ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് ‘കാന്താര’, രഞ്ജിത്ത് അമ്പാടി

ഇന്ത്യൻ സിനിമമേഖലയിൽ തന്നെ വിസ്മയം സൃഷ്ട്ടിച്ച സിനിമയാണ് ‘കാന്താര എ ലെജന്റ്’. കഴിഞ്ഞ വർഷം തിയറ്ററിൽ തരംഗം സൃഷ്ട്ടിച്ച ‘കാന്താര’യുടെ മറ്റൊരു ഭാഗം പുറത്തിറക്കുകയാണ് ഹോംബാലെ ഫിലിംസ്. ഈ അടുത്തിടെയാണ് ‘കാന്താര എ ലെജന്റ് ചാപ്റ്റർ ഒന്ന്’ ടീസർ പുറത്തിറക്കിയത്.

ഇപ്പോൾ ഇതാ ‘കങ്കുവ’ പോലെ തന്നെ ആയിരം വർഷങ്ങൾക്ക് മുമ്പുള്ള ട്രൈയ്ബൽസിന്റെ കഥയാണ്, ‘കാന്താര എ ലെജന്റ് ചാപ്റ്റർ ഒന്ന്’ എന്ന് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി പറയുന്നു. ഈ അടുത്തിടെ നടന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് ഈക്കാര്യം വെളിപ്പെടുത്തിയത്.

” ‘സലാർ’ ചിത്രത്തിലെ വർക്ക് കണ്ടിട്ടാണ് ഹോംബാലെ ഫിലിംസ് റെക്കമണ്ട് ചെയ്തിട്ടാണ് ‘കാന്താര’യിലേക്ക് എത്തുന്നത്. ഇനി വരാനിരിക്കുന്ന ‘കാന്താര എ ലെജന്റ് ചാപ്റ്റർ ഒന്ന്’ ‘കങ്കുവ’ പോലെതന്നെ ആയിരം വർഷം മുമ്പുള്ള ട്രൈയ്ബൽസിന്റെ കഥയാണ്. ചിത്രത്തിന്റെ കഥ കൃത്യമായിട്ട് അറിയണമെങ്കിൽ ഷൂട്ട്‌ തീരുന്നത് വരെ നിൽക്കണം. കുറച്ചു ദിവസങ്ങൾ മാത്രമാണ് ഋഷഭ് ഷെട്ടിയുടെ കൂടെ ബാംഗ്ലൂരിൽ നിന്നത്, അതും ലുക്ക്‌ ടെസ്റ്റ്‌ ചെയ്യുന്നതിനായി. ഷൂട്ട്‌ ഇതുവരെ തുടങ്ങിയിട്ടില്ല, ലുക്ക്‌ ടെസ്റ്റ്‌ ട്രയൽ ഷൂട്ട്‌ മാത്രം നടക്കുന്നുള്ളു” രഞ്ജിത്ത് അമ്പാടി പറഞ്ഞു.

കെ. ജി. എഫ്, ചാപ്റ്റർ 2 എന്നി സൂപ്പർ ഹിറ്റുകൾ നിർമ്മിച്ച ഹോംബാലെ ഫിലിംസ് ബാനർ ആണ് ചിത്രം നിർമ്മിക്കുന്നത്. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി കേന്ദ്രകഥാപാത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടത്തോടെ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രം അടുത്ത വർഷത്തിലാണ് റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.

Share Now