കോളിവുഡിൽ ഹൈപ്പിൽ ഇനി രാജിനികാന്തും ലോകേഷും, തലൈവ 171 പ്രഖ്യാപിച്ചു

ജയ്ലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വീണ്ടും സൂപ്പർ ഹിറ്റിന് ഒരുങ്ങി സൂപ്പർ സ്റ്റാർ രാജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന തലൈവർ 171 പ്രഖ്യാപിച്ചു, ചിത്രം 2024 ഫെബ്രുവരി മുതൽ ആരംഭിച്ച് 2024 ദീപാവലിക്ക് റിലീസ്ചെയ്യുമെന്നാണ് റിപ്പോർട്ട്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ തലൈവർ 171 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം രാജിനികാന്തിന്റെ 171-മത്തെ ചിത്രം കൂടിയാണ്, അനിരുദ്ധിന്റെ സംഗീത സംഗീതവും അൻബരിവിന്റെ ആക്ഷൻ കൊറിയോഗ്രാഫിയും. കലാനിധി മാരന്റെ സൺ പിക്‌ചേഴ്‌സിന് വേണ്ടി രജനികാന്ത് അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.

ഒക്ടോബർ 19 ന് ദളപതി വിജയ് നായകനാക്കി ലിയോയാണ് ലോകേഷിന്റെ സംവിധാനത്തിൽ അടുത്തതായി റിലീസിന് ഒരുങ്ങി നിൽക്കുന്നത്, വിജയ് കൂടാതെ തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.

നെൽസൺ സംവിധാനം ചെയ്ത് ഈ അടുത്തിടെ പുറത്തിറങ്ങിയ ജയ്ലർ ചിത്രമാണ് രാജിനികാന്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, ചിത്രം 10 ദിവസം പിന്നിടുമ്പോൾ ആഗോളബോക്സ്‌ ഓഫീസിൽ നിന്ന് കളക്റ്റ് ചെയ്തത് 500 കോടിയൊള്ളമാണ്. രാജിനികാന്തിനൊപ്പം മോഹൻലാലും, ശിവരാജ് കുമാർ, വിനായകൻ, തമന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനയതാക്കൾ.

Share Now