മെഗാസ്റ്റാർ മമ്മൂട്ടി ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ-ദി കോർ. നവംബർ 23-ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ ഇന്നലെ അർദ്ധരാത്രിയിലാണ് പുറത്തിറങ്ങിയത്.
മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രം കൂടിയായ കാതൽ-ദി കോർ ചിത്രത്തിന്റെ ട്രൈലെർ കണ്ട നടിപ്പിൻ നായകനും ജ്യോതികയുടെ ഭർത്താവുമായ സൂര്യ ടീം അംഗങ്ങൾക്ക് സോഷ്യൽ മിഡിയയിലൂടെ ആശംസകൾ നൽകിയിരിക്കുകയാണ്.
‘ സങ്കീർണ്ണമായ കഥകളെ മലയാള സിനിമ എങ്ങനെ ശ്രദ്ധേയമായ അനായാസതയോടെ പുറത്തെടുക്കുന്നുവെന്ന് കാണുമ്പോൾ എപ്പോഴും അമ്പരന്നു. കാതൽ-ദി കോർ നവംബർ 23-ന് റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുക. മമ്മുക്ക, ജ്യോതിക, ജിയോ ബേബി ടീമിന് ആശംസകൾ.’
ചിത്രത്തിൽ രാഷ്ട്രീയക്കാരനായ മാത്യു ദേവസി എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്, മാത്യു ദേവസിയുടെ ഭാര്യയായിട്ടാണ് നടി ജ്യോതിക അവതരിപ്പിക്കുന്നത്. ‘രാക്കിളിപ്പാട്ട്’ ‘സീതാ കല്യാണം’ എന്നി മൂന്ന് ചിത്രങ്ങൾക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്ക് എത്തുന്നത്.
ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ബാനറിൽ വിതരണം ചെയ്യുന്ന ചിത്രത്തിൽ, മുത്തുമണി, ലാലു അലക്സ്, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവരാണ് മറ്റ് അഭിനയതാക്കൾ.