സിംഹത്തിനെ വെറുപ്പിച്ചാൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം, ലിയോ പുതിയ പോസ്റ്റർ

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ മാസ്റ്ററിന് ശേഷം വിജയ് കൂട്ട്ക്കെട്ടിൽ ഒക്ടോബർ 19 ന് ലോകമെമ്പാടും റിലീസിനായി തയ്യാറെടുക്കുന്ന ലിയോയിലെ മറ്റൊരു പോസ്റ്റർ പുറത്തിറങ്ങി, പോസ്റ്ററിൽ തീപറപ്പിച്ചുള്ള ലുക്കിലാണ് വിജയെ കാണുന്നത്.

വിഷ്ണു എടവന്റെ വരികൾക്ക് അനിരുദ്ധ സംഗിതം ഒരുക്കിയ ‘ നാ റെഡി’ ഗാനം ദളപതി വിജയ്, അസൽ കോലാർ എന്നിവർ ചേർന്ന് ആലപിച്ച ഗാനം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ സെക്കൻഡ് സിംഗിൾ ഗാനം സെപ്റ്റംബർ 19-ന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്, സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് ലിയോ. ഗോകുലം ഫിലിംസാണ് കേരത്തിൽ ലിയോടെ വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

വിജയും തൃഷയും 14 വർഷത്തിന് ശേഷം ഒന്നിക്കുന്നതിൽ വിജയ് ആരാധകരും, തൃഷ ആരാധകരും ആകാംഷയോടെയാണ് കാത്തിരിക്കുകയാണ്, ചിത്രത്തിൽ വിജയ്, തൃഷ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്

Share Now

Leave a Comment