നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ആണ്, ‘എബ്രഹാം ഓസ്‌ലർ’ ചിത്രത്തിലൂടെ നടൻ ജയറാം മലയാള സിനിമയിൽ എത്തിയത്. ‘അഞ്ചാം പാതിരാ’ സിനിമയ്ക്ക് ശേഷം, മിഥുൻ മാനുവൽ സംവിധാനം ചെയ്ത് ചിത്രം ആണ് ‘എബ്രഹാം ഓസ്‌ലർ’. മിഥുൻ മാനുവലിന്റെ ആയതു കൊണ്ട് ഏറെ പ്രതിക്ഷയോടെയാണ് ‘എബ്രഹാം ഓസ്‌ലർ’ന് കാത്തിരുന്നത്, എന്നാൽ ആ കാത്തിരിപ്പ് വെറുതെ ആയില്ല. തിയറ്ററിൽ റിലീസ് ചെയ്ത ആദ്യം ദിനം കൊണ്ട്, വേൾഡ് വൈഡ് 6 കോടിയും. രണ്ടാം ദിവസം കൊണ്ട് 10 കോടിക്ക് മുകളിൽ കളക്ഷൻ ആണ് ‘എബ്രഹാം ഓസ്‌ലർ’ നേടിയത്. ഓപ്പണിങ് വീക്കെൻഡ് മാത്രം നേടി എടുത്തത് 23 കോടിക്ക് മുകളിൽ ആണ്, അതേസമയം ചിത്രത്തിൽ ജയറാം എത്രത്തോളം ജനമസ്സിൽ കേറിയോ അത്രെയും അളവിൽ, ദി മെഗാസ്റ്റാർ മമ്മൂക്കയുടെ എൻട്രി തീയേറ്ററിൽ നിറഞ്ഞ കയ്യടി ആയിരുന്നു നേടിയത്. ഒട്ടും പ്രതീക്ഷിക്കാത്ത ‘ഡെവിൾ’ എന്ന കഥാപാത്രം പ്രേക്ഷകരിൽ ഏറെ ആവേശകരമായി, അതിഥി വേഷം ആണെങ്കിലും മമ്മൂക്കയുടെ പ്രെസെൻസ് സിനിമയെ വേറെ ലെവലിൽ ആണ് കൊണ്ട് എത്തിച്ചത്. ഇതുവരെ മലയാള സിനിമയിൽ പുറത്തിറക്കിയ ചിത്രങ്ങളിൽ വച്ച് നോക്കുമ്പോൾ, വെറും രണ്ട് ദിവസം കൊണ്ട് ആണ് ‘എബ്രഹാം ഓസ്‌ലർ’ ബോക്സ് ഓഫീസ് കൈക്കൽ ആക്കിയത്.
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമ ത്രില്ലർ ഗണത്തിൽ പെടുന്ന ‘എബ്രഹാം ഓസ്‌ലർ’ൽ ജയറാം പോലീസ് വേഷത്തിൽ ആണ് എത്തുന്നത്. ഭൂതകാലവും രോഗങ്ങളും നിമിത്തം കൊണ്ട്, മാനസികമായും ശാരീരികമായും തളർന്ന ഒരു പോലീസുകാരനായി ജയറാമിന്റെ മികച്ച പ്രകടനം കാഴ്ച്ചക്കാരിൽ ഏറെ ആകർഷിച്ചു. പ്രവചനാതീതമായ ഒരു സാധാരണ പ്രതികാര കഥ ആണ് ‘എബ്രഹാം ഓസ്‌ലർ’. ഒരു ആശുപത്രിയിലെ കൊലപാതകങ്ങളുടെ ഒരു പരമ്പരയും കൊലയാളിയെ പിടിക്കാൻ ഇറങ്ങുന്ന, ഉറക്കമില്ലാത്ത പോലീസ് ഓഫീസറായ എബ്രഹാം ഓസ്‌ലറുടെ ശ്രമങ്ങളിൽ കൂടെ ആണ് കഥ നീങ്ങുന്നത്. ജയറാമിന്റെ പ്രകടനമല്ലാതെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് പുതുതായി ഒന്നും തന്നെ വാഗ്ദാനം ചെയ്തിട്ടില്ല. രണ്ട് വർഷത്തിന് ശേഷം, ബിഗ് സ്‌ക്രീനിലേക്ക് വിജയകരമായ തിരിച്ചുവരവ് തന്നെ ആണ് ജയറാം നടത്തി ഇരിക്കുന്നത്. എല്ലാറ്റിനും ഉപരി ജയറാമിൻ്റെ തിരിച്ച് വരവ് കേരളക്കര ആഘോഷം ആക്കിയിരിക്കുക ആണ്. പക്ഷേ മൊത്തത്തിൽ നോക്കുമ്പോൾ ജയറാമിന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച്, ഇത് വളരെ മികച്ച ഒരു ഔട്ടിംഗ് ആണ്.
ചിത്രത്തിലെ രണ്ടാം പകുതിയുടെ ഫ്ലാഷ് ബാക്കിൽ എത്തുമ്പോൾ, അവിടെ ഏറെ കൈയ്യടി നേടിയത് നടി അനശ്വര രാജൻ ആണ്. അസാധാരണ കലാകാരി എന്ന ഒറ്റ വാക്ക് മാത്രം കൊണ്ട് അനശ്വര പറയാവുന്നത് ആണ്. 1989-ലെ കാലഘട്ടത്തിലൂടെ അനശ്വരയുടെ കഥാപാത്രത്തെ വളരെ ബോധ്യപ്പെടുത്തുന്ന രീതിയിൽ ആണ് അവതരിപ്പിച്ച് ഇരിക്കുന്നത്. ഇതിനു മുൻപ് പുറത്ത് ഇറങ്ങിയ അനശ്വരയുടെ കഥാപാത്രത്തിന്, അതെ അളവിൽ തന്നെ പ്രശംസയാണ് നടി പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. അനശ്വര ടോപ്പ് മോളിവുഡ് നായികമാരിൽ ഒരാളായി സ്വയം സ്ഥാപിച്ചിരിക്കുക ആണ് താരം എന്ന് പറയാം. മറ്റ് കഥാപാത്രങ്ങളുമായി എത്തിയ താരങ്ങൾ മികച്ച രീതിയിൽ ആണ് പ്രകടനം നടത്തി ഇരിക്കുന്നത്.
മികച്ച കഥാപാത്രങ്ങൾ തുടർച്ചയായി ചെയ്‌ത് കൊണ്ടിരിക്കുന്ന ജഗദീഷിന്റെ, കരിയറിലെ അടുത്ത മികച്ച കഥാപാത്രം ആണ് ‘എബ്രഹാം ഓസ്‌ലർ’. സ്‌ക്രീൻ സമയം കുറവ് ആയാതിനാൽ ജഗദീഷിനെ പോലും അശ്രദ്ധയും ഭീഷണിയും സംയോജിപ്പിച്ച് അതിശയിപ്പിച്ചിട്ടുണ്ട്. കൂടാതെ ആര്യ സലിം, സൈജു കുറുപ്പ്, അനൂപ് മേനോൻ തുടങ്ങിയ സഹനടന്മാർ സ്‌ക്രീൻ പ്രശംസനീയമായ പ്രകടനങ്ങൾ ആണ് കാഴ്ച്ച വച്ചിരിക്കുന്നത്. ചിത്രത്തിൽ ഏറെ കുറെ എടുത്ത് പറയേണ്ട കഥാപാത്രം ആദം സാബിക് എന്റേത്, പുതുമുഖ താരമായി എത്തിയ ആദം സാബിക് ‘എബ്രഹാം ഓസ്‌ലർ’ മമ്മൂട്ടിയുടെ ചെറുപ്പ കാലം ആണ് അഭിനയിച്ച് ഇരിക്കുന്നത്. പുതുമുഖ ആയത് കൊണ്ട് തന്നെ മികച്ച പ്രശംസ ആണ് ആദം സാബിക് ഒറ്റ ചിത്രം കൊണ്ട് ലഭിച്ചത്.
അഞ്ചാം പാതിരാ , ഗരുഡൻ എന്നി സിനിമ കണ്ട ഇറങ്ങിയത് പോലെ ആണ് മിഥുൻ മാനുവൽ ‘എബ്രഹാം ഓസ്‌ലർ’ ഒരുക്കി ഇരിക്കുന്നത്. എന്നാൽ ഇവിടെ അതിന് വിപരീത ആയിട്ട് ആണ് സംഭവിച്ചത് എന്ന് തന്നെ പറയാം. ഒരു മെഡിക്കൽ പശ്ചാത്തലത്തിൽ പ്രതികാര കഥ പറയുന്ന ഒരു മാന്യമായ ത്രില്ലർ ആണ് എബ്രഹാം ഓസ്‌ലർ’.
സാങ്കേതിക വശത്തേക്ക് വരുമ്പോൾ, തിരക്കഥയിൽ ഒരു മൂഡ് സൃഷ്ടിക്കാൻ മിഥുൻ മാനുവലിന് കഴിഞ്ഞിട്ടുണ്ട്. മിഥുൻ മുകുന്ദൻ സംഗീതം പ്രത്യേകിച്ച് ജയറാം സ്‌ക്രീൻ പ്രെസൻസുമായി ഇടകലർന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ആമുഖം, എലിവേഷൻ സംഗീതം മികച്ചതായിരുന്നു, പലയിടത്തും സസ്പെൻസ് ടോൺ ആയിരുന്നു ഒരുക്കി ഇരിക്കുന്നത്. ഈ ചിത്രത്തിലെ അതിഥി വേഷം ഒരു പവർ പാക്ക്ഡ് പെർഫോമൻസ് ആണ് നൽകിയത്. രണ്ടാം പകുതിയിൽ എത്തുന്നുമ്പോൾ സിനിമയെ വേറെ ഒരു തലത്തിൽ ആണ് കൊണ്ട് പോയത്. മമ്മൂട്ടിയുടെ കടന്നു വരവ് തിയറ്ററിൽ രോമാഞ്ചം ആണ് പ്രേക്ഷകരിൽ സൃഷ്ട്ടിച്ചത്. വ്യത്യസ്ത ലുക്കിൽ തന്നെ തിയറ്റർ ആളി കത്തി എന്ന് തന്നെ പറയാം. ചില മെഡിക്കൽ ടെർമിനോളജികളുള്ള ഒരു വ്യത്യസ്ത തരം ക്രൈം ത്രില്ലറാണ് സിനിമ. ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അതിഥി വേഷത്തിനൊപ്പം ജയറാമിന്റെ തിരിച്ചു വരവ് ചിത്രവും മാസ് പഞ്ച് നൽകി. പിന്നെയും അവിടെയും സസ്പെൻസും ട്വിസ്റ്റുകളും, ഒരുപാട് അഭിനേതാക്കൾ. ഓരോന്നിനും പ്രാധാന്യം നൽകി.
ചിത്രത്തിന്റെ തിരക്കഥ എഴുതി ഇരിക്കുന്നത് ഡോ രൺധീർ കൃഷ്ണൻ ആണ്, വയനാട്ടിലെ ഒരു ഓർത്തോ സർജൻ ആണ് അദ്ദേഹം. അദ്ദേഹം കഥ വന്ന് പറയുമ്പോൾ, അദ്ദേഹത്തിന്റെ കഥ നായകന്റെ പേര് എബ്രഹാം ഓസ്‌ലർ എന്ന് ആണ്. ഓസ്‌ലർ എന്ന് പറഞ്ഞാൽ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് പറയുന്ന ഒരു കനേഡിയൻ ഫിസിഷ്യൻ ആണ് വില്യൻ ഓസ്‌ലർ. ഓസ്‌ലർ മെഡിക്കൽ ബന്ധപ്പെട്ട കിടക്കുന്ന സിനിമ ആണ് ‘എബ്രഹാം ഓസ്‌ലർ’. അദ്ദേഹം ഡോക്ടർ ആയതുകൊണ്ടും, ഓസ്‌ലറിനെ ഇഷ്ടപ്പെട്ടതു കൊണ്ട് കഥ നായകന് ഓസ്‌ലർ എന്ന് പേര് ഇട്ടു. മുൻപിൽ എബ്രഹാം എന്ന് കൂടി ചേർത്തു, അപ്പോൾ ‘എ’ വച്ച് തുടങ്ങുന്ന സിനിമകൾ സംവിധാനം ചെയ്യുന്ന സിനിമ ചെയ്യൂ എന്നുള്ള തീരുമാനത്തിൽ ആണ്. അതും ‘അഞ്ചാം പാതിരാ’, എടുത്തത്തിന് പിന്നിൽ ആണ് തീരുമാനം എടുത്തത് എന്നും. അദ്ദേഹം മറ്റൊരു പേര് ആയിരുന്നു കൊണ്ട് വന്നത് അത് വേണ്ട ഇത് മതി എന്ന് ഉറപ്പിച്ചത്.
ജയറാമിനെ വീണ്ടും തിരിച്ച് കൊണ്ട് വന്നത് അല്ല, അദ്ദേഹം മലയാള സിനിമയിൽ ഇടവേള എടുത്തിട്ട് അന്യഭാഷയിൽ തിരക്ക് ആയപ്പോൾ ആണ് കഥ കേൾപ്പിക്കുന്നത്. അദ്ദേഹത്തോട് കഥ പറഞ്ഞപ്പോൾ ‘എന്റെ അടുത്ത് തന്നെ ആണോ ഞാൻ തന്നെ ആണോ ഓസ്‌ലർ എന്ന്’. അങ്ങനെ ആണ് അദ്ദേഹത്തെ വച്ച് ഓസ്‌ലർ തീരുമാനിക്കുന്നത്, ആ തീരുമാനത്തിന്റെ പിന്നിൽ വേറെ ഒന്നും ഇല്ല. ഇങ്ങനെത്തെ ഒരു ക്രൈം ഡ്രാമ ചെയ്തട്ടില്ലാത്ത ഒരാൾ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായി, ആ ഒരു ഫീൽ ആണ് ‘അഞ്ചാം പാതിരാ’ കണ്ടവർക്ക് കിട്ടിയത്. ഒരു ചോക്ലേറ്റ് ഹീറോ ചാക്കോച്ചൻ ചെയ്താൽ എങ്ങനെ ഇരിക്കും അത് പോലെ ആണ്. അത് പോലെ കുടുംബ പ്രേക്ഷകർക്ക് ഇഷ്ട്ട പെട്ട് സിനിമകൾ ചെയ്തത് കൊണ്ട്, ഇങ്ങനെ ഒരു മിസ്ട്രി ക്രൈം ഡ്രാമയിൽ എത്തിയപ്പോൾ അതിന്റെ ഫ്രഷ്‌നെസ്സ് മുതൽ ആകാൻ വേണ്ടി ആണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
‘അഞ്ചാം പാതിര’ പോലത്തെ സിനിമ അല്ല ‘എബ്രഹാം ഓസ്‌ലർ’, ‘അഞ്ചാം പാതിരാ’ കഴിഞ്ഞു ഇനി അഞ്ചാം പാതിരാ പോലത്തെ വേറെ ചിത്രം ചെയ്യില്ല. ഇനി ‘അഞ്ചാം പാതിരാ’ പടം പോലെ ചെയ്യുക ആണെങ്കിൽ ആറാം പാതിരായോ, അഞ്ചാം പാതിരായുടെ ഏതെങ്കിലും റീമേക്ക് ഏതെങ്കിലും ഭാഷയിൽ ചെയ്യുക ആണെങ്കിൽ ചെയ്യുക ഉള്ളു. അഞ്ചാം പാതിരായുടെ അതെ പറ്റേൺ ചെയ്താൽ ഞാൻ എന്നെ തന്നെ അവർത്തിക്കുന്നത്തിന് തുല്യം ആണ്. പ്രേക്ഷകർ തന്നെ ചോദിക്കും ഇയാൾക്ക് ഒരു പോലെയുള്ള ചിത്രം എടുക്കാൻ അറിയൂ എന്ന്. അഞ്ചാം പാതിരായുടെ നേർ വിപരീതം ആണ് എബ്രഹാം ഓസ്‌ലർ. ത്രില്ല് ചിത്രം തന്നെ പലതരം ടൈപ്പ് ആണ്, അഞ്ചാം പാതിര കഴിഞ്ഞിട്ട് എഴുതിയ ഐറ്റം ആണ് ഗരുഡൻ. അഞ്ചാം പാതിരയെ പോലെ ഒരു സാദൃശ്യം ഗരുഡണിയിലെ കണ്ടിട്ടില്ല. സിനിമയിൽ തന്നെ ഒരുപാട് ത്രില്ലർ ഉണ്ട് ലീഗൽ ത്രില്ലർ, ആക്ഷൻ ത്രില്ലർ, എക്സ്ട്രാക്ഷൻ ത്രില്ലർ, ഹൊറർ ത്രില്ലർ, മിസ്ട്രി, സ്പൈ ത്രില്ലർ അങ്ങനെ എന്തോരം ത്രില്ലർ ആണ്. ചിത്രത്തെ കുറിച്ച് ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ മിഥുൻ മാനുവൽ സംസാരിച്ചിരുന്നു.