സൂര്യയ്ക്ക് ഒപ്പം ദുൽഖർ, നസ്രിയ തുടങ്ങിയ വമ്പൻ സ്റ്റാർ കാസ്റ്റും, ഒപ്പം സുധയുടെ ഡയറക്ഷനും

Suriya With Nazriya and Dulquer Salmaan

സൂരാറൈ പോട്രൂവിന് ശേഷം നടൻ സൂര്യയും സുധ കൊങ്ങരയും വീണ്ടും ഒന്നിക്കുന്ന സൂര്യ 43മത്തെ ചിത്രം പ്രഖ്യാപിച്ചു, ചിത്രത്തിൽ മലയാളത്തിൽ നിന്ന് ഫാൻ ബോയി ദുൽഖർ സൽമാനും, നസ്രിയ ഫഹദ്, വിജയവർമ്മ എന്നിവർ ചിത്രത്തിൽ എത്തുന്നുണ്ട്.

Suriya With Nazriya and Dulquer Salmaan

ജി.വി പ്രകാശ് സംഗീത സംവിധാനം ചെയ്യുന്ന ബി.ജി.എമ്മിന്റെ അകമ്പടിയോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് വീഡിയോ സൂര്യ സോഷ്യൽ മിഡിയായിലൂടെ പങ്കു വച്ചു. ചിത്രത്തിൽ ടൈറ്റിൽ കൊടുത്തിട്ടില്ലെങ്കിലും ‘പുറനാനൂറ് ‘ എന്ന ടാഗ് ലൈൻ വീഡിയോ കാണിക്കുന്നുണ്ട്.

” പ്രിയപ്പെട്ടവരേ, ഞങ്ങൾ ആവേശത്തിലാണ്! ജി.വി പ്രകാശ് മ്യൂസിക്കലിൽ വീണ്ടും സുധ കൊങ്ങരയുമായി കൈകോർക്കുന്നു, അദ്ദേഹത്തിന്റെ നൂറാമത്! എന്റെ സഹോദരൻ ദുൽഖർ സൽമാൻ , പ്രഗത്ഭനായ നസ്രിയ ഫഹദ്, പ്രകടന ചാമ്പ്യൻ വിജയവർമ ഗ്ലാഡ് 2ഡി എന്റർടൈൻമെന്റ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ് ഈ പ്രത്യേക ചിത്രത്തിനായി ” എന്ന ക്യാപ്‌ഷൻ നൽകിയാണ് സൂര്യ വീഡിയോയിൽ കുറിച്ചത്.

സൂര്യയുടെ 43- മത്തെ ചിത്രം കൂടിയായ സൂര്യ 43 2ഡി എന്റർടൈൻമെന്റ് ബാനറിൽ ജ്യോതിക, സൂര്യ, രാജ്ശേഖർ കർപൂര പണ്ഡിയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ്‌നാട്ടിലെ 1967-ലെ ഹിന്ദി അടിച്ചേൽപ്പിക്കൽ വിരുദ്ധ പ്രസ്ഥാനത്തെയും ക്യാമ്പസിനെയും ജനകീയ സമരത്തെയും ഈ സിനിമ സ്പർശിക്കുന്നതായി റിപ്പോർട്ട് പറയുന്നത്.

‘ ആയുത എഴുത്ത് ‘ എന്ന ചിത്രത്തിലെ മൈക്കിൾ വസന്തിന്റെ തീവ്രതയോടെ ഒരു ക്യാരക്ടർ പോലെ സൂര്യ എത്തുന്നത് എന്നും, അദ്ദേഹം ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടും, ഒപ്പം ‘ കങ്കുവാ ‘ ചിത്രത്തിന് ശേഷം സൂര്യ 43-ക്കായി വേഷത്തിന് ശരീരഭാരം കുറയ്ക്കും എന്ന് റിപ്പോർട്ട് വന്നിരുന്നു

പേർളിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു, ഷാരൂഖ് ഖാനൊപ്പം പരസ്യത്തിൽ പേർളിയും

മലയാളികൾക്ക് താരങ്ങൾ എത്രത്തോളം പ്രിയമാണോ അത്രെയും തന്നെ ഏറെ പ്രിയപ്പെട്ടവരാണ് പേർളിയുടെ കുടുംബവും, ഡി4 ഡാൻസ് എന്ന പരിപാടിയിലൂടെ അവതരികയായി ജനശ്രദ്ധ നേടിയെടുത്ത താരം പിന്നീട് സിനിമയിലും തന്റെതായ കഴിവ് തെളിയിച്ച ഒരു വ്യക്തിയാണ് പേർളി മണി.

സോഷ്യൽ മിഡിയ പോലുള്ള ഇൻസ്റ്റാഗ്രാമിലും, യൂട്യൂബിലും ഏറെ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്, 28 ലക്ഷത്തോളം സബ്സ്ക്രൈബ്ർസാണ് പേർളിയുടെ യൂട്യൂബിൽ ചാനലിലുള്ള ആളുകളുടെ എണ്ണം. 3.9 മില്യൺ ഫോളോവെഴ്സാണ് ഇൻസ്റ്റാഗ്രാമിൽ പേർളിയെ പിന്തുടരുന്നത്, പേർളി യൂട്യൂബിൽ പങ്കു വെക്കുന്ന ഓരോ വിശേഷങ്ങൾ കാണാൻ തന്നെ ആരാധകർ ആവേശത്തോടെയാണ് നോക്കി കാണുന്നത്.

ഇപ്പോൾ ഇതാ പേർളി മണി ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്, താരം ബോളിവുഡ് കിങ് ഖാനായ ഷാരുഖ് ഖാനൊപ്പം ഡാർക്ക് ഫന്റാസിയുടെ പരസ്യത്തിൽ അഭിനയിച്ചിരിക്കുകയാണ് . ഷാരുഖ് ഖാനൊപ്പമുള്ള പരസ്യ വീഡിയോ പേർളി വീഡിയോ കാണിക്കുന്നുണ്ട്. എന്നാൽ ഈ പരസ്യത്തിൽ തനിക്ക് മാത്രമല്ല എല്ലാവർക്കും ഷാരുഖ് ഖാനൊപ്പം പരസ്യത്തിൽ അഭിനയിക്കാം എന്ന് കൂടി പേർളി കൂട്ടിചേർത്തു.

പേർളിയുടെ വാക്കുകൾ ഇങ്ങനെ “നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇത്രയും ഫോട്ടോസ് എടുക്കുന്നത് എന്ന് ബികോസ് ഞാൻ ഒരു പരസ്യത്തിൽ അഭിനയിക്കാൻ പോകുന്നു, വിത് ഹൂ ദി വൺ ഒൺലി കിങ് ഖാൻ. നിങ്ങൾ വിചാരിക്കുന്നുണ്ടാകും വെറും കിങ് ഖാൻ എന്ന് ശരിക്കുമുള്ള കിങ് ഖാൻ ഷാരുഖ് ഖാന്റെ കൂടെ ഞാൻ അഭിനയിക്കാൻ പോവുകയാണ്. വിശ്വാസിക്കാൻ പറ്റുന്നില്ലലെ, വെൽ നിങ്ങൾ തന്നെ നോക്കിക്കോളൂ.

സത്യം പറഞ്ഞു കഴിഞ്ഞാൽ ഇത് നിങ്ങൾക്കും ചെയ്യാൻ പറ്റും, ഓൾ യു ഹാവ് ടു ഡു ദിസ്‌ വിസിറ്റ് ‘ darkfantasyandwithsrk. In’ അതിൽ പോയിട്ട് നിങ്ങളുടെ ഫോട്ടോ എടുത്ത് നിങ്ങൾ അപ്‌ലോഡ് ചെയ്യുക നിങ്ങൾ കൊടുക്കുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ആ ആഡ് നിങ്ങൾക്ക് അയച്ചു തരും.

ഇനി ഇത് മാത്രമല്ല നിങ്ങളുടെ ടിവിയിൽ വരെ ആഡ് വരാൻ ചാൻസുണ്ട്, ഈ വീഡിയോ നിങ്ങളുടെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത് ‘sunfeastdarkfantasy’ പേജിൽ ടാഗ് ചെയ്ത് ഇഷ്ട്ടമുള്ള ക്യാപ്‌ഷൻ കൊടുത്തിട്ട് ഹാഷ് ടാഗ് കൊടുത്തിട്ട് ‘my fantasy and with srk ‘ എന്ന് അടിക്കുക എന്നിട്ട് ആ വീഡിയോ പോസ്റ്റ് ചെയ്യുക.

ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന വീഡിയോ അവർ ടിവിയിൽ ആഡായിട്ട് വരും, എന്തായാലും ഞാനും പോസ്റ്റ് ചെയ്യാനാണ് പ്ലാൻ ” പേർളി പറഞ്ഞു.

എന്നിരുന്നാലും നേരിട്ട് ഷാരുഖ് ഖാനെ കണ്ടില്ലെങ്കിൽ എന്താ ഷാരുഖ് ഖാനൊപ്പം പരസ്യത്തിൽ അഭിനയിക്കാൻ ഇങ്ങനെയുള്ള വേളകൾ കിങ് ഖാൻ ആരാധകർക്ക് ഏറെ സന്തോഷകരമായ ഒന്നാണ്.

കെ.ജി.എഫ്-2 ന്റെ കേരള ഫസ്റ്റ് ഡേ കളക്ഷൻ പ്രീ സെയിൽ കൊണ്ട് പിന്നിലാക്കി ലിയോ

വിജയ്‌യുടെ ഒക്ടോബർ 19 ന് റിലീസിനായി ഒരുങ്ങാൻ ഇരിക്കുന്ന ലിയോ ചിത്രം കേരളത്തിൽ പ്രീ-സെയിൽസ് 7 കോടി രൂപയിലേക്കാണ് കടന്നിരിക്കുന്നത്, ബോക്‌സ് ഓഫീസിൽ ഒരുക്കാലത്ത് ആർആർആറിന് ശേഷം കെ‌ജി‌എഫ് ചാപ്റ്റർ-2 77.30 കോടി ആണ് ഓപ്പണിങ് ഡേ റെക്കോർഡ് ലിയോ കടത്തി വിട്ടിരിക്കുന്നത്.

Vijay in Leo movie

ഇതിനുമുമ്പ് മറ്റൊരു ചിത്രവും സംസ്ഥാനത്ത് ഈ നേട്ടം കൈവരിച്ചിട്ടില്ല എന്നതാണ് സത്യം, ലിയോ കേരളത്തിൽ ഈ വർഷം പുറത്തിറങ്ങിയ ജയിലറിനെയും പത്താനെയും ജവാനെയും ആദ്യ ദിനം കൊണ്ട് 10 കോടിയിലധികം നേടുമെന്ന് പ്രതീക്ഷിക്കുന്നത് കൂടാതെ എക്കാലത്തെയും ഉയർന്ന ഓപ്പണിംഗ് റെക്കോർഡായി ലിയോ മാറിയിരിക്കിക്കയാണ്.

സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ ലളിത കുമാറും, ജഗതീഷ് പളനിസ്വാമിയും ചേർന്ന് നിർമ്മിക്കുന്ന ലിയോ ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്, വിജയ് കൂടാതെ തൃഷ,സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Related News

എന്റെ മകൻ ഫോർക്ക് വച്ച് എന്നെ കുത്തി, സാറിന്റെ എഫ്ഫർട്ട് ഒരു മോട്ടിവേഷനാണ്; ആസിഫ് അലി

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകറിൽ ഏറെ അത്രത്തോളം ആഴത്തിൽ പതിഞ്ഞ ചിത്രം കൂടിയായിരുന്നു ബാഹുബലി, ചിത്രത്തിലെ സത്യരാജ് അവതരിപ്പിച്ച കട്ടപ്പാ എന്ന ക്യാരക്റ്റർ മറക്കാത്തവരായിട്ട് ആരും ഇല്ല.

ഇപ്പോൾ ഇതാ ഒറ്റ എന്ന ചിത്രത്തിന്റെ റിലീസുമായി നടന്ന ആഭിമുഖത്തിൽ ബാഹുബലി കണ്ട അഞ്ച് വയസ്സുക്കാരനായ എന്റെ മകൻ ഒരു ദിവസം ഫോർക്ക് വച്ച് എന്റെ ബാക്കിൽ കുത്തിയെന്നും, ഓരോ ഡയലോഗ് പറയുന്നതിലും സത്യ സാർ ഇടുന്ന എഫ്ഫർട്ട് അത് വലുതാണ് എന്ന് സംസാരിക്കുകയാണ് ആസിഫ് അലി.

” സിനിമ കാണുന്ന കാലം മുതലേ ഞാൻ സത്യ സാറിനെ സ്ക്രീൻ കണ്ടിട്ടുണ്ട്, ഞാൻ ഇദ്ദേഹത്തെ ആദ്യമായി കാണുന്നത് ഈ സിനിമയുടെ ഓഡിയോ ലോഞ്ച് റിലീസിനാണ്. അതിന് മുന്നേ നമ്മൾ എല്ലാവരും കണ്ടിട്ടുള്ളത് ബാഹുബലിയാണ്, കട്ടപ്പാ ഫിഗറിലാണ് ഞാൻ സാറിനെ ആദ്യമായി കാണുന്നത്. സാറിന്റെ ഒരു വലിയ ഫാൻ കൂടിയാണ് ഞാൻ, സാറിന്റെ ആ ഒരു ഇമെജിന്റെ ഫാൻ സാർ ചെയ്യുന്ന ക്യാരക്റ്റർ പ്ലേ ചെയ്യുന്ന രീതി എനിക്ക് ഇഷ്ട്ടമാണ്.

ബാഹുബലി റിലീസാകുമ്പോൾ എന്റെ മകൻ ഒരു അഞ്ച് വയസ്സായിട്ടൊള്ളു, എന്റെ പുറത്ത് ഒരു മാർക്ക് ഉണ്ട്‌ ഫോർക്ക് വച്ച് ഞാൻ നിൽകുമ്പോൾ ബാക്കിൽ വന്ന് കുത്തിട്ട് കട്ടപ്പാ എന്ന്. അന്ന് അവൻ അഞ്ച് വയസ്സേയൊള്ളു, സാറിന്റെ ജെനറഷനിലെ ആക്ടരും അഞ്ച് വയസ്സുള്ള എന്റെ മകനിലേക്ക് എത്തിട്ടുണ്ടെങ്കിൽ അത് കഥാപാത്രം കൊണ്ട് മാത്രമാണ്.

ഓരോ ഡയലോഗും സാർ തമിഴിലേക്ക് ആക്കി മലയാളം പഠിക്കും എന്നിട്ട് ഷൂട്ടിംഗ് ഇടയിൽ സാർ മിസ്സ്‌ ചെയ്തു കഴിഞ്ഞാൽ അതിന്റെ പ്രൊന്ൺസിയേഷൻ ചോദിക്കും അത് എങ്ങനെയാണ് പ്രോനൗൻസ് ചെയ്യുന്നത് എന്ന്. സാർ ഇടുന്ന എഫ്ഫർട്ട് കാണുമ്പോൾ നമ്മൾ മോട്ടിവെറ്റഡ് ആവുകയാണ്, സാർ പറയുകയാണെങ്കിൽ ഇത് ഡബ്ബ് ചെയ്താമതി എന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ അതിന്റെ അപ്പുറത്തേക്ക് ഒന്നുമില്ല പക്ഷെ സാർ അതിനുള്ള എഫ്ഫർട്ട് എടുത്തു എന്നുള്ളതാണ്” ആസിഫ് അലി പറഞ്ഞു.

റസൂൽ പൂക്കുട്ടിയുടെ ആദ്യ സംവിധാനത്തിൽ ആസിഫ് അലി, സത്യരാജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് ഒറ്റ, ചിത്രത്തിൽ അച്ഛൻ മകൻ കഥാപാത്രമായിട്ടാണ് ആസിഫും സത്യരാജും എത്തുന്നത്. അർജുൻ അശോകൻ, രോഹിണി, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് അഭിനയതാക്കൾ.

മോഹൻലാൽ മുംബൈയിൽ, വൃഷഭ രണ്ടാം ഷെഡ്യൂളിന് തുടക്കം; വൈറലായ വീഡിയോ

മോഹൻലാലിനെ നായകനാക്കി നന്ദ് കിഷോർ സംവിധാനം സംവിധാനം ചെയ്യുന്ന വൃഷഭയുടെ ചിത്രീകരണം മുംബൈയിൽ ആരംഭിച്ചിരിക്കുകയാണ്, മോഹൻലാൽ മുംബൈയിൽ എയർപോർട്ടിൽ എത്തിയതിന്റെ വീഡിയോ സോഷ്യൽ മിഡിയായിൽ വൈറലാണ്.

പാൻ ഇന്ത്യയിൽ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ,റോഷൻ, ഷാനയ കപൂർ, ശ്രീകാന്ത് എന്നിവർ അഭിനയിക്കുന്നു, എ.വി.എസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ചിത്രം ഒരു അച്ഛന്റെയും മകന്റെയും കഥയാണ് വൃഷഭ.

മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ 4500-ലധികം സ്‌ക്രീനുകളിൽ 2024 ൽ റിലീസ് ചെയ്യാനിരിക്കുന്ന വൃഷഭയുടെ റിലീസ് തിയതി ദസറ നാളിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തു വിടുന്നതാണ്.

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ നേര് ചിത്രമാണ് മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രം, 2023 ഡിസംബർ 21 റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് പ്രിയാമണിയാണ്.

ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ മലൈക്കോട്ടയ് വാലിബൻ ചിത്രമാണ് മോഹൻലാലിന്റെ അടുത്തതായി റിലിസിന് വരാനിരിക്കുന്ന ചിത്രം, ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രീയേറ്റീവും മാക്സ് ലാബ് സിനിമാസ് സെഞ്ച്വറി ഫിലിംസും ചേർന്നാണ് മലൈക്കോട്ടയ് വാലിബൻ നിർമ്മിക്കുന്നത്.

14 വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുമ്പോഴും, അത് അതുപോലെ തന്നെ

നീണ്ട 14 വർഷത്തിനുശേഷം വീണ്ടും റൊമാന്റിക് കോംമ്പോ ദളപതി വിജയും തൃഷയും ലിയോയിൽ, ആതി, തിരുപ്പാച്ചി, കുരുവി, ഗില്ലി എന്നി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച വിജയ് തൃഷ കോംബോ വീണ്ടും ബിഗ് സ്ക്രീനിൽ എത്തുമ്പോൾ ആരാധകർക്ക് ആവേശമാണ് ഉണ്ടാക്കുന്നത്. അവസാനമായി ഇറങ്ങിയ ഗില്ലിയ്ക്ക് ശേഷം വീണ്ടും എത്തുമ്പോൾ വിജയ് തൃഷ ആരാധകർക്ക് ഇതൊരു ആഘോഷ കാഴ്ച്ചയാണ് നൽകുന്നത്.

ലിയോ ചിത്രത്തിൽ വിജയുടെ ഭാര്യയായി സത്യ എന്ന കഥാപാത്രമായിട്ടാണ് തൃഷ എത്തുന്നത്. ഇന്നലെയാണ് ലിയോ ചിത്രത്തിലെ മൂന്നാമത്തെ ഗാനമായ അമ്പെഴും ആയുദ്ധം എന്ന ഫാമിലി ഫീൽ ഗുഡ് സോങ് പുറത്തിറങ്ങിയത്, ലിയോയിലെ മറ്റ് ഗാനത്തെ പോലെ വ്യത്യാസമായ ഫാമിലി ഇമോഷൻസ് ഗാനം. സംഗീത സംവിധായകൻ അനിരുദ്ധ് ഒരുക്കിയ ഗാനം തമിഴിൽ കൂടാതെ മലയാളം, തെലുങ്ക് എന്നി ഭാഷയിൽ റിലീസ് ചെയ്തു.

ഈ അടുത്തിടെ ലിയോ പ്രോമോഷനുവേണ്ടി നടന്ന ആഭിമുഖത്തിൽ തൃഷയെ വിജയുടെ നായികയാക്കാൻ വേണ്ടി എന്താണ് കാരണത്തെ പറ്റി പറഞ്ഞിരിക്കുകയാണ് ലിയോ സംവിധായകൻ ലോകേഷ് കനകരാജ്.

” രണ്ട് പേരും ഇതിനുമുന്പേ ചിത്രങ്ങൾ ചെയ്തോണ്ട് ഒരു സൊലീഡ് ഓൺ സ്ക്രീൻ പെയർ പ്രേക്ഷകർക്ക് കണ്ട് വിശ്വാസിക്കണം സ്ട്രൈകിങ് ഒരു ഫാമിലിപോലെ ഇരിക്കണം എന്ന് ചിന്തിച്ചപ്പോൾ തൃഷയെ തെരഞ്ഞെടുത്തു. ഇത് എന്റെ മാത്രം തീരുമാനമാണ് കാരണം അവരുടെ കെമിസ്ട്രി ഇതിനുമുന്നേ സിനിമകളിൽ കണ്ടിട്ടുണ്ട്, തൃഷ വെക്കാനുള്ള കാരണം നിറയെ കണക്ഷനുണ്ട് ഇതിനുമുന്നേയുള്ള ചിത്രങ്ങൾ വച്ച് നോക്കുമ്പോൾ ഇത് മതി എന്ന് തീരുമാനിച്ചത്.

രണ്ട് പേരും റിവേഴ്‌സിൽ വയസ്സായികൊണ്ടിരിക്കേണ്, ഇരുവർക്കും 40 ൽ കാണിക്കതിനേക്കാളും കഷ്ടപ്പെടുന്നതിന് പകരം ഈസിയായി 25 വയസ്സിൽ കാണിക്കാം. കഥയ്ക്ക് എന്താണ് ആവശ്യം അവരിൽ ഒരു ടിപ്പിക്കിൽ പ്രൊപ്പർ ഭാര്യയും ഭർത്താവും രണ്ട് കുട്ടികളുടെ അച്ഛനാമ്മമാർ, ആദ്യത്തെ ഫോട്ടോഷൂട്ട്‌ എടുക്കുമ്പോഴെല്ലാം ഒകെ ആയി.

രണ്ട് പേരും ഇങ്ങനത്തെ ചിത്രം ചെയ്യുന്നത് ആദ്യമായിട്ടാണ് അതിനാലാണ് എന്തെങ്കിലും ഒന്ന് എക്സ്പീരിയൻസ് ചെയ്യുമ്പോൾ അത് പുതിയതാകും, നിരന്തരം ചെയ്തിരുന്നതിന്നും ഇതുവരെ ചെയ്യാത്തത് ചെയ്യാം എന്ന് പറയുന്നതിനും ഒരു വ്യത്യാസമുണ്ട് അതുകൊണ്ടാണ്” ലോകേഷ് പറഞ്ഞു.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരാണ് അഭിനയിക്കുന്നത്.

ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രമായ ലിയോ ഒക്ടോബർ 19 ന് റിലീസിനായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്, യു. എ കാർട്ടിഫിക്കറ്റ് നേടിയ ലിയോയുടെ പ്രവർത്തനസമയം 164.27 മിനിറ്റ് (2 മണിക്കൂർ 44 മിനിറ്റ് 27 സെക്കന്റുകളാണ്.

ഹിസ്റ്ററി ഓഫ് വയലൻസ് സിനിമയുടെ കോപ്പിയോ ലിയോ, മറുപടിയുമായി ലോകേഷ് കനകരാജ്

ലിയോ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി നടന്ന ആഭിമുഖത്തിൽ പ്രേക്ഷകരുടെ അഭിപ്രായത്തിൽ ഡേവിഡ് ക്രോണൻബെർഗ് സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് എ ഹിസ്റ്ററി ഓഫ് വയലൻസ് എന്ന ഹോളിവുഡ് സിനിമയുടെ കോപ്പിയാണോ ലിയോ സിനിമ എന്ന് ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ലിയോ സംവിധായകൻ ലോകേഷ് കനകരാജ്.

” ഇപ്പോൾ പറയണോ ഇനി പത്തു ദിവസം ഇല്ലേ, പൂജ തൊട്ടുള്ള ദിവസം മുതൽ ഞാൻ കേൾക്കുന്നതാണ് ഈ സിനിമയുടെ റീമേക്ക് അതേസമയം എൽസിയു ആണോ അല്ലയോ എന്ന് പറയാണ്ടിരിക്കുന്നത് ഇത് ഏത് രീതിയിൽ തിയേറ്ററിൽ പോയി എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടി ഞ ങ്ങൾ നിറയെ കാര്യങ്ങൾ ഹൈസ് ആക്കി വെച്ചിട്ടുണ്ട്.

ലിയോ എൽസിയു ആണോ അല്ലയോ ഹിസ്റ്ററി ഓഫ് വയലൻസ് ആണോ അല്ലയോ എന്നുള്ള ഉത്തരവും ഒക്ടോബർ 19ന് അറിയാം, അദ്ദേഹത്തിന്റെ കോൺഫിഡൻസ് കാണുമ്പോൾ തോന്നുന്നുണ്ട് പടം വേറെ ലെവൽ ആയിരിക്കും എന്ന്.കൃത്യമായിട്ട് കഥ എന്താണ് എന്ന് വിചാരിച്ച് തിയറ്ററിൽ വരും എന്നാൽ നമ്മളാണ് പ്രൊപ്പറായിട്ട് ഒരു മൂവ് സെറ്റ് ചെയ്ത് വച്ചിട്ടുണ്ടാകും ഈ സിനിമയ്ക്ക് ഇത് എന്നുള്ളത് എങ്ങനെ ആയിരിക്കണം എന്നുള്ള അപ്പൊ അത് പോലെയാണ് ട്രൈലെർ ഒരു മിനി വേർഷൻ പോലെ തൊട്ടുമുതൽ തൊട്ട് 42 സെക്കന്റ്‌ അപ്പൊ കൃത്യമായിട്ട് ഇങ്ങനെയായിരിക്കും സിനിമയെന്ന് ” ലോകേഷ് കനകരാജ് പറഞ്ഞു.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലോകേഷ് കനകരാജ് സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന ലിയോ ഒക്ടോബർ 19നാണ് റിലീസ് ചെയ്യുന്നത്. തൃഷയാണ് വിജയുടെ നായികായി അവതരിപ്പിക്കുന്നത്.

വിജയ് അങ്ങനെ സംസാരിച്ചാൽ മുഴുവൻ ഉത്തരവാദിത്യം എന്റേത് മാത്രമാണ്, ലോകേഷ് കനകരാജ്

സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ഒക്ടോബർ 19 ന് റിലീസിനായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ ട്രൈലെറിൽ വിജയ് തൃഷയോട് മോശമായ വാക്കുകൾ ഞാൻ പറഞ്ഞിട്ടാണ് അദ്ദേഹം അത് ചെയ്തത് എന്നും, വിജയ് അങ്ങനെ സംസാരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ഉത്തരവാദിത്യം എനിക്കുള്ളതാണ് എന്ന് ലോകേഷ് കനകരാജ് പറഞ്ഞു.

” ട്രൈലെറിൽ മോശമായ വർത്താനം വരുന്നുണ്ട് അത് പറയുന്നത് വിജയ് അല്ല ആ സിനിമയിലെ ക്യാരക്റ്ററാണ്, മൊത്തം സിനിമയിൽ വിജയ് തൊടുക്കം മുതൽ അവസാനത്തെ സ്ക്രിപ്റ്റ് വരെയും എല്ലാ കഥയും അവസാനത്തെ കഥയും കേൾക്കും അവസാനത്തെ കേട്ട് കഴിഞ്ഞട്ട് റിലീസ് വരെയും ഒരു കാര്യവും ഇത് മാറ്റാം ഇത് ചെയ്യാം അതിന് ഒരു സാധ്യതയില്ല.

ഞാൻ എത്രയും പറഞ്ഞണെങ്കിലും ഞാൻ ചെയ്യുന്ന എന്റെ ജോലിയെക്കുറിച്ച് എനിക്ക് വാഗ്ദാനം ചെയ്യാം അത്രത്തോളം സിൻസീരിയാറാണ് അദ്ദേഹം, ഒരു ഡയറക്ടർ എന്ത് പറഞ്ഞാലുപോലും അപ്പോൾ അത് പോലെ ചെയ്യും. പക്ഷെ സീനിൽ ഒരു സിംഗിൾ ഷോർട്ടിൽ ചെയ്യണമായിരുന്നു, ഒരു 6 മിനിറ്റുള്ള സിംഗിൾ ഷോർട്ട് ആ 6 മിനിറ്റിന് ഇടയിൽ ഒരു ചെറിയ വാക്ക് വിട്ടിരുന്നു. അവര് ഒരു ഇന്നേസെന്റ് ആയിരുന്നു ആളെ ദേഷ്യക്കാരനായി നിൽക്കുമ്പോൾ പറയുന്ന വാക്കുകൾ പറയേണ്ടിരുന്നു.

പക്ഷെ എന്നെ രാവിലെ വിളിച്ച് ചോദിച്ചു ഈ വാക്ക് ഓക്കേ ആണോ ഞാൻ പറയണോ എന്ന് ഞാൻ ഒരുപാട് നിർബന്ധിച്ച് അത് പറയണം ഈ കഥയ്ക്ക് അത് അത്യാവശ്യമാണ് എന്ന്. ഓക്കേ എന്ന് പറഞ്ഞു പോയി, അതിനാൽ ഞാൻ ഈ സീനിലെ മുഴുവൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇതിൽ ഇനി ആരെങ്കിലും ഒരാൾ സെന്റിമെന്റ്സിൽ വിജയ് അങ്ങനെ സംസാരിച്ചു വിഷമമായാൽ മുഴുവൻ ഉത്തരവാദിത്യം എന്റേതാണ്. അദ്ദേഹത്തിന്റെ അല്ല, എന്റേതാണ് ഞാൻ ഓപ്പണായിട്ടാണ് പറയുന്നത് ” ലോകേഷ് പറഞ്ഞു.

മാസ്റ്ററിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രത്തിൽ തൃഷയാണ് നായിക, ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.

ഇതിഹാസത്തിന്റെ തണലിൽ ഒരു നേതാവായി മമ്മൂട്ടി കൂടെ ജീവയും, യാത്ര2 ന്റെ ഫസ്റ്റ് ലുക്ക്‌

മലയാളത്തിനു പുറമെ അന്യഭാഷയിൽ അഭിനയത്തിന്റെ മികച്ച കഴിവ് തെളിച്ച നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി, 2019 ൽ മഹി വി രാഘവ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മികച്ച ചിത്രമായിരുന്നു യാത്ര. വീണ്ടും വർഷങ്ങൾക്ക് ശേഷം മഹി വി രാഘവ് യാത്ര എന്ന ചിത്രത്തിന്റെ രണ്ടാം വരവിനെ അറിയിച്ചു കൊണ്ട് യാത്ര 2 വിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്.

യാത്ര-2വിൽ മമ്മൂട്ടിയും കൂടെ തമിഴ് സൂപ്പർ സ്റ്റാർ ജീവയും എത്തുന്നു, മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ജീവ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. 2009 മുതൽ 2019 വരെയുള്ള ആന്ധ്രാപ്രദേശിലെ അന്തരിച്ച മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ വേഷമാണ് മമ്മൂട്ടി യാത്രയിൽ ചെയ്തിരുന്നത്. അതിന്റെ തുടർച്ചയിൽ നടൻ ജീവ യാത്ര രണ്ടാം ഭാഗം അദ്ദേഹത്തിന്റെ മകൻ വൈ എസ് ജഗന്റെ വേഷത്തിലാണ് എത്തുക.യഥാർത്ഥ രാഷ്ട്രീയ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന കഥയാണ് യാത്ര-2.

യഥാർത്ഥ രാഷ്ട്രീയ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന കഥയാണ് യാത്ര-2, യാത്ര-2ലെ വൈ എസ് രാജശേഖർ റെഡ്ഡിയുടെ വേഷത്തിനായി മമ്മൂട്ടി 14 കോടി രൂപയാണ് പ്രതിഫലം വാങ്ങിച്ചിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം, യാത്ര 2ൽ വൈ എസ് ജഗന്റെ വേഷത്തിനായി മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനെ സമീപിച്ചതായി പറയപ്പെടുന്നു, പക്ഷേ അദ്ദേഹം ഓഫർ നിരസിച്ചുരുന്നു.

വി സെല്ലുലോയിഡും ത്രീ ഓട്ടം ലീവ്‌സിന്റെ ബാനറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്.

ദളപതി 68 യിൽ മലയാള നടൻ ജയറാം വീണ്ടും വിജയ്ക്കൊപ്പം

ദളപതി വിജയ് നായകനാക്കി വെങ്കട്ട് പ്രഭുവിന്റെ രചനയിലും, സംവിധാനത്തിലും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ വിജയ്ക്കൊപ്പം കൈക്കോർക്കാൻ മലയാളത്തിൽ നിന്ന് വീണ്ടും ഒരു കൂട്ട്കെട്ടിൽ നടൻ ജയറാമും അഭിനേതാക്കളുടെ ഭാഗമാകുമെന്ന് റിപ്പോർട്ട്, 2012-ൽ പുറത്തിറങ്ങിയ തുപ്പാക്കി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ്വിജയുടെ നായികയായി എത്തുന്നത്, ഈ അടിത്തിടെയാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. പൂജാ ഫോട്ടോകളും വീഡിയോയും സോഷ്യൽ മിഡിയയിൽ പ്രചരിച്ചിരുന്നില്ല, ചെന്നൈയിലും വിദേശത്തുമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്. വെങ്കട്ട് പ്രഭുവും വിജയ്യും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ദളപതി 68 എ.ജി.എസ് എന്റർടൈൻമെന്റ് ബാനറിലാണ് നിർമ്മിക്കുന്നത്.

അതോടൊപ്പം ഒക്ടോബർ 19 ന് റിലിസ് ചെയ്യാൻ ഒരുങ്ങുന്ന ലിയോ ചിത്രമാണ് വിജയയുടെ വരാനിരിക്കുന്ന ചിത്രം, ലോകേഷ് സംവിധാനം ചെയ്ത് ചിത്രത്തിൽ തൃഷയാണ് നായികയായി എത്തുന്നത്, സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ,ജഗതീഷ് പളനിസാമി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.