2023-ലെ യൂട്യൂബിൽ ഏറ്റവും കൂടുതൽ വ്യൂസ് ഉള്ള ഗാനങ്ങൾ

  1. ബേബി ഷാർക്ക്
  2. ഡെസ്പാസിറ്റോഡെസ്പാസിറ്റോ
  3. ജോണി ജോണി യെസ് പപ്പാ
  4. ഷേപ്പ് ഓഫ് യു
  5. ബാത് സോങ്
  6. സീ യു എഗെയ്ൻ
  7. ഫോണിക് സോങ്
  8. അപ്‌ടൗൺ ഫങ്ക്
  9. ലേണിംഗ് കളർ സോങ്ന
  10. ഗംഗ്നം സ്റ്റൈൽ

ബേബി ഷാർക്ക്

2016-ൽ പുറത്ത് ഇറങ്ങി എങ്കിലും ഇപ്പോഴും സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ട് ഇരിക്കുന്ന ഗാനം ആണ് ബേബി ഷാർക്ക്. ഇരുപതാമത്തെ നൂറ്റാണ്ടിൽ ഉണ്ടായ ഗാനം ആണ് എന്നാണ് അറിയ പെടുന്നത്. എന്നിരുന്നാലും കൊച്ചു കുട്ടികളിൽ ആണ് ഈ ഗാനം ഏറെ കേൾക്കുന്നത്. യൂട്യൂബിൽ ഏറ്റവും കൂടുതൽ വ്യൂസുള്ള ഒരേ ഒരു ഗാനം ആണ് ബേബി ഷാർക്ക്. ഏകദേശം പതിമൂന്ന് ബില്ല്യാൺ ആളുകൾ ആണ് ഈ വീഡിയോ കണ്ട് ഇരിക്കുന്നത്. ഏറ്റവും കൂടുതൽ കുട്ടികൾ ആയിരിക്കും ഈ ഗാനം ആസ്വാധിക്കുന്നത്. അവർക്ക് ആണ് ഇത് പോലെയുള്ള വ്യത്യസ്തമാർന്ന വീഡിയോ കാണാൻ താല്പര്യം. വീഡിയോയ്ക്ക് നാല് കോടിയോളം വരുന്ന ലൈക് ആണ് ഇതുവരെ ഉള്ളത്. ഏഴ് കോടി സബ്സ്ക്രൈബ്ർസ് ഉള്ള പിങ്ക്ഫോങ് എന്ന യൂട്യൂബിൽ ആണ് വീഡിയോ ഉള്ളത്.

2. ഡെസ്പാസിറ്റോഡെസ്പാസിറ്റോ

ലാറ്റിൻ അമേരിക്കൻ സ്പാനിഷ് ഗാനം ആണെങ്കിലും ലോക മെമ്പാടും ഏറ്റെടുത്ത ഗാനം ആണ് ഇത്. ഇന്നും പ്രേക്ഷകർ കേൾക്കാൻ കൊതിക്കുന്ന ഡെസ്പാസിറ്റോ യൂട്യൂബ് ചാനലിൽ എട്ട് ബില്ല്യാൺ ആളുകൾ ആണ് ഈ ഗാനം കണ്ടത്. 2017-ൽ പുറത്ത് ഇറക്കിയ ഈ ഗാനം ഏഴ് വർഷം ആയിട്ടും ഇന്നും പ്രേക്ഷകർ കിടയിൽ ഈ ഗാനം ഒരു ഹരം ആണ്. ഗായകൻ ലൂയിസ് ഫോൺസി ആലപിച്ച ഗാനം ആണ് ഡെസ്പാസിറ്റോ. ഫോൺസി, എറിക്ക എൻഡർ, ഡാഡി യാങ്കി എന്നിവർ ചേർന്ന് ആണ് ഈ ഗാനം എഴുതി ഇരിക്കുന്നത്. ഈ ഗാനം കേൾക്കുമ്പോൾ ഇതൊരു പ്ലേലിസ്റ്റ് മാത്രമല്ല; ഇത് ഒരു മൂഡ് ലിഫ്റ്ററും എനർജി ബൂസ്റ്ററും ഡാൻസ് ഇൻഡുസർ ആണ്. ഗാനത്തെ ഇത്രയും കൂടുതൽ ശ്രദ്ധിക്ക പെട്ടത് സാംക്രമിക താളവും സ്പാനിഷ് വരികളും അതിന്റെ വ്യാപകമായ ജനപ്രീതിക്ക് കാരണം ആണ്. ഈ ഗാനം ഒരു സമ്പൂർണ്ണ മാസ്റ്റർപീസ് കൂടിയാണ്, ഭാഷാ അതിർ വരമ്പുകളെ മറികടക്കുന്ന ഒരു ആഗോള സംവേദനം ആണ് സൃഷ്ട്ടിച്ചിരിക്കുന്നത്. അഞ്ച് കോടിയിൽ ഏറെ ആണ് ഈ ഗാനത്തിന് ലൈക്‌ ചെയ്ത് ഇരിക്കുന്നത്.

3.ജോണി ജോണി യെസ് പപ്പാ

ഇന്നും നമ്മളിൽ ഓർക്കപ്പെടുന്ന കുട്ടി കാലത്തുള്ള ഗാനമാണ് 8.ജോണി ജോണി യെസ് പപ്പാ, ഈ ഗാനം ഇംഗ്ലീഷ് വരികൾ ഉള്ള ഗാനം ആണ്. നഴ്സറി മുതൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കൾ ചൊല്ലി കൊടുക്കുന്ന ഗാനം ആണ്. ചെറുതിലെ ചൊല്ലി പഠിച്ച് വളർന്നാലും ആ പാട്ടിലെ വരികൾ ആരും മറക്കില്ല അത് ആണ് സത്യം. പഞ്ചസാര തിന്ന കുട്ടിയെ പിടിച്ച അച്ഛൻ നീ പഞ്ചസാര കഴിച്ചോ എന്ന് ചോദിക്കുന്നത് ആണ് ഗാനത്തിൽ ഉള്ളത്. ഈ ഗാനം ചുച്ചു ടിവി-യിൽ ആറ് ബില്ല്യാൺ മേളിൽ ആണ് ആളുകൾ കണ്ടത്. ഏറെ രസിച്ചാണ് കുട്ടികൾ ഈ ഗാനം കേൾക്കുന്നത്.

4.ഷേപ്പ് ഓഫ് യു

ഇന്നും ലോക മെമ്പാടും പ്രേക്ഷകർ കിടയിൽ ഏറെ ശ്രദ്ധയമായ ഗാനമാണ് ഷേപ്പ് ഓഫ് യു, ഗായകനും ഗാനരചയിതാവുമായ എഡ് ഷീരന്റെ ഗാനമാണ് ഷേപ്പ് ഓഫ് യു. 6 വർഷത്തിനു ശേഷവും ഏറ്റവും ജനപ്രിയമായ ഗാനങ്ങളിൽ ഒന്ന് ആണ് ഷേപ്പ് ഓഫ് യു. 2017-ൽ ആണ് ഈ ഗാനം അദ്ദേഹം പുറത്ത് ഇറക്കിയത്, യൂട്യൂബിൽ ഇതുവരെ ആറ് ബില്യാൺ ആൾക്കാർ ആണ് വീഡിയോ സോങ് കണ്ടത്. അതും കൂടാതെ മൂന്ന് കോടിയോളും ലൈക്കും പതിനൊന്ന് ലക്ഷം കമന്റ്‌ ആണ് വീഡിയോയ്ക്ക് കിട്ടിരിക്കുന്നത്. ഇന്നും ഈ ഗാനം കേൾക്കുന്നത് ഒരു ഇതിഹാസം പോലെയാണ് എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ ആൾക്കാർ കമന്റ്‌ ഇടുന്നത്. സോഷ്യൽ മിഡിയയിലും ഈ ഗാനം ഏറെ ശ്രദ്ധ നേടിയത് ആണ്. പ്രണയത്തെയും ആഗ്രഹത്തെയും മനുഷ്യസൗന്ദര്യത്തെയും കുറിച്ച് പറയുന്ന ഗാനമാണിത്. ഇന്നും പ്രേക്ഷകർ കേൾക്കാൻ കൊതിക്കുന്ന ഗാനം കൂടിയാണ് ഷേപ്പ് ഓഫ് യു. യൂട്യൂബിലെ ഏതൊരു ഷോട്ട് വീഡിയോ എടുത്ത് നോക്കിയാലും ഒരു മോട്ടിവേഷൻ എന്ന ക്യാപ്‌ഷൻ നൽകിയിട്ടാണ് ഈ വീഡിയോ സോങ് ചേർക്കുന്നത്. ഈ ഗാനത്തിന് നിരവധി അവാർഡ് ആണ് കരസ്ഥമാക്കിട്ടുള്ളത്. എഡ് ഷീരൻ, ജോണി മക്ഡെയ്ഡ്, കാണ്ടി ബർറസ്, കെവിൻ ബ്രിഗ്സ്, സ്റ്റീവ് മാക്, ടമേക കോട്ടിൽ എന്നിവർ ആണ് ഈ ഗാനത്തിന്റെ ഗാനരചയിതാക്കൾ.

5. ബാത് സോങ്

അടുത്ത് യൂട്യൂബിൽ ഏറെ കുറെ വ്യൂസ് കൂടുതൽ ഉള്ള വീഡിയോ സോങ് ആണ് ബാത് സോങ്, കുട്ടികൾക്ക് കാണാൻ പറ്റിയ ഗാനം കൂടി ആണ് ബാത് സോങ്. രണ്ട് മിനിറ്റും അൻപത്തി രണ്ട് സെക്കന്റുള്ള വീഡിയോയ്ക്ക് ആറ് ബില്യാൺ വ്യൂസ് ഉള്ളത്. ഈ വീഡിയോയിൽ പ്രധാനം ആയിട്ട് കാണിക്കുന്നത് ബാത് അപ്പിൽ രണ്ട് കുട്ടികൾ കുളിക്കുന്നത് ആണ് കാണിക്കുന്നത്. ഇത്‌ കാണുന്ന കുട്ടികൾക്ക് കുളിക്കാനുള്ള ആവേശം ആണ് ജനിപ്പിക്കുന്നത്. എങ്ങനെ കുളിക്കണം ഇങ്ങനെ ആണ് കുളിക്കേണ്ടത് എന്നൊക്കെ. കോകോമേലോൺ എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ ഗാനം പുറത്ത് ഇറക്കി ഇരിക്കുന്നത്. ഒരു കോടിയ്ക്ക് മേളിൽ ആണ് ആൾക്കാർ ലൈക്‌ ചെയ്ത് ഇരിക്കുന്നത്. ഈ വർഷത്തെ യൂട്യൂബ് ചാനലിൽ ഏറ്റവും കൂടുതൽ വ്യൂസ് കേറിയ രണ്ടാമത്തെ ചാനൽ ആണ് കോകോമേലോൺ. കോകോമേലോൺ ചാനലിൽ കുട്ടികൾക്ക് അടിസ്ഥാന വിവരം നൽകി കൊണ്ടുള്ള വീഡിയോസ് ആണ് പുറത്ത് ഇറക്കുന്നത്. വീഡിയോയിൽ കാണിക്കുന്നത് പോലെ അനുകരിച്ച് അവർ സ്വയം പ്രാപ്തരാക്കാൻ ഈ വീഡിയോ വളരെ അധികം സഹായികമാകുന്നത് ആണ്.

6.സീ യു എഗെയ്ൻ

അമേരിക്കയിലെ ഏറെ പ്രേശ്സ്തനായ ഗായകനും ഗാനരചയിതാവുമായ വിസ് ഖലീഫിന്റെയും, ചാർലി പുത്തിന്റെയും ഗാനം ആണ് സീ യു എഗെയ്ൻ. 2015-ൽ പുറത്ത് ഇറക്കിയ ഗാനം ഇന്നേക്ക് ഒൻപത് വർഷം പിന്നീടുകയാണ്. ഇതു വരെ യൂട്യൂബിൽ ടോപ് ലെവൽ ആണ് വീഡിയോയ്ക്ക് വ്യൂസ് ഉള്ളത്. എക്കാലത്തെയും പോലെ തന്നെ യൂട്യൂബിൽ 6 ബില്യാൺ ആണ് സീ യു എഗെയ്ൻ ഗാനം കണ്ട് ഇരിക്കുന്നത്. ഇന്നും ഈ ഗാനം സോഷ്യൽ മിഡിയയിലും ഷോർട്ട് റീൽസിലും ഏറെ ശ്രദ്ധയമാണ്. കൂടാതെ തന്നെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഫ്യൂരിയസ് 7 ന്റെ യഥാർത്ഥ ഗാനമായിട്ടുണ്ട് സീ യു എഗെയ്ൻ. ഹിപ് ഹോപ്പ് പോപ്പ് റാപ്പ് ഗണത്തിൽ പെടുന്ന ഈ ഗാനം ഇപ്പോഴും ആൾക്കാർ സോഷ്യൽ മിഡിയയിലും തിരഞ്ഞ് പിടിച്ച് കേൾക്കാറുണ്ട്. നിരവധി അവാർഡുകൾ കരസ്ഥമാക്കിട്ടുള്ള ഈ ഗാനം, സ്റ്റേജ് പ്രോഗ്രാമുകളിൽ ആലപിക്കുമ്പോൾ ആയിര കണക്കിന് കാണികളുടെ ആവേശം ആണ് കൂടുന്നത്. മൂന്ന് മിനിറ്റും അൻപത്തി ഏഴ് സെക്കന്റ്‌ ദൈർഘ്യമേറിയ ഈ വീഡിയോയ്ക്ക് നാല് കോടിയോളമാണ് ലൈക്‌ കിട്ടിയിരിക്കുന്നത്. ഏതൊരു അമേരിക്കൻ ഗാനം എടുത്ത് നോക്കിയാലും ടോപ് ലെവൽ കാണുന്നതായിരിക്കും സീ യു എഗെയ്ൻ.

7. ഫോണിക് സോങ്

ഈ ഗാനവും ലേണിംഗ് കളർ സോങ് പോലെ തന്നെ, ഇംഗ്ലീഷ് അക്ഷരമാല കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാൻ ഈ ഗാനം സൗകാര്യം ഒരുക്കുന്നു. നഴ്‌സറി കുട്ടികൾക്കും മൂന്ന് നാല് വയസ്സുള്ള കുട്ടികൾക്ക് ഇംഗ്ലീഷിലെ ഓരോ അക്ഷരമാല എന്തിനെ സൂചിപ്പിക്കുന്നു എന്നുള്ളത് മനസ്സിലാക്കുന്നു. കൂടാതെ കുട്ടികൾക്ക് പറ്റിയ ഗാനം ആയത് കൊണ്ട് അവർക്ക് ഈ ഗാനം പെട്ടന്ന് തന്നെ ആകർഷിക്കും. അത് പോലെ തന്നെ വർണ്ണങ്ങൾ കൂടിയ ആനിമേഷനുകൾ ഉൾക്കൊള്ളുമ്പോൾ കാണാൻ ആഗ്രഹം ആയിരിക്കും. ചുച്ചു ടിവി എന്ന് യൂട്യൂബ് ചാനലിൽ ആ ഈ വീഡിയോ ഉള്ളത്, ഏകദേശം 5 ബില്യാൺ ആളുകൾ ആണ് കണ്ടത്. 2014-ൽ ആണ് ഈ വീഡിയോ ചുച്ചു ടിവി പുറത്ത് ഇറക്കുന്നത്. കുട്ടികൾക്ക് പറ്റിയ ചാനൽ ആയത് കൊണ്ട്, അവർക്ക് കളിച്ച് രസിക്കാനുള്ള വീഡിയോ ദിവസവും കാണും. ചുച്ചു ടിവി ചാനലിൽ തന്നെ 6 കോടിയ്ക്ക് മുകളിൽ ആണ് സബ്സ്ക്രൈബ്ർസ് ഉള്ളത്. കുട്ടികൾക്ക് പറ്റിയ നിരവധി ഗാനങ്ങൾ ആണ് ചുച്ചു ടിവി പുറത്ത് ഇറക്കുന്നത്. കുട്ടികൾക്ക് ഉള്ള ഒരു സമയ പോക്ക് കൂടി ആണ് ഫോണിക് സോങ്. ഇത്‌ കുട്ടികളുടെ പഠനത്തിൽ ഏറെ പ്രധാന്യം ആർഹിക്കുന്നത് ആണ്. അതു കൊണ്ട് കുട്ടികളുടെ അമ്മമ്മാർ ഈ വീഡിയോ സ്ഥിരം ആയിട്ട് കുട്ടികൾക്ക് വച്ച് കൊടുക്കും.

8. അപ്‌ടൗൺ ഫങ്ക്

2014-ൽ റിലീസ് ചെയ്ത് എങ്കിലും അപ്‌ടൗൺ ഫങ്ക് ഇപ്പോഴും ലോക മെമ്പാടും പ്രേക്ഷകരിൽ ഏറെ ശ്രദ്ധയ ആണ് ഈ ഗാനം. ഒൻപത് വർഷം പിന്നീടുമ്പോൾ അപ്പ്‌ഡൌൺ ഫങ്ക് യൂട്യൂബിൽ 5 ബില്ല്യാൺ കാഴ്ച്ചക്കാർ ആണ് പിന്നീട് ഇടുന്നത്. മറ്റ് ഗാനങ്ങളെ വച്ചു നോക്കുമ്പോൾ അപ്‌ടൗൺ ഫങ്ക് മൂന്നാമത്തെ സ്ഥാനം ആണ്. മാർക്ക്‌ റോൺസൺ എന്ന യൂട്യൂബ് ചാനലിൽ ആണ് ഗാനം പുറത്ത് ഇറക്കി ഇരിക്കുന്നത്. അമേരിക്കൻ ഗാന രചയതാവ് കൂടി ആണ് മാർക്ക്‌ റോൺസണും ബ്രൂണോസും ആണ് ഗാനം നിർമ്മിച്ച് ഇരിക്കുന്നത്. ഈ 2024-ലും ആൾക്കാർക്കിടയിൽ ഏറെ ആവേശമാണ് ഗാനം കേൾക്കാനും കാണാനും. ഈ ഗാനം പലരും പല വേദികളിൽ ആലപിക്കുമ്പോൾ കാണുന്ന കാണികൾക്കും ജഡ്ജസും കേട്ട് രസിക്കും. ഓൾഡ്‌ ഈസ്‌ ഗോൾഡ് എന്ന് പറയുന്നത് പോലെയാണ്, പഴയ പാട്ടിന് ഇപ്പോഴും ആളുകൾ പുതുമ കണ്ടെത്തുണ്ട് ഈ ഗാനത്തിലൂടെ.

9. ലേണിംഗ് കളർ സോങ്ന

ഴ്‌സറി കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ഗാനം ആണ് ലേണിംഗ് കളർ സോങ്, കുട്ടികൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ ആണ് യൂട്യൂബ് ചാനലിൽ കൂടെ പുറത്തിറക്കുന്നത്. മിറോസ്‌ക-ടിവി എന്ന യൂട്യൂബ് ചാനലിൽ ആണ് ലേണിംഗ് കളർ, ഈ വർഷത്തെ യൂട്യൂബിൽ ഏറ്റവും കൂടുതൽ വ്യൂസ് കൂടുതൽ ഉള്ള വീഡിയോയാണ് ലേണിംഗ് കളർ. എകദേശം 5 ബില്ല്യാൺ മുകളിൽ ആണ് കാഴ്ച്ചക്കാർ കണ്ട് ഇരിക്കുന്നത്. 2018-ൽ പുറത്തിറങ്ങിയ ലേണിംഗ് കളർ സോങ് ഒരു കോടിയ്ക്ക് മുകളിൽ പേര് ആണ് ലൈക്ക് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് ഗാനം ആയതു കൊണ്ട്, ചെറിയ കുട്ടികൾക്ക് ഇംഗ്ലീഷ് പഠിക്കാനുള്ള ഒരു ആവേശം ഈ ഗാനത്തിലൂടെ നേടാവുന്നത് ആണ്. കളിപ്പാട്ടങ്ങളുടെയും നിറങ്ങളുടെയും ലോകത്തേക്ക് കുട്ടികളെ കൊണ്ട് പോകാനും, പഠിക്കാനും, ചിരിക്കാനും വളരാനുമുള്ള ഒരു പുതിയ അവസരമാണ് ഇത്‌.

10. ഗംഗ്നം സ്റ്റൈൽ

ഗംഗ്നം സ്റ്റൈലിലൂടെ ലോക പ്രശസ്തനായ സൗത്ത് കൊറിയൻ ഗായകൻ ആണ് സൈൻ. അദ്ദേഹം ആലപിച്ച് ഏറെ ശ്രദ്ധ നേടിയ ഗാനമാണ് ഗംഗ്നം സ്റ്റൈൽ. ഇപ്പോഴിതാ യൂട്യൂബിന്റെ ചരിത്ര രേഖയിൽ തന്നെ, 5 ബില്യൺ മേളിൽ കാഴ്ച്ചക്കാർ കണ്ട സൗത്ത് കൊറിയൻ ഗാനമാണ് ഗംഗ്നം സ്റ്റൈൽ. 2012 ഡിസംബർ യൂട്യൂബിൽ പുറത്തിറങ്ങിയ ഗംഗ്നം സ്റ്റൈൽ ആരാധകരിൽ ഒരു കൊടും കാറ്റാണ് ഉണ്ടാക്കിയത്. ഏതൊരു പരിപാടിയിലും ഗംഗ്നം സ്റ്റൈലിന് പ്രേക്ഷകരർക്കിടയിൽ ഏറെ മുൻ‌തൂക്കം ഉണ്ടായിരുന്നു. നീണ്ട ഒരു 11 വർഷത്തിൽ യൂട്യൂബിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ല് ആയി, ഗണ്ണം സ്റ്റൈൽ മാറിയിരിക്കുകയാണ്. ഇപ്പോഴും പ്രേക്ഷകർ കിടയിൽ ഗംഗ്നം സ്റ്റൈലിന് ഏറെ ശ്രദ്ധയാണ്, ഗാനത്തിന് ഒപ്പം ഏറെ കൂടുതൽ വൈറൽ ആയത് ഡാൻസ് സ്റ്റെപ്പുകൾ ആണ്. ഗംഗ്നം സ്റ്റൈലിന് മുന്നേ സൈൻ പുറത്തിറക്കിയ ഗാനങ്ങൾ യൂട്യൂബിൽ കാഴ്ച്ചക്കാർ കുറവായിരുന്നു. ബിൽബോർഡിന്റെ ഹോട്ട് 100-മതത്തിൽ സിംഗിൾസ് ചാർട്ടിന്റെ മുൻപന്തിയിലാണ് ഗംഗ്നം സ്റ്റൈൽ. വയ്യിജി എന്റർടൈൻമെന്റ് ബാനറിൽ നിർമ്മിച്ച ഗാനം സൈയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ആണ് ഉള്ളത്.

Other Related Articles :

Share Now