ലിയോ ഇനി വൻ വിജയം, തിരുപ്പതി ദർശനം നടത്തി ലോകേഷ്, വൈറൽ വീഡിയോ

തമിഴ് സംവിധായാകൻ ലോകേഷ് കനകരാജിന്റെ വരാനിരിക്കുന്ന ലിയോ ചിത്രത്തിനു വേണ്ടി തിരുപ്പതിയിൽ ദർശനം നടത്തിയിരിക്കുകയാണ്, ലോകേഷ് കനകരാജിനൊപ്പം ലിയോ തിരക്കഥാകൃത്തനായ രത്നകുമാറിനോപ്പമാണ് ലോകേഷ് തിരുപ്പതിയിൽ എത്തിയിരിക്കുന്നത്. ലോകേഷിനൊപ്പമുള്ള കുട്ടരോപ്പം നടപ്പാതയിൽ ഗോവിന്ദ..എന്ന ജപിച്ചുകൊണ്ടുള്ള വീഡിയോസും അതോടൊപ്പം ഫോട്ടോയും സോഷ്യൽ മിഡിയയിൽ വൈറലായി കഴിഞ്ഞു.

ലിയോ എന്ന ചിത്രത്തിന്റെ വിജയത്തിനായി സംവിധായകൻ ലോകേഷ് കനകരാജ് തന്റെ സിനിമാ സംഘത്തോടൊപ്പം തിരുപ്പതിയിലേക്ക് എട്ടുമലയനെ ദർശിക്കാൻ പോയി എന്ന് സമൂഹ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുമുന്നേ ജവാൻ റിലീസിന് തൊട്ടുദിവസം ബോളിവുഡ് കിങ് ഖാനും കുടുംബവും നയൻ‌താരയും ഭർത്താവ് വിഘ്‌നേഷ് ശിവനും തിരുപ്പതിയിൽ ദർശനം നടത്തിയ വീഡിയോസ് സോഷ്യൽ മിഡിയായിൽ പ്രചരിച്ചിരുന്നു.

മാസ്റ്ററിന് ശേഷം വിജയ് കോംമ്പോയിൽ വീണ്ടും ലോകേഷ് ഒന്നിക്കുന്നതിൽ ആരാധകർ ഏറെ കാത്തിരിക്കുന്നതാണ്, സേവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ ഒക്ടോബർ 19 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിൽ 14 വർഷത്തിനു ശേഷം വിജയുടെ നായികയായി എത്തുന്നത് തൃഷയാണ്.

യു. എ സർട്ടിഫിക്കറ്റ് നേടിയ ലിയോ ചിത്രം ലളിത കുമാറാണ് നിർമ്മിക്കുന്നത്, ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി തുടങ്ങിയവർ അഭിനയിക്കുന്നു.

Share Now