ഈ അടുത്തിടെയാണ് സോഷ്യൽ മിഡിയയിൽ ഏറെ ചർച്ചയായ വിഷയമാണ് സിനിമ റിവ്യൂ. റിലീസ് ചെയ്ത ചിത്രങ്ങൾ റിവ്യൂയിലൂടെ തന്നെ മോശം ആകാനുള്ള സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.

‘കാതൽ-ദി കോർ’ ചിത്രത്തിന്റെ പ്രെസ്സ് മീറ്റിങ്ങിൽ മമ്മൂട്ടിയോട്, കോടികൾ മുടക്കി ഇറക്കുന്ന സിനിമ ഒരു റിവ്യൂ കൊണ്ട് നശിപ്പിക്കപെടുന്നുണ്ടോ..? എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ;
” ഉണ്ടോ..? അതൊക്കെ ഓരോരുത്തരുടെ കാഴ്‌ചപ്പാടാണ്. റിവ്യൂ നിർത്തിയിട്ടൊന്നും സിനിമ രക്ഷപ്പെടും എന്ന് തോന്നുന്നില്ല, പ്രേക്ഷകർ തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമയാണ്. നമുക്ക് ഒരു അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്, അത് നമ്മുടെ അഭിപ്രായം ആയിരിക്കണം. വേറെ ഒരാളാളുടെ അഭിപ്രായം നമ്മൾ പറഞ്ഞാൽ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം പോയി. നമ്മുടെ അഭിപ്രായത്തിന് അനുസരിച്ച് സിനിമ കാണണം, നമ്മുക്ക് തോന്നണം സിനിമ നല്ലതാണോ അല്ലയോ എന്ന്.” മമ്മൂട്ടി പറഞ്ഞു.
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ‘ ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതൽ-ദി കോർ’. മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്.