ബോളിവുഡിലെ ലക്ഷക്കണക്കിന് ആരാധർ ഉള്ള താരമാണ് ആലിയ ഭട്ട്, ഇന്ന് ലോകമെമ്പാടും താരം മൂല്യമുള്ള പ്രതിഭ കൂടിയാണ് ആലിയ. പരിഹസിച്ചിരുന്ന ഒരു കാലഘട്ടത്തിൽ അതിൽ നിന്ന് അതിജീവിച്ച താരം ആണ്. ഇന്ന് ഹോളിവുഡിൽ വരെ ആലിയയുടെ അഭിനയ ജീവിതം കൊണ്ട് പോയി, ഇപ്പോൾ ഇതാ ആലിയയുടെ സിനിമ കരിയറിലെ 10 മികച്ച ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.
- ഗംഗുഭായ് കത്തിയവാടി
- ഹംപ്ട്ടി ശർമ്മ കി ദുൽഹനിയ
- റാസി
- ഡാർലിംഗ്സ്
- കലങ്ക്
- ബദരീനാഥ് കി ദുൽഹനിയ
- ഡിയർ സിന്ദാഗി
- 2 സ്റ്റേറ്റ്
- ഹൈവേ
- സ്റ്റുഡന്റ് ഓഫ് ദി ഇയർ
1.ഗംഗുഭായ് കത്തിയവാടി
2022-ൽ സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ, ആലിയ ഭട്ടിന്റെ കരിയർ തന്നെ മാറ്റി മറിച്ച സിനിമയാണ് ഗംഗുഭായ് കത്തിയവാടി. 200 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസിൽ നിന്ന് കളക്ഷൻ നേടിയ ഗംഗുഭായ് കത്തിയവാടി, യഥാർത്ഥത്തിൽ മുംബൈയിൽ ഉണ്ടായ ഗംഗുഭായുടെ കഥയാണ്. ഈ ചിത്രത്തിലൂടെ മികച്ച നടിയുള്ള നിരവധി അവാർഡുകൾ ആണ് ആലിയ ഭട്ട് കരസ്ഥമാക്കിട്ടുള്ളത്. ദുർബലയായ ഒരു പെൺകുട്ടിയിൽ നിന്ന്, മുംബൈ അധോലോകത്തിലെ ശക്തയായ ഒരു മന്ത്രിയാർക്കിലേക്ക് കുറ്റമറ്റ രീതിയിൽ രൂപാന്തരപ്പെടുന്നതാണ് കഥ.
സിനിമയിൽ അഭിനയിക്കണം എന്ന മോഹവുമായി കാമുകനൊപ്പം മുംബയിൽ എത്തി. അവിടെ വേശ്യാലയത്തിൽ വിൽക്കുന്നു, പിന്നീട് അവിടെന്ന് അധോലോക ശക്തിയായി മാറുന്നു. ശന്തനു മഹേശ്വരി, ജിം സർഭ്, അജയ് ദേവ്ഗൺ, വിജയ് റാസ്, വരുൺ കപൂർ, അഭിരാമി ബോസ്, ഇമ്രാൻ ഹാഷ്മി, ഇന്ദിര തിവാരി, സീമ പഹ്വ, ലത എസ് സിംഗ്, റാസ മുറാദ്, ആകാശ് പാണ്ഡെ, ഹുമ ഖുറേഷി എന്നിവർ ആണ് ഈ ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്.
2. ഹംപ്ട്ടി ശർമ്മ കി ദുൽഹനിയ
ശശാങ്ക് ഖൈതാൻ സംവിധാനം ചെയ്ത് ഒരുക്കിയ റൊമാറ്റിക് കോമഡി ചിത്രം ആണ് ഹംപ്ട്ടി ശർമ്മ കി ദുൽഹനിയ. ആലിയ ഭട്ട്, വരുൺ ധവാൻ എന്നിവർ ആണ് കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച് ഇരിക്കുന്നത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന കാവ്യ എന്ന പെൺക്കുട്ടി, ഡൽഹിയിൽ വച്ച് ഹംപിയെ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നു. എന്നാൽ കാവ്യയുടെ സുഹൃത്തിന് ഹംപി സഹായിക്കുകയും കാവ്യയ്ക്കും ഹംപിയ്ക്കും ഇടയിൽ പ്രണയം ഉണ്ടാകുന്നു.
കാവ്യ തന്റെ നാട്ടിൽ എത്തിയപ്പോൾ, ഹംപി അവളെ വിവാഹം കഴിക്കാൻ കാവ്യയുടെ അച്ഛനോട് പറയുന്നു. എന്നാൽ അവസാനം അവർ മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെ വിവാഹം കഴിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം. ഓൺ-സ്ക്രീൻ ആലിയ ഭട്ടും വരുൺ ധവാനും സൂപ്പർ ജോഡികൾ ആണ്, തീർച്ചയായും ഇതൊരു വിനോദ ചിത്രവും നല്ലൊരു പ്രണയകഥയുമാണ്. അശുതോഷ് രാന, സിദ്ധാർത്ഥ് ശുക്ല, സഹിൽ വൈദ്, ഗൗരവ്, കെന്നത്ത് ദേശായി, ദീപിക അമിൻ, മഹ്നാസ് ദമാനിയ എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.
3. റാസി
മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത് 2018-ൽ പുറത്ത് ഇറങ്ങിയ സ്പൈ ത്രില്ലർ ചിത്രമാണ് റാസി. ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടിയ ചിത്രത്തിൽ ആലിയ ഭട്ട് ആണ് നായിക. പാകിസ്ഥാനിൽ നിന്നുള്ള നീക്കങ്ങൾ അറിയാൻ ഇന്ത്യൻ നിയോഗിച്ച രഹസ്യ ഏജന്റ് ആണ് ഹിദായത്ത് ഖാൻ. അദ്ദേഹം പാകിസ്ഥാൻ ആർമിക്കാരനായ ബ്രിഗേഡിയർ സയ്യിദുമായി സുഹൃത്തം സ്ഥാപിക്കുന്നു. എന്നാൽ ഹിദായത്ത് ഖാൻ അസുഖത്തെ തുടർന്ന് രഹസ്യ ഏജന്റ് തന്റെ മകൾ ഷെഹ്മത്ത് സയ്യിദ് കൈമാറുന്നു.
അതിനായി ബ്രിഗേഡിയർ സയ്യിദുവിന്റെ മകൻ ഇഖ്ബാൽ സയ്യിദുമായി വിവാഹം കഴിക്കുന്നു. പിന്നീട് അവിടെ നടക്കുന്ന വിവരങ്ങൾ എല്ലാം ഷെഹ്മത്ത് ഇന്ത്യയിൽ അറിയിക്കുന്നു. എന്നാൽ തന്റെ സുരക്ഷയ്ക്ക് വേണ്ടി ബ്രിഗേഡിയർ സയ്യിദുവിന്റെ കുടുംബത്തെയും ഭർത്താവിനെയും കൊല്ലുന്നു. വിക്കി കൗശൽ, ജയ്ദീപ് അഹ്ലാവത്, സോണി റസ്ഡൻ, രജിത് കപൂർ, അമൃത ഖാൻവിൽക്കർ, ആരിഫ് സക്കറിയ, ശിശിർ ശർമ്മ, അശ്വത് ഭട്ട്, സഞ്ജയ് സൂരി, പല്ലവി ബത്ര, കൻവൽജിത്ത് സിംഗ് എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
4. ഡാർലിംഗ്സ്
ആലിയ ഭട്ടിന്റെ ആദ്യ നിർമ്മാണത്തിൽ ഒരുക്കിയ ചിത്രം ആണ് ഡാർലിംഗ്സ്, 2022-ൽ ജസ്മീത് കെ റീൻ ആണ് ചിത്രം സംവിധാനം ചെയ്തത്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ ആലിയ ഭട്ട് കൂടാതെ ഷെഫാലി ഷാ, വിജയ് വർമ്മ, റോഷൻ മാത്യു എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.
പ്രണയിച്ച് വിവാഹിതരായ ഹംസ മദ്യപിച്ച് എന്നും ഭാര്യ ബദ്രുവിനെ ദയനീയമായി മർദിക്കുന്നു, എന്നാൽ ഗർഭാവസ്ഥയിൽ ഹംസയുടെ മദ്യപാനം കാരണം അവളുടെ കുഞ്ഞിനെ നഷ്ട്ടമാകുന്നു. അതിനായി അമ്മയുടെയും സുഹൃത്തിൻ്റെയും സഹായം തേടി ഭർത്താവിനോട് പ്രതികാരം ചെയ്യുന്നു. സന്തോഷ് ജുവേക്കർ, അജിത് കേൽക്കർ, രാജേഷ് ശർമ്മ, കിരൺ കർമാർക്കാർ എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്.
5. കലങ്ക്
ആലിയ ഭട്ടിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രം ആണ് കലങ്ക്, മാധുരി ദീക്ഷിത്, സോനാക്ഷി സിൻഹ, വരുൺ ധവാൻ, ആദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത് എന്നിവർ ആണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. അഭിഷേക് വർമ്മൻ സംവിധാനം ചെയ്ത് ഒരുക്കിയ ഈ ചിത്രം 2019-ലാണ് തിയറ്ററിൽ റിലീസ് ചെയ്തത്. 80-കളിലും 90-കളിലും ഇതിവൃത്തമായ ഒരു കഥാ സന്ദർഭം ആണ് ഈ ചിത്രം, രോഗബാധിതയായ സത്യ ചൗധരി തന്റെ മരണശേഷം ദേവ് ചൗധരി ഭർത്താവിനെ വിവാഹം കഴിക്കാൻ രൂപ് ചൗധരിയെ നിർബന്ധിക്കുന്നു.
വിവാഹത്തിന് ശേഷം രൂപ് സംഗീതം പഠിക്കാൻ പോകുമ്പോൾ സഫർ എന്ന വ്യക്തിയുമായി പ്രണയത്തിൽ ആകുന്നു. അവസാനം മതപരമായ യുദ്ധത്തിനിടയിൽ രൂപയും ദേവും സഫറും രക്ഷപ്പെടുമ്പോൾ സഫർ കുത്ത് ഏറ്റ് മരിക്കുന്നു. കിയാര അദ്വാനി, കൃതി സനോൺ, കുനാൽ ഖേമു, ഹിറ്റെൻ തേജ്വാനി, അചിന്ത് കൗർ, പവൻ ചോപ്ര, അചിന്ത് കൗർ എന്നിവർ ആണ് അഭിനയതാക്കൾ.
6. ബദരീനാഥ് കി ദുൽഹനിയ
ശശാങ്ക് ഖൈതാൻ സംവിധാനത്തിൽ, ബോക്സ് ഓഫീസിൽ 200 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം ആണ് ബദരീനാഥ് കി ദുൽഹനിയ. ആലിയ ഭട്ട്, വരുൺ ധവാൻ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിച്ച് ഇരിക്കുന്നത്. 2014-ൽ പുറത്ത് ഇറങ്ങിയ ഹംപ്റ്റി ശർമ്മ കി ദുൽഹനിയ സംവിധാനം ചെയ്ത ശശാങ്ക് ഖൈതാനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അതിനാൽ ഹംപ്റ്റി ശർമ്മ കി ദുൽഹനിയയുടെ ഫ്രാഞ്ചൈസിയാണ് ബദരീനാഥ് കി ദുൽഹനിയ. ഒരു ഇടത്തരം കുടുംബത്തിൽ പെട്ട ഒരു പെൺക്കുട്ടിയും പണക്കാരനായ ആൺക്കുട്ടിയുടെയും പ്രണയകഥ ആണ്.
ബദരീനാഥ് വിവാഹ ചടങ്ങിൽ വൈദേഹിയെ കാണുന്നതും അവളെ വിവാഹം കഴിക്കാൻ താല്പര്യം കാണിക്കുന്നു. വിവാഹ ദിവസം തന്നെ വൈദേഹി എയർ ഹോസ്റ്റസ് ആവാൻ വണ്ടി നാട് വിടുന്നു. പിന്നീട് അവൾ താമസിക്കുന്ന ഹോസ്റ്റലിൽ ബദരീനാഥ് കുറച്ച് നാൾ കഴിക്കുകയും, വൈദേഹിയ്ക്ക് അവനോടുള്ള സ്നേഹം ഇരട്ടിയാകുന്നതാണ് കഥ. ശ്വേതാ ബസു പ്രസാദ്, ഋതുരാജ് സിംഗ്, സഹിൽ വൈദ്, അപർശക്തി ഖുറാന, ആകാംക്ഷ സിംഗ്, ഗൗരവ് പാണ്ഡെ, സ്വാനന്ദ് കിർക്കിർ, രാജേന്ദ്ര സേഥി, ലീന പ്രഭു, ശശാങ്ക്, ഗിരീഷ് കർണാട്, അനുപമ കുമാർ, രാജേന്ദ്ര സേഥി, കനുപ്രിയ പണ്ഡിറ്റ് എന്നിവർ ആണ് മറ്റ് താരങ്ങൾ.
7. ഡിയർ സിന്ദാഗി
ഗൗരി ഷിൻഡെയുടെ സംവിധാനത്തിൽ ഒരുക്കിയ ഒരു ഫീൽ ഗുഡ് സിനിമയാണ് ഡിയർ സിന്ദാഗി. കൈറ എന്ന പെൺക്കുട്ടിയുടെ ജീവിതത്തിലേക്കുള്ള ഒരു ആകർഷകമായ യാത്രയാണ് ഈ ചിത്രം. ജോലി ഭാരവും പ്രണയം നഷ്ട്ടമായതും കൈറയുടെ ജീവിതത്തിൽ തന്നെ തർച്ച നേരിട്ടു. ഗോവയിൽ എത്തിയ കൈറ പാരമ്പര്യേതര മനശാസ്ത്രജ്ഞനായ ഡോ. ജഗിനെ കാണുന്നു. ചിത്രം വിവിധ ബന്ധങ്ങളെയും അവ തന്നിൽത്തന്നെ ചെലുത്തുന്ന സ്വാധീനത്തെയും ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്.
ചിത്രത്തിൽ ഷാരൂഖ് യഥാർത്ഥത്തിൽ ഒരു തരത്തിലുള്ള അതിഥി വേഷത്തിലാണ് എത്തിയെങ്കിലും പ്രേക്ഷക സ്വീകാരികത നേടി. അലി സഫർ, ഷാറൂഖ് ഖാൻ, കുനാൽ കപൂർ, അംഗദ് ബേദി, ഇറാ ദുബെ, യശസ്വിനി, രോഹിത് സുരേഷ് സറഫ്, ആദിത്യ റോയ് കപൂർ, അതുൽ കാലെ, അബൻ ബറൂച്ച, സലോൺ മേത്ത, ആകാംക്ഷ ഗദെ, ആർ ഭക്തി ക്ലീൻ ഇൻ, രാജ് ബൻസാലി എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
8. 2 സ്റ്റേറ്റ്
അഭിഷേക് വർമ്മൻ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ആണ് 2 സ്റ്റേറ്റ്. അർജുൻ കപൂർ, ആലിയ ഭട്ട് എന്നിവർ ആണ് കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നത്. 100 കോടിയ്ക്ക് ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയ ചിത്രം, രണ്ട് വ്യത്യസ്ത മതങ്ങളുടെ പാരമ്പര്യം, ആചാരങ്ങൾ എന്നിവ കാണിക്കുന്ന ചിത്രം ആണ്. തമിഴ് ബ്രാഹ്മണിയായ അനന്യ എന്ന പെൺക്കുട്ടിയും, പഞ്ചാബിൽ നിന്ന് വരുന്ന കൃഷ് തമ്മിൽ പ്രണയത്തിൽ ആവുകയും.
ഇരുവരുടെ വിവാഹത്തിന് രണ്ട് കുടുംബങ്ങൾ എതിർക്കുകയും, അവസാനം അവരുടെ പൂർണസമ്മതത്തോടെ വിവാഹം കഴിക്കുന്നത് ആണ് ചിത്രത്തിന്റെ ഇതിവ്യത്തം. ചിത്രത്തിൽ ഇവർക്കൊപ്പം റോണിത് റോയ്, അമൃത സിംഗ്, രേവതി, ശിവകുമാർ സുബ്രഹ്മണ്യം എന്നിവരും മികച്ച പ്രകടനം നടത്തി ഇരിക്കുന്നത്. ഹുസൈൻ ദലാൽ, അചിന്ത് കൗർ, ബിക്രംജീത് കൻവർപാൽ, അരു കൃഷ്ണഷ് വർമ്മ, അമിത് ഭാർഗവ് എന്നിവർ ആണ് താരങ്ങൾ.
9. ഹൈവേ
ഒരു പെൺകുട്ടിയുടെ യാത്രയെക്കുറിച്ചുള്ള ശരിക്കും അതിശയിപ്പിക്കുന്ന സിനിമയാണ് ഹൈവേ, ചിത്രത്തിൽ ആലിയ ഭട്ട് ആണ് നായിക. ഇംതിയാസ് അലി സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ കളക്ഷൻ ആണ് നേടിയത്. വിവാഹം നിശ്ചയിച്ച വീരയ്ക്ക് വിവാഹം കഴിക്കാൻ ആഗ്രഹിക്കാതെ കുടുംബത്തിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു. അങ്ങനെ ഒരു കൊള്ളക്കാരൻ തട്ടി കൊണ്ടുപോവുകയും അവളുടെ യാത്ര തുടങ്ങുന്നു, അവൾ ആ കൊള്ളക്കാരനെ ഒരു നല്ല വ്യക്തിയാക്കി മാറ്റുകയും ചെയ്യുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം.
ജീവിതത്തിൽ അനുഭവിക്കാൻ ആഗ്രഹിക്കുന്ന മികച്ച വികാരങ്ങളുടെയും രംഗങ്ങളുടെയും മിശ്രണങ്ങൾ ആണ് സിനിമയിൽ ഉള്ളത്. ആലിയ ഭട്ടും രൺദീപ് ഹൂഡ ചെയ്ത പ്രകടനങ്ങൾ മികച്ച രീതിയിൽ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. ദുർഗേഷ് കുമാർ, ഹേമന്ത് മഹുർ, സഹർഷ് കുമാർ ശുക്ല, പ്രദീപ് നഗർ, നൈന ത്രിവേദി, റൂബൻ ഇസ്രായേൽ, സഞ്ജയ് ചൗഹാൻ, മോഹിത് രസ്തോഗി, രഞ്ജിത് ബത്ര എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.
10. സ്റ്റുഡന്റ് ഓഫ് ദി ഇയർ
ആലിയ ഭട്ടിന്റെ ആദ്യ സിനിമ കൂടി ആണ് സ്റ്റുഡന്റ് ഓഫ് ദി ഇയർ. ആലിയ ഭട്ട് കൂടാതെ സിദ്ധാർത്ഥ് മൽഹോത്ര, വരുൺ ധവാൻ എന്നിവർ ആണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. പ്രശസ്തയായ കോളേജിൽ നടക്കുന്ന പ്രണയം, നാടകം, മത്സരം എന്നിവയുടെ ഘടകങ്ങൾ സമന്വയിപ്പിക്കുന്ന ചിത്രം ആണ്. കരൺ ജോഹർ സംവിധാനം ചെയ്ത, 2012-ൽ പുറത്തിറങ്ങിയ ഈ ഈ ചിത്രത്തിൽ മൂന്ന് പുതുമുഖ നായികയായ ആലിയയ്ക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്. അഭിമന്യുവിൻ്റെ ഏകാന്ത ജീവിതത്തിൽ രോഹണുമായി സൗഹൃദം സ്ഥാപിക്കുന്നു.
Other Related Articles Are :
- ജയറാമിന്റെ ഫീൽ ഗുഡ് സിനിമകൾ
- രാവണപ്രഭു തൊട്ട് തുടങ്ങിയതല്ലേ, മോഹൻലാലുമായുള്ള സൗഹൃതത്തെ കുറിച്ച് സിദ്ദിഖ്
- മലയാള സിനിമയ്ക്ക് കിട്ടിയ വലിയ ചേഞ്ച് ആണ് മമ്മൂക്ക, അതുപോലെതന്നെ അദ്ദേഹം വെൽ പ്ലാൻഡ് ആണ്; കലാഭവൻ ഷാജോൺ
- മമ്മൂക്കയെ പോലുള്ള ലേജൻട്രി ആക്ടരോട് ഒരു ബഹുമാനം തോന്നാന്നുള്ള കാരണം ഇതാണ്, വിനയ് ഫോർട്ട്
- ഇത് ലാലേട്ടന്റെ തിരിച്ചു വരവാണെന്ന് എനിക്ക് പേർസണലി ആയിട്ട് തോന്നിട്ടില്ല, പക്ഷെ പ്രേക്ഷകർക്ക് അങ്ങനെ ആയി എന്നുകൂടാ ; പ്രിയാമണി
- ഞാൻ കഥാപാത്രം ആയിട്ട് മാറാറില്ല, കഥാപാത്രത്തിനെ എന്നിലേക്കാണ് എത്തിക്കുന്നത്; വിജയ രാഘവൻ
- കൈതിയിൽ എന്റെയും കാർത്തിയുടെയും വിശ്രമം പുറത്ത് കസേരയിൽ ആയിരുന്നു, ഗ്യാപ് കിട്ടിയാൽ മാത്രമാണ് ഉറങ്ങുകയൊള്ളു ; നരേൻ
- ഞാൻ ആ സ്പോട്ടിൽ എല്ലാ ദിവസവും പോകുന്നത് മമ്മൂക്കയെ കാണാൻ വേണ്ടിയാണ്, നരേൻ
- എന്റെ വീട്ടിൽ കല്യാണം ആലോചിക്കാൻ വരുന്നവരോട് കടക്ക് പുറത്ത് എന്നാണ് പറയുന്നത്, നിഖില വിമൽ
- ഇത്രയും വലിയ തെണ്ടിത്തരം ലോകത്ത് വേറെയെങ്ങും ഇല്ല, സ്ത്രീധനത്തെ കുറിച്ച് വിജയ്രാഘവൻ