കൊറിയയിലെ ടോപ് 10 സോംബി സിനിമകൾ

കൊറിയൻ സിനിമകൾ കാണുന്നവരിൽ തന്നെ ആകാംക്ഷ ജനിപ്പിക്കുന്ന സിനിമകൾ ആണ് പുറത്ത് ഇറക്കുന്നത്. അതിൽ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് സോംബി സിനിമകൾ, ഓരോ കഥകൾ കൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കുന്ന തരത്തിൽ ആണ് സിനിമയും സീരിസും ഇരിക്കുന്നത്. സോംബി സിനിമകൾ നിർമ്മിക്കുന്നവരിൽ മുൻ പന്തിയിൽ തന്നെ ആണ് കൊറിയൻ നിൽക്കുന്നത്. ഇപ്പോൾ ഇതാ കൊറിയയിലെ ടോപ് ലെവൽ നിൽക്കുന്ന സോംബി സിനിമകൾ ആണ് ഇവിടെ കൊടുത്തിട്ടുണ്ട്.

  1. ട്രെയിൻ ടു ബുസൻ
  2. പെനിൻസുല
  3. എലൈവ്
  4. ദി വെയിലിംഗ്
  5. കിങ്ഡം
  6. റാമ്പൻ്റ്
  7. ഓൾ ഓഫ് അസ് ആർ ഡെഡ്
  8. ഹാപ്പിനെസ്സ്
  9. സോംബി ഡീറ്റെക്റ്റീവ്
  10. സ്വീറ്റ് ഹോം

1.ട്രെയിൻ ടു ബുസൻ

യോൻ സാങ്-ഹോയുടെ സംവിധാനത്തിൽ 2016-ൽ പുറത്ത് ഇറങ്ങിയ സിനിമയാണ് ട്രെയിൻ ടു ബുസൻ. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സോംബി സിനിമ കണ്ടതിൽ വച്ച് മികച്ച ചിത്രം ആണ് ട്രെയിൻ ടു ബുസൻ. പിതാവ് സിയോ സിയോക്-വൂ തൻ്റെ മകളുടെ ജന്മദിനത്തിന് അമ്മയെ കാണാൻ വേണ്ടി സിയോളിൽ നിന്ന് ബുസാനിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നു. ട്രെയിൻ സ്റ്റേഷൻ വഴിയിൽ സോംബി പൊട്ടിപ്പുറപ്പെടുകയും, ട്രെയിൻ യാത്രക്കാർക്കിടയിൽ സോംബി വൈറസ് വ്യാപിക്കുകയും പിന്നീടുള്ള സംഭവങ്ങൾ ആണ് ചിത്രത്തിലുള്ളത്.

സങ്കടം, സസ്പെൻസ്, പശ്ചാത്താപം, വഞ്ചന എന്നിവ പ്രേക്ഷകരുടെ വികാരം ഉണർത്താൻ തികഞ്ഞ സംയോജനമാണ് ഈ ചിത്രം. അഭിനേതാക്കൾ അതിശയിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ഓരോ കഥാപാത്രങ്ങളും ഗംഭീരമാക്കി ചെയ്ത് വച്ചിരിക്കുന്നത്. ചിത്രത്തിൽ ഓരോ കഥാപാത്രത്തിനും അതിൻ്റേതായ പ്രാധാന്യം നൽകിട്ടുണ്ട്, ചിത്രം ഒരു ആക്ഷൻ ഹൊറർ ത്രില്ലർ കൂടിയാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്ന് പ്രശംസ നേടിയ, അസാധാരണമായ ഒരു അപ്പോക്കലിപ്സ് ചിത്രമായിരുന്നു ട്രെയിൻ ടു ബുസൻ.

ചിത്രത്തിൽ ഗോങ് യൂ, ജംഗ് യു-മി, മാ ഡോങ്-സിയോക്ക്, കിം സു-ആൻ, ചോയി വൂ-ഷിക്ക്, ആഹ് സോ-ഹീ, കിം ഇയു-സങ്, ചോയ് വൂ-ഷിക്ക്, സോഹി, കിം ഇയു-സങ്, ചോയി ഗ്വി-ഹ്വ, ജാങ് ഹ്യൂക്ക്-ജിൻ, യെ സൂ-ജംഗ്, ഷിം യൂൻ-ക്യുങ്, ചാ ചുങ്-ഹ്വ, കിം ജൂ-ഹൺ, ഹാൻ ജി-യൂൻ എന്നിവർ ആണ് അഭിനയതാക്കൾ.

2. പെനിൻസുല

2016-ൽ പുറത്ത് ഇറങ്ങിയ സോംബി ചിത്രമായ ട്രെയിൻ ടു ബുസൻ രണ്ടാം ഭാഗമാണ് പെനിൻസുല. 2022-ൽ റിലീസ് ചെയ്ത ഈ ചിത്രം യോൻ സാങ്-ഹോയാണ് സംവിധാനം ചെയ്ത് ഇരിക്കുന്നത്. ട്രെയിൻ ടു ബുസാന് ശേഷം നാല് വർഷത്തിന് ശേഷമുള്ള പെനിൻസുലയിലെ കഥയിലേക്കാണ് ഇങ്ങുന്നത്. സോംബികളാൽ പൂർണ്ണമായും തകർന്നു പോയ പെനിൻസുലയിലേക്ക് ക്യാപ്റ്റൻ ജംഗ് സിയോക്ക് തൻ്റെ ടീമിനൊപ്പം പോകുന്നു.

അമേരിക്കൻ ഡോളറിൽ കയറ്റിയ ഒരു ട്രക്ക് വീണ്ടെടുക്കാനുള്ള ദൗത്യത്തിന് വേണ്ടി. കൊറിയൻ പെനിൻസുലയിലെ തരിശുഭൂമിയിൽ ഒരു സൈനികനും സംഘവും പോസ്റ്റ് അപ്പോക്കലിപ്‌റ്റിക് സോമ്പികളുടെ പോരാട്ടത്തെ പിന്തുടരുന്നതാണ് കഥ. പെനിൻസുല കേവലം സോംബി അപകടത്തെ മാത്രം ആശ്രയിക്കുന്നത്, മറിച്ച് മനുഷ്യാത്മാവിൻ്റെ പ്രതിരോധശേഷിയും കുടുംബത്തിനും നിലനിൽപ്പിനുമായി ത്യാഗം ചെയ്യുന്ന പര്യവേക്ഷങ്ങളെയാണ്.

ഗാംഗ് ഡോങ്-വോൺ, ലീ ജംഗ്-ഹ്യുൻ, ക്വോൺ ഹേ-ഹ്യോ, കിം മിൻ-ജെ, കൂ ക്യോ-ഹ്‌വാൻ, ലീ റെ, ജാങ് സോ-യോൻ, മൂൺ വൂ-ജിൻ എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്.

3. എലൈവ്

ചോ ഇൽ-ഹ്യുങ്ങിന്റെ സംവിധാനത്തിൽ നെറ്റ്ഫ്ലിക്സിൽ പുറത്ത് ഇറങ്ങിയ സോംബി ചിത്രം ആണ് എലൈവ്. സോംബി വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനം നഗരത്തെ മുഴുവൻ വ്യാപിക്കുന്നു. ഒരു യുവാവ് തൻ്റെ അപ്പാർട്ട്മെൻ്റിനുള്ളിൽ ഒറ്റപ്പെടുകയും, പുറംലോകവുമായി ബന്ധപ്പെടാനോ സാധിക്കാത്തെ അതിൽ നിന്ന് അതിജീവിക്കുന്ന നായകന്റെ കഥയാണ് ഇത്.

അപകടകരമായ ഒരു നഗരത്തിന് നടുവിൽ ഒറ്റപ്പെട്ട രണ്ട് അതിജീവിച്ച ജൂൺ വൂ, യൂ ബിൻ എന്നിവരെയാണ് യൂ ആഹ് ഇൻ, പാർക്ക് ഷിൻ ഹൈ എന്നിവർ അവതരിപ്പിക്കുന്നത്. സാധാരണ സോംബി സിനിമകളിൽ വളരെ വ്യത്യസ്ത മാർന്ന സിനിമയാണ് എലൈവ്, തികച്ചും ഒറ്റപ്പെട്ട മനുഷ്യന് ഒരു അവസ്ഥ വരുമ്പോൾ എങ്ങനെ എല്ലാം പ്രതിരോധിക്കും എന്നതാണ് ഈ ചിത്രത്തിൽ. യൂ ആഹ്-ഇൻ, പാർക്ക് ഷിൻ-ഹേ, ജിയോൺ ബേ-സൂ, ലീ ഹ്യുൻ-വുക്ക്, ഓ ഹൈ-വോൺ, ജിൻ സോ-യോൺ, ലീ ചെ-ക്യുങ് തുടങ്ങിയവർ ആണ് ചിത്രത്തിലെ അഭിനയതാക്കൾ.

4. ദി വെയിലിംഗ്

നാ ഹോങ്-ജിൻ സംവിധാനം ചെയ്ത്, ഹൊറർ സോംബി വിഭാഗത്തിൽ പെടുന്ന ചിത്രം ആണ് ദി വെയിലിംഗ്. 156 മിനിറ്റിൽ ഉടനീമുള്ള ഒരു വിചിത്രമായ അനുഭൂതിയുണ്ട് ഈ സിനിമയിലൂടെ ലഭിക്കുന്നത്, ഭയാനകമായ നിഗൂഢതയുടെയും അമാനുഷികതയുടെയും ഉൾപ്പെട്ട ഒരു നാടോടി കഥയാണ്. തൻ്റെ മകളെ രക്ഷിക്കാനായി ഒരു ചെറിയ ഗ്രാമമായ ഗോക്‌സിയോങ്ങിൽ നടന്ന ദുരൂഹമായ കൊലപാതകങ്ങളെയും രോഗങ്ങളെയും കുറിച്ച് അന്വേഷിക്കുന്ന ഒരു പോലീസുകാരനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പോകുന്നത്.

2016-ൽ പുറത്ത് ഇറങ്ങിയ ഈ ചിത്രത്തിൽ ക്വാക് ഡോ-വോൺ, ഹ്വാങ് ജംഗ്-മിൻ, ചുൻ വൂ-ഹീ, ജുൻ കുനിമുറ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ. കിം ഹ്വാൻ-ഹീ, ജാങ് സോ-യോൺ, പാർക്ക് സുങ്-യോൺ, ജിയോൺ ബേ-സൂ, ലീ സിയോൺ-ഹീ എന്നിവർ ആണ് മറ്റ് അഭിനയതാക്കൾ. ഈ സിനിമ തീവ്രമായ രംഗങ്ങളും ട്വിസ്റ്റുകളും മികച്ച അഭിനയവും, തുടക്കം മുതൽ അവസാനം വരെ ഒരു ത്രിൽ റൈഡും ഉള്ള ഒരു അത്ഭുതകരമായ യാത്രയാണ് നൽകുന്നത്.

5. കിങ്ഡം

2019-ൽ നെറ്റ്ഫ്ലിക്സിൽ പുറത്ത് ഇറങ്ങിയ വെബ് സീരിസായ കൊറിയൻ സോംബി ചിത്രം ആണ് കിങ്ഡം. കുറെ അധികം പ്രേക്ഷക പ്രശംസ നേടിയെടുത്ത ടന്നേൽ വെബ് സീരിസ് സംവിധാനം ചെയ്ത, കിം സിയോങ്-ഹുൻ ആണ് ഈ ചിത്രം സംവിധാനം ചെയ്ത് ഇരിക്കുന്നത്. ആദ്യ സീസണിൽ ആറ് എപ്പിസോഡ് ആണ് ഉള്ളത്, രണ്ടാം സീസണിലും ആറ് എപ്പിസോഡ് ആണ് ഉള്ളത്. 2020-ൽ ആണ് രണ്ടാമത്തെ സീസൺ പുറത്ത് ഇറക്കിയത്, മൂന്നാം സീസൺ ഇതിനകം തന്നെ നെറ്റ്ഫ്ലിക്സ് പുതുക്കിയിരുന്നു.

15-ആം നൂറ്റാണ്ടിനും 16-ആം നൂറ്റാണ്ടിനും ഇടയിലുള്ള ജോസോൺ കാലഘട്ടത്തിൽ ആണ് നടക്കുന്നത്. രാജ്യം പിടിമുറുക്കുന്ന ഭയാനകമായ വൈറസ് പശ്ചാത്തലത്തിൽ, ഒരു വലിയ സാമ്രാജ്യത്തിൻ്റെ അടിത്തറ എത്ര എളുപ്പത്തിൽ തകരുകയും. ജനങ്ങൾക്കിടയിൽ നാശം സൃഷ്ടിക്കുകയും ചെയ്യുന്നു. മരിച്ചവരെ സോംബികളാക്കി മാറ്റുകയും, അതേ സമയം അതിന് വേണ്ടി ഗൂഢാലോചനകൾ നടക്കുകയും ചെയ്യുന്നു.

രാജ്യത്തെ മുഴുവൻ ഭീഷണിപ്പെടുത്തുന്ന ഒരു നിഗൂഢ രോഗത്തെക്കുറിച്ച് അന്വേഷിക്കാൻ ആത്മഹത്യാ ദൗത്യത്തിന് അയച്ച കിരീടാവകാശി ലി ചാങ്ങിൻ്റെ കഥ പറയുന്നത്. ഇതിഹാസ ആക്ഷൻ യുദ്ധ രംഗങ്ങൾ ആവേശകരമായ നിമിഷങ്ങൾ ആണ് ഈ വെബ് സീരിസിലൂടെ കാണിക്കുന്നത്. ജു ജി-ഹൂൺ, ബേ ദൂ-ന, കിം സാങ്-ഹോ, കിം സുങ്-ക്യു, കിം ഹൈ-ജുൻ, ജിയോൺ സിയോക്-ഹോ, കിം ഹൈ-ജൂൺ തുടങ്ങിയവർ ആണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.

6. റാമ്പൻ്റ്

2018-ൽ പുറത്ത് ഇറങ്ങിയ സോംബി ചിത്രം ആണ് റാമ്പൻ്റ്, കിം സുങ്-ഹൂൺ ആണ് ചിത്രം സംവിധാനം ചെയ്ത് ഇരിക്കുന്നത്. ഈ ചിത്രം മറ്റ് സോംബി സിനിമകളിൽ നിന്ന് അല്പം വ്യത്യസ്തമാണ്, കൊറിയയിലെ ജോസോൺ രാജവംശത്തിൻ്റെ കാലത്ത് നടക്കുന്ന കഥയാണ് ഇത്. തൻ്റെ പിതാവിൻ്റെ രാജ്യത്തേക്ക് മടങ്ങുന്ന രാജകുമാരനും അവൻ്റെ കൂട്ടാളിയെയും കൊല്ലാൻ ശ്രമിക്കുന്ന സോംബികളെ കാണുന്നു. പിന്നീട് അവർ രാജ്യത്തെ ബാധിക്കുന്ന പേടിസ്വപ്ന രാക്ഷസന്മാരെ നേരിടുന്നത് ആണ് ചിത്രത്തിന്റെ ഇതിവ്യത്തം.

ഹ്യൂൻ ബിൻ, ജാങ് ഡോങ്-ഗൺ, കിം ഇയു-സങ്, ജിയോങ് മാൻ-സിക്ക്, ലീ സൺ-ബിൻ, ജോ വൂ-ജിൻ, സിയോ ജി-ഹേ, കിം ഡേ-ഗോൺ, ഹാൻ ജി-യൂൻ, കിം തേ-വൂ എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്. പുരാതന പശ്ചാത്തലത്തിലുള്ള ആക്ഷൻ പായ്ക്ക്ഡ് സോംബി ചിത്രത്തിൽ, മറ്റ് സഹകഥാപാത്രങ്ങളും അഭിനയത്തിൽ മികച്ച പ്രകടനമാണ് അവതരിപ്പിച്ചിരിക്കുന്നത്.

7. ഓൾ ഓഫ് അസ് ആർ ഡെഡ്

ലീ ജേ-ക്യോ, കിം നാം-സൂ എന്നിവരുടെ സംവിധാനത്തിൽ, 2022-ൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത വെബ് സീരിസാണ് ഓൾ ഓഫ് അസ് ആർ ഡെഡ്. സോംബി ത്രില്ലർ ചിത്രം കൂടിയായ ഓൾ ഓഫ് അസ് ആർ ഡെഡ്, തുടക്കം മുതൽ പിടിച്ച് നിറുത്തുന്ന സിനിമയാണ് ഇത്. സൗത്ത് കൊറിയയിലെ ഒരു സ്‌കൂളിൽ സോംബി ഒരു പകർച്ചവ്യാധിയെപോലെ പൊട്ടിപ്പുറപ്പെടുന്നു. സ്‌കൂളിൽ നിന്നും നഗരത്തിലേക്ക് അത് വ്യാപിക്കുന്നത് ആണ് ചിത്രത്തിന്റെ ഇതിവ്യത്തം.

വളരെ മനുഷ്യത്വമുള്ള കഥാപാത്രങ്ങൾ ഉൾപ്പെടുന്ന ക്രൂരവും അക്രമാസക്തവുമായ രംഗങ്ങൾ നിറഞ്ഞ ആവേശകരമായ സോംബി പരമ്പരയാണ് ഓൾ ഓഫ് അസ് ആർ ഡെഡ്. മൊത്തം 12 എപ്പിസോഡുകൾ ആണ് ഈ വെബ് സീരിസ് ആണ് ഉള്ളത്. ചിത്രത്തിൽ യൂൻ ചാൻ-യങ്, പാർക്ക് ജി-ഹു, ചോ യി-ഹ്യുൻ, സൺ സാങ്-യോൺ, ലീ യോ-മി, കിം ജിൻ-യങ്, കിം ജു-എ, കിം ബോ-യൂൺ, ഹാം സുങ്-മിൻ, ആൻ സിയൂങ്-ക്യോൻ, ലിം ജെ-ഹ്യൂക്ക്, ലീ സാങ്-ഹീ, കിം ബ്യുങ്-ചുൽ എന്നിവർ ആണ് അഭിനയിക്കുന്നത്.

8. ഹാപ്പിനെസ്സ്

ആൻ ഗിൽ-ഹോ സംവിധാനം ചെയ്ത് 2021-ൽ പുറത്ത് ഇറങ്ങിയ ഡ്രാമ ആണ് ഹാപ്പിനെസ്സ്. ഒരു ഡിറ്റക്ടീവായ ജംഗ് യി ഹ്യൂണിനെയും, ഹൈസ്‌കൂൾ ഉറ്റ സുഹൃത്തുക്കളായ സൈനിക ഉദ്യോഗസ്ഥനായ യൂൻ സെ ബോമിനെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. അപകടകരമായ അണുബാധ മൂലം മരണങ്ങളും ആക്രമണങ്ങളും സംഭവിക്കുമ്പോൾ ജീവിതം വഴിത്തിരിവാകുന്നു. ഇത് ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ അപാകത മൂലമുണ്ടാകുന്ന അണുബാധയാണ്.

ഹാൻ ഹ്യോ-ജൂ, പാർക്ക് ഹ്യുങ്-സിക്, ജോ വൂ-ജിൻ, ഹാൻ ഡാ-സോൾ, ലീ ജി-ഹ, മൂൺ യെ-വൂ, പാർക്ക് ഹീ-വോൺ, പാർക്ക് ഹ്യുങ്-സൂ, ബേ ഹേ-സൺ, കിം ജൂ-യോൺ, നാം മി-ജംഗ്, ജംഗ് വൂൺ-സൺ, ജൂ ജോങ്-ഹ്യൂക്ക്, ലീ ക്യൂ-ഹ്യുങ്, ബേക് ജൂ-ഹീ, ലീ സ്യൂങ്-ജൂൺ തുടങ്ങിയവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.

9. സോംബി ഡീറ്റെക്റ്റീവ്

24 എപ്പിസോഡുള്ള ഈ ഡ്രാമ ഷിം ജെ-ഹ്യുൻ സംവിധാനം ചെയ്ത് 2020- ൽ ആണ് പുറത്ത് ഇറക്കിയത്. മനുഷ്യരുമായി സഹവസിക്കാൻ പരമാവധി ശ്രമിക്കുന്നതിനിടയിൽ, തൻ്റെ ഭൂതകാലത്തെ പിന്തുടരുന്നതിനായി ഒരു ഡിറ്റക്ടീവായി മാറുന്ന ഒരു സോമ്പിയുടെ കഥ പറയുന്നത്. 2 വർഷം സോംബിയായ കിം മൂ യങ് നഗരത്തിലേക്ക് എത്തുന്നു, അവിടെ സ്വകാര്യ ഡിറ്റക്ടീവായി മാറുന്നു. അതേസമയം, ഗോങ് സൺ ജി തന്റെ ജോലി ഉപേക്ഷിച്ച് കിം മൂ-യങ്ങുമായി ചേർന്ന് സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയിൽ ചേരുന്നതാണ് കഥയുടെ ഇതിവ്യത്തം.

ചോയി ജിൻ-ഹ്യുക്ക്, പാർക്ക് ജു-ഹ്യുൻ, ക്വോൺ ഹ്വാ-വൂൺ, ലീ ജൂംഗ്-ഓക്ക്, അഹ്ൻ സെ-ഹ, പാർക്ക് സാങ്-മ്യുൻ, ഹാ ഡോ-ക്വോൺ, യൂ ജെ-സുക്ക്, കിം യോ-ഹാൻ, ലീ ഗാ-സബ്, സോങ് ഗാ-ഇൻ, ക്വോൺ ഹേ-ഹ്യോ, ലീ യംഗ്-ജി, യെബിൻ, റിയു ഹൈ-റിൻ എന്നിവർ ആണ് താരങ്ങൾ. നിഗൂഢമായ ഇരുണ്ട ട്വിസ്റ്റുകളുള്ള ഒരു കോമഡി സയൻസ് ഫിക്ഷൻ ആണ് ഈ വെബ് സീരിസ്.

10. സ്വീറ്റ് ഹോം

ലീ യൂങ്-ബോക്ക്, പാർക്ക് സോ-ഹ്യൂൺ, ജാങ് യംഗ്-വൂ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത, വെബ് സീരിസ് ആണ് സ്വീറ്റ് ഹോം. മനുഷ്യജീവിതത്തിലെ രാക്ഷസന്മാരുടെ ആവിർഭാവത്തിൻ്റെ കഥയാണ് ഈ സീരിസ് പറയുന്നത്. ചാ ഹ്യുൻ സുവിൻ്റെയും അതിജീവിച്ച അപ്പാർട്ട്മെൻ്റ് നിവാസികളുടെയും കഥയുടെ തുടർച്ചയാണ് ഈ സീസൺ എന്ന് അറിയപ്പെടുന്നു.

രണ്ട് സീസണിളായി 18 എപ്പിസോഡ് ആണ് മൊത്തം, ആദ്യത്തെ സീസണിൽ പത്ത് എപ്പിസോഡും രണ്ടാമത്തെ സീസണിൽ 8 എപ്പിസോഡ് ആണ് ഉള്ളത്. ഗാനം കാങ്, ലീ ജിൻ-വുക്ക്, ലീ സി-യംഗ്, ലീ സി-യംഗ്, പാർക്ക് ഗ്യു-യംഗ്, ഗോ മിൻ-സി, കിം ഹീ-ജംഗ്, കിം ഗൂക്ക്-ഹീ, ലീ ജൂൺ-വൂ, ഹിയോ യൂൽ, ചോയ് ഗോ തുടങ്ങിയവർ ആണ് സീരിസിൽ അഭിനയിച്ച് ഇരിക്കുന്നത്.

Related Articles :

Share Now