ധനുഷിന്റെ മൂന്നാമത്തെ ഡയറക്ഷനിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാത്യു തോമസ് നായകനാകുന്നു. ചിത്രത്തിന് ‘നിലവുക്ക് എൻമേൽ എന്നടീ കൊപം ‘ എന്നാണ് പേരിട്ടിരിക്കുന്ന മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. കൂടെ എ യൂഷ്വല്‍ ലവ് സ്റ്റോറി എന്ന ടാഗ് ലൈനും ചിത്രത്തിന് നൽകിയിട്ടുണ്ട്.
ലോകേഷിന്റെ സംവിധാനത്തിൽ വിജയെ നായകനാക്കി പുറത്തിറങ്ങിയ ‘ലിയോ’ ചിത്രത്തിൽ, വിജയുടെ മകനായി മാത്യു തോമസ് അഭിനയിച്ചിരുന്നു. ‘നിലവുക്ക് എൻമേൽ എന്നടീ കൊപം ‘ ചിത്രം മാത്യു തോമസിന്റെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ്.
ചിത്രത്തിൽ മാത്യു തോമസിനെ കൂടാതെ റാബിയ, അനിഖ സുരേന്ദ്രൻ, പവിഷ്, പ്രിയ പി വാര്യർ, രമ്യ, വെങ്കി എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജി.വി പ്രകാശ് ആണ്, ചിത്രം ഒരു ഫീൽ ഗുഡ് ലവ് സ്റ്റോറി എന്നാണ് സൂചന.
ചിത്രം 2024-ൽ റിലീസ് ചെയ്യുന്നതാണ്. ധനുഷിന്റെ തിരക്കഥയിൽ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.