ആൾക്കാർ വരും അല്ലെങ്കിൽ 100% ഉറപ്പിച്ചു പുള്ളി പറഞ്ഞു, ആ സിനിമ വിജയ്ക്കും അങ്ങനെ ഇറങ്ങി കഴിഞ്ഞപ്പോൾ പുള്ളി പറഞ്ഞ സിനിമയായിരിക്കും ഏറ്റവും വലിയ പരാജയം.ഇൻസ്പെക്ടഡ് ആയിട്ടുള്ള സിനിമകൾ ഭയങ്കരമായി വിജയിക്കും അപ്പോ അങ്ങനെ ആർക്കും ഉറപ്പിച്ച് പറയാൻ പറ്റില്ല, ഏത് സിനിമ 100% വിജയ്ക്കും ഏത് സിനിമ പരാജയപ്പെടും എന്ന് ആർക്കും പ്രെഡിക്റ്റ ചെയ്യാൻ പറ്റില്ല.
പക്ഷെ നമ്മൾ മാക്സിമം ഇൻപുട്ട് ഇടും തിയറ്ററിൽ ഏതെങ്കിലും രീതിയിൽ ആൾക്കാരുമായി കണക്ട് ചെയ്യാൻ പറ്റുമെങ്കിൽ അവരെ എന്റർടൈൻമെന്റ് ചെയ്യാൻ പറ്റുമെങ്കിൽ ഏത് തരത്തിലുള്ള സിനിമകളാണ് വിജയ്ക്കുക.അപ്പോൾ പ്രൊമോഷൻ ഇല്ലെങ്കിലുപോലും സിനിമകൾ വിജയ്ക്കും ഇത് എല്ലാം സംഭവിക്കുന്നതാണ് അപ്പോൾ റിവ്യൂ ചെയ്യുന്നവരുടെ അഭിപ്രായം വച്ചട്ട് നമ്മൾ സിനിമകൾ ചെയ്യാനായിട്ട് പോകരുത്, അങ്ങനെ ചെയ്യാൻ പറ്റില്ല അങ്ങനെയാണെങ്കിൽ റിവ്യൂസ് തന്നെ പടം ഡയറക്റ്റ് ചെയ്ത് അവർ തന്നെ അഭിനയിച്ച് ചെയ്യേണ്ടി വരും ” കുഞ്ചാക്കോ ബോബൻ പറഞ്ഞു.
സ്വാതന്ത്ര്യം, അർദ്ധരാത്രിയിൽ അജഗജാന്തരം എന്നി ചിത്രത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനത്തിൽ ഒരുങ്ങുന്ന കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമാണ് ചാവേർ,
അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് നിർമ്മിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങൾ.