ജീത്തു ജോസഫ് സംവിധാനം ചെയ്ത് ഡിസംബർ 21-ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ‘നേര്’. മോഹൻലാലിനൊപ്പം നാലാം കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം ജീത്തു ജോസഫ്, ശാന്തി മായാദേവിഎന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിക്കയിരിക്കുന്നത്.
എന്നാൽ അതെ ദിവസം പാൻ ഇന്ത്യൻ റിലീസിനായി തയ്യാറെടുക്കുകയാണ് സലാർ, പ്രഭാസ് പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ.
ഇപ്പോൾ ഇതാ ഈ അടുത്തിടെ നടന്ന ചിത്രത്തിന്റെ പ്രെസ്സ് മീറ്റിങ്ങിൽ, സലാരും നേരും തമ്മിൽ ക്ലാഷ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് സംവിധാകയൻ ജീത്തു ജോസഫിന്റെ മറുപടി ഇങ്ങനെ:
” സലാർ മൊത്തത്തിൽ വ്യത്യസ്തമാർന്ന സിനിമയാണ്, ഈ സിനിമ കൂടുതലും ആക്ഷൻ ഇല്ലാത്ത സിനിമയാണ് ‘നേര് ‘.ഫാമിലി ഇമോഷണൽ ചേരുന്നുള്ള സിനിമയാണ്, അങ്ങനെ ഇഷ്ട്ടപ്പെടുന്നവർക്കുള്ള ആയിരിക്കും ആദ്യം സിനിമ കാണുന്നത്. ഞാൻ ചെയ്യുന്ന സിനിമ എപ്പോഴും ഫാമിലി സിനിമയാണ് ചെയ്യുന്നത്, എന്റെ ടാർഗറ്റ് ഫാമിലിയാണ് ചെറുപ്പക്കാർ കാണരുത് എന്നല്ല”.
“എന്താണ് കാണണ്ടേ എന്നുള്ളത് ഓരോത്തരുടെ ഇഷ്ട്ടമാണ്”ജീത്തു ജോസഫ് പറഞ്ഞു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ജഗതീഷ്, അനശ്വര രാജൻ, പ്രിയാമണി, സിദ്ദിഖ്, ഗണേഷ് കുമാർ എന്നിർ അഭിനയിക്കുന്നു.