ആദ്യ ഭാഗത്ത് മൂന്നിൽ ഒരാൾ ആസിഫ് ആയിരുന്നു, എന്നാൽ ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് മാറി തന്നു ; നദിർഷാ

2015-ലെ ബ്ലോക്ക്‌ ബസ്റ്റർ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി, ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത് എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രം അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് അടുത്തിടെ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.

ഇപ്പോഴിതാ ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ചിത്രത്തിന്റെ ഭാഗമായി, നടത്തിയ ആഭിമുഖത്തിൽ സംവിധായകൻ നദിർഷാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അമർ അക്ബർ അന്തോണിയുടെ ആദ്യ ഭാഗത്ത് മൂന്നു പേരിൽ ഒരാൾ ആസിഫ് ആണ്, എന്നാൽ ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് മാറി തന്നു എന്ന് നദിർഷാ പറഞ്ഞിരുന്നു.

‘ അമർ അക്ബർ അന്തോണി-യുടെ സെക്കന്റ്‌ പാർട്ടിന് വേണ്ടി രാജുനെ ഗുരുവായൂർ അമ്പല നടയിലെ സെറ്റിൽ വച്ച് കണ്ടിരുന്നു. അത് വർക്ക് ഔട്ട്‌ ആണെങ്കിൽ ചെയ്യാം എന്നാണ് രാജു പറഞ്ഞത്, കാരണം ആദ്യത്തെ പാർട്ടിലെ എല്ലാവരും ഉണ്ടായലാണ് ഇവർ ഡേറ്റ് തരുകയോള്ളു’.

‘ അമർ അക്ബർ അന്തോണി-യിലെ ആദ്യ ഭാഗത്ത് മൂന്നു പേരിൽ ഒരാൾ ആസിഫ് ആയിരുന്നു, പക്ഷെ രാജുവിലേക്ക് വന്നപ്പോൾ ‘എടോ പോടോ’ എന്നൊക്കെ വിളിച്ച് അഭിനയിക്കാൻ പറ്റുന്ന ഒരു ഗ്രുപ്പ് ഞങ്ങൾ ക്ലാസ്മേറ്റ്സ് ആണ്. ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് ഒരു മടിയും കൂടാതെയാണ് മാറി തന്നത് ‘.

‘അമർ അക്ബർ അന്തോണി-യുടെ ഡയറക്ടർ ഞാൻ ആണ് എന്ന് കേട്ടപ്പോൾ, കഥ പോലും കേൾക്കണ്ട ഇക്ക അല്ലെ ഡയറക്ടർ ഞാൻ വന്നു ചെയ്തോളാം എന്നാണ് ആസിഫ് പറഞ്ഞത് ‘ നദിർഷാ പറഞ്ഞു.

ദേവരയിലൂടെ എൻ.ടി.ആർ എല്ലാ റെക്കോർഡുകളും തകർക്കും, ആദ്യ ഗാനം പുറത്ത്

ജൂനിയർ എൻടിആറിന്റെ ജന്മ ദിനത്തിൽ താരത്തിന്റെ റിലീസ് ചെയ്യാൻ ഇരിക്കുന്ന, ‘ദേവര’ സിനിമയിലെ ആദ്യ ഗാനം പുറത്ത് ഇറങ്ങി. ഇന്ത്യൻ മുഴുവൻ അറിയപ്പെടുന്ന സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് ഈണം പകർന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു കോടിയിലേറെ ആളുകൾ ആണ് ഗാനം കണ്ടത്, ‘ഫീയർ’ എന്ന ഗാനം അനിരുദ്ധ് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നി ഭാഷയിൽ ആലപിച്ചിട്ടുണ്ട്.

‘ആർആർആർ’ ചിത്രത്തിന് ശേഷം, ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ആണ് എൻടിആറിന്റെ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ഒക്ടോബർ 10-നാണ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ട് ഉള്ളത്.

ആക്ഷൻ മാസ് എന്റർടൈൻമെന്റ് ചിത്രം കൂടിയായ ‘ദേവര’ നന്ദമുരി താരക രാമറാവു ആർട്സ്, യുവസുധ ആർട്സ് ബാനറിൽ സുധാകർ മിക്കിളിനേനി, കൊസരാജു ഹരികൃഷ്ണ എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്. ജാൻവി കപൂർ , സെയ്ഫ് അലി ഖാൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

ജനതാ ഗ്യാരജ് മുതൽ ആണ് ജൂനിയർ എൻടിആറിനെ മലയാളികൾ കൂടുതൽ ശ്രദ്ധികാൻ തുടങ്ങിയത്. താരത്തിന്റെ ആക്ടിങ്, ഡാൻസിങ്, ഡയലോഗ് ഡെലിവറി എന്നിവ ഓക്കെ കിടുവാണ്. അവിടെ അറിയപ്പെടുന്നത് പോലെ തന്നെ വൺ ടേക് ആക്ട‌ർ എന്നാണ് താരത്തെ മലയാളികളിൽ അറിയപ്പെടുന്നത്.

Related Articles :

ഇരട്ട വേഷത്തിൽ അർജുൻ വിജയുടെ 36-മത്തെ ചിത്രം, ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

Arjun Vijay In Double Role

നടൻ അരുൺ വിജയുടെ വരാനിരിക്കുന്ന ‘റേട്ട തല’ ചിത്രത്തിന്റെ, കൗതുകരമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഇറങ്ങി. ക്രിസ് തിരുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് എന്നാണ് പോസ്റ്ററിൽ കാണുന്ന സൂചന.

ചിത്രത്തിൽ അർജുൻ വിജയ് ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത് എന്ന് പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ‘റേട്ട തല’ അർജുൻ വിജയുടെ 36-മത്തെ ചിത്രം കൂടിയാണ്. ഗോവ, പോണ്ടിച്ചേരി, തരംഗംപാടി, ചെന്നൈയിലും അന്താരാഷ്ട്ര ലൊക്കേഷനുകളിലും ചിത്രീകരിക്കും എന്നൊരു റിപ്പോർട്ട് ഉണ്ട്‌.

ബോബി ബാലചന്ദ്രൻ നിർമിക്കുന്ന ചിത്രത്തിന് സാം സി എസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ടിജോ ടോമി ഛായാഗ്രഹണവും ആൻ്റണിയുടെ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. ഏപ്രിൽ 29-ന് ചിത്രീകരണം ആരംഭിക്കാൻ പോകുന്നത്.

അതേസമയം, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ലോഞ്ച് ചടങ്ങ് പരിപാടിയിൽ അർജുൻ വിജയ് ചിത്രത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഈ സിനിമ താരത്തിന് ശരിക്കും ആവേശമാണ് ഉണ്ടായത്, ചിത്രത്തിന്റെ കഥ ക്രിസ് തിരുകുമാരൻ പറയുമ്പോൾ ഒരു പ്രേക്ഷകർ എന്ന നിലയിൽ ആണ് കേട്ടത്. ഇതിൽ താരത്തെ എക്സ്സൈറ്റ് ചെയ്ത കാര്യം ഡബിൾ ക്യാരക്ടർ രണ്ടാം തവണയാണ് ചെയ്യുന്നത്, ചിത്രത്തിലെ ടൈറ്റിൽ കേട്ടപ്പോൾ തന്നെ ഒരു കൗതുകം തോന്നി, അതിലെ രണ്ട് കഥാപാത്രങ്ങളും വളരെ വ്യത്യാസമാണ് എന്ന്വി അർജുൻ വിജയ് സംസാരിച്ചു.

Other Articles :

ആടുജീവിതം ബുക്കിങ്ങിൽ വാരിയത് കോടികൾ,

New Best Movies

ആടുജീവിതം ബുക്കിങ്ങിൽ വാരിയത് കോടികൾ

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’, മാർച്ച് 28-ന് എത്താൻ ഇനി രണ്ട് ദിവസങ്ങൾ ആണ് ബാക്കി നിൽക്കുന്നത്. അഡ്വാൻസ് ബുക്കിങ് പലയിടത്തും ഫാസ്‌റ്റ് ഫില്ലിസ് ഷോസ് പോസിറ്റീവ് ആണെങ്കിൽ ബോക്സോഫീസിൽ ഒന്നൊന്നര തൂക്കാണ് സിനിമ കൊണ്ട് പോകുന്നത്.

ഒരുപാട് വർഷത്തെ കഷ്ടപ്പാട് ബുക്കിങ് തുടങ്ങി മൂന്നാം ദിവസവും, എല്ലാ ഏരിയയിലും മികച്ച ബുക്കിങ് വേൾഡ് വൈഡ് പ്രീ സെയിൽസ് ഇതുവരെ 4 കോടി നേടിയത്. പൃഥ്വിരാജ് എന്ന നടന്റെയും ബ്ലെസി എന്ന സംവിധാകന്റെയും വർഷങ്ങളുടെ ആത്മാർത്ഥമായ കഠിനാധ്വാനത്തിൻ്റെ ഫലമാണ് ആടുജീവിതം. ബെന്യാമിന്‍റെ നോവലിനെ അടിസ്ഥാനമാക്കി നജീബ് എന്ന വ്യക്തിയുടെ, മരുഭൂമിയിലെ ജീവിതമാണ് ആടുജീവിതത്തിൽ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ പ്രിവ്യൂ ഷോ തെലുങ്കാനയിൽ നടത്തിയിരുന്നു, സിനിമ കണ്ടവർ മികച്ച അഭിപ്രായമാണ് പറയുന്നത്.ഇന്നലെ ചിത്രത്തിലെ റൊമാറ്റീക് ഫീൽ ഗുഡ് ഗാനമായ ‘ഓമനേ’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് വിജയ് യേശുദാസ്, ചിന്മയി ശ്രീപാദ, രക്ഷ സുരേഷ് എന്നിവർ ആണ് ആലപിച്ചിരിക്കുന്നത്.

കൂടാതെ ഈ അടുത്തിടെ ‘പേരിയോനെ’ എന്ന ഗാനം പുറത്തിറക്കിയിരുന്നു, ചിത്രത്തിലെ മുഴുവൻ ഗാനങ്ങൾ രചിച്ചതും നിർമ്മിച്ചതും ചിട്ടപ്പെടുത്തിയതും എ ആർ റഹ്മാനാണ്.

ജീൻ ആയി ജയം രവി, ‘ജീനി’ ഫസ്റ്റ് പോസ്റ്റർ പുറത്ത്

ജയം രവിയുടെ പരീക്ഷണാത്മകവും ഏറ്റവും ചെലവേറിയതുമായ ‘ജീനി’ ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്ത്. അർജുനൻ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മാന്ത്രിക കുപ്പിയിൽ നിന്ന് ജയംരവിയെ ജീനായിട്ടാണ് പോസ്റ്റർ കാണുന്നത്.

കല്യാണി പ്രിയദർശൻ, വാമിക ഗബ്ബി, കൃതി ഷെട്ടി. ദേവയാനി, അജീദ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നത്. ജയം രവിയുടെ 32-മത്തെ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എആർ റഹ്മാൻ ആണ്, വെൽസ് ഫിലിം ഇൻ്റർനാഷണൽ ബാനറിൽ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്നത്. ഫാന്റസി എന്റർടൈൻമെന്റ് ചിത്രം കൂടിയായ ‘ജീനി’.

‘തഗ് ലൈഫ്’-ൽ നിവിൻ പോളിയും സിലസരസനും എത്തുന്നു.

റിപ്പോർട്ട്കമൽ ഹാസന്റെ അടുത്തതായി വരാനിരിക്കുന്ന സിനിമയാണ് ‘തഗ് ലൈഫ്’, ചിത്രത്തിൽ നടൻ ദുൽഖർ സൽമാനും ജയം രവി ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു എന്ന് വാർത്തകൾ വന്നത്.

എന്നാൽ ഈ അടുത്തിടെ വാർത്തകളിൽ മറ്റ് ചിത്രങ്ങളുടെ ഷെഡ്യൂൾ കാരണം ദുൽഖറും ജയം രവിയും ചിത്രത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. ഇപ്പോൾ വരുന്ന വാർത്തകളിൽ ജയം രവിയുടെ റോളിന് പകരക്കാരനായി നിവിൻ പോളിയും, ദുൽഖർ സൽമാൻ്റെ വേഷത്തിന് സിലസരസൻ എത്തും എന്നാണ് റിപ്പോർട്ട്.

പുഷ്പയ്ക്ക് ശേഷം സുകുമാറും നടൻ രാം ചരണും ഒന്നിക്കുന്നു

2018-ൽ പുറത്ത് ഇറങ്ങിയ “രംഗസ്ഥലം” സിനിമയ്ക്ക് സംവിധായകൻ സുകുമാറും നടൻ രാം ചരണും മറ്റൊരു സിനിമയ്ക്കായി ഒരുങ്ങുകയാണ്. നടൻ രാംചാരൻ തന്നെയാണ് ഇക്കാര്യം ഹോളി ദിവസം സുകുമാറനൊപ്പമുള്ള ചിത്രം പങ്കു വച്ച് അറിയിച്ചത്. ‘ആർസി17’ എന്ന് താൽകാലികമായിട്ടാണ് പേര് നൽകിയിരിക്കുന്നത്.

ഈ വർഷം അവസാനമായിരിക്കും ചിത്രത്തിന്റെ ചിത്രികരണം ആരംഭിക്കുക, 2025-ൽ ആയിരിക്കും റിലീസ് ചെയ്യുക. ചിത്രം മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമ്മിക്കുന്നത്.കൂടാതെ രാംചാരണിന്റെ വരാനിരിക്കുന്ന പൊളിറ്റിക്കൽ ത്രില്ലറായ “ഗെയിം ചേഞ്ചർ”ലെ, “ജരഗണ്ടി” എന്ന ആദ്യ ഗാനം 39-ാം ജന്മദിനത്തിൽ പുറത്തിറക്കി.

തെലുങ്ക്, തമിഴ്, ഹിന്ദി എന്നി പതിപ്പുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിനായക് വൈത്യനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കിയാര അദ്വാനി, വിജയ് ആൻ്റണി, മിർണാളിനി രവി, യോഗി ബാബു, വിടിവി ഗണേഷ് എന്നിവർ ആണ് അഭിനയിക്കുന്നത്.

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയയും സൗബിൻ ഷാഹിറും വീണ്ടും ഒന്നിക്കുന്നു

സുഡാനി ഫ്രം നൈജീരിയയുടെ ആറാം വാർഷികത്തിൽ, സംവിധായകൻ സക്കറിയയും സൗബിൻ ഷാഹിറും ഒരു പുതിയ പ്രോജക്റ്റിനായി ഒരിക്കൽ കൂടി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സക്കറിയ ആദ്യമായിട്ടാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.

ആദ്യ സിനിമ തന്നെ ബോക്സ്‌ ഓഫീസിൽ വാണിജ്യപരവുമായ വിജയമായിരുന്നു നേടിയത്, മലപ്പുറത്തെ ഒരു ഫുട്ബോൾ ക്ലബ്ബിന്റെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. കൂടാതെ 2018-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ഈ ചിത്രം അഞ്ച് അവാർഡുകൾ നേടി.

മഹേഷ്‌ ബാബുനൊപ്പം ബോളിവുഡിൽ നിന്ന് ഹൃത്വിക് റോഷൻ

മഹേഷ് ബാബു അഭിനയിക്കുന്ന എസ്എസ് രാജമൗലിയുടെ ‘എസ്എസ്എംബി 29’ എന്ന ചിത്രത്തിലെ എതിരാളിയായി അഭിനയിക്കാനുള്ള ചർച്ചയിലാണ് ഇപ്പോൾ. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം വില്ലനായിട്ട് ബോളിവുഡിൽ നിന്ന് നടൻ ഹൃത്വിക് റോഷൻ ആണ് എന്നാണ് വാർത്തകൾ വരുന്നത്. ചിത്രം 1000 കോടി രൂപയുടെ ബഡ്ജറ്റുള്ള ഒരു ആക്ഷൻ-അഡ്വഞ്ചർ സിനിമയാണ് ഇത്.

ഡിയർ റിലീസ് പുറത്ത്, ഐശ്വര്യ രാജേഷിന്റെ നായകനായി ജി വി പ്രകാശ് കുമാർ

ആനന്ദ് രവിചന്ദ്രന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങുന്ന, ഡിയർ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത് ഇറങ്ങി. ഐശ്വര്യ രാജേഷും ജി വി പ്രകാശ് കുമാർ എന്നിവരെ പ്രധാന കഥാപാത്രമാക്കി, ഏപ്രിൽ 11-നാണ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്, വരുൺ ത്രിപുരാണെനി, അഭിഷേക് രമിസേട്ടി, ജി. പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ, രണ്ടാമത്തെ ‘ മജാ വെഡിങ് ‘ ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്ത് ഇറങ്ങി. പ്രോമോ വീഡിയോ ഗാനത്തിൽ ഐശ്വര്യ രാജേഷിനെയും, ജി.വി പ്രകാശ് കുമാറിനെയും കല്യാണവേഷത്തിൽ ആണ് കാണുന്നത്. ചിത്രത്തിന്റെ ആദ്യം ഗാനം കഴിഞ്ഞ മാസം പുറത്ത് ഇറക്കിയിരുന്നു, ‘തലവലി ‘ എന്ന ഗാനത്തിന് ഈണം പകർത്തിയതും പാടിയതും ജി വി പ്രകാശ് കുമാർ ആണ്.

രൺവീർ കപൂറും വരുൺ ധവാനും ഒന്നിക്കുന്നു

സംവിധായകൻ ശിവ ഒരു ഡ്യുവൽ ഹീറോ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു, ചിത്രത്തിൽ രൺബീർ കപൂറും വരുൺ ധവാനും സിനിമയിൽ അഭിനയിക്കാനുള്ള ചർച്ചയിലാണ് ഇപ്പോൾ. ധർമ്മ പ്രൊഡക്ഷനുകളോ ആർഎസ്‌വിപി സിനിമകളോ ഈ പ്രോജക്റ്റിന് നേതൃത്വം നൽകുക.

ധ്രുവനച്ചത്തിരം റിലീസ് തിയതി പുറത്ത്കു

റെ നാളുകയി കാത്തിരിക്കുന്ന ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം മേനോൻ ഒരുക്കിയ, ‘ധ്രുവനച്ചത്തിരം’ പുതിയ റിലീസ് തിയതി പുറത്ത് വിട്ടിരിക്കുകയാണ്. ഈ വരുന്ന ഏപ്രിൽ 11-നാണ് ചിത്രം റിലീസ് ചെയ്യാൻ പദ്ധതി ഇട്ടിരിക്കുന്നത്.

കൂടാതെ ‘ചിയാൻ62’ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം മുതൽ ആരംഭിക്കുന്നത് ആണ്, സു അരുൺ കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിയാൻ വിക്രം കൂടാതെ എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

അരണ്‍മനൈ 4 റിലീസ് തിയതി പുറത്ത്

തമിഴ് ഹൊറർ സിനിമയിൽ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ് ‘അരണ്‍മനൈ 4 ‘, ഇപ്പോൾ ഇതാ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 11-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്നയും റാഷി ഖന്നയുമാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ സോങ് ഷൂട്ടിങ്ങിൽ നിന്ന് തമന്നയും റാഷി ഖന്നയുടെയും കുറച്ചു സ്റ്റില്ലുകൾ സോഷ്യൽ മിഡിയായിലൂടെ പുറത്ത് വിട്ടിരുന്നു.

ചിത്രത്തിൽ രാമചന്ദ്ര രാജു, യോഗി ബാബു, ഡല്‍ഹി ഗണേഷ്, ജയപ്രകാശ്, സന്തോഷ് പ്രതാപ്, വിടിവി ഗണേഷ്, കോവൈ സരളൈ, സിങ്കപ്പുലി തുടങ്ങിയ താരങ്ങളാണ് അഭിനയിക്കുന്നത്.

More From Flixmalayalam :

ടോമി ഷെൽബി തിരിച്ചെത്തി, പ്രബുദേവയും എആർ റഹ്മാനും 25 വർഷത്തിനു ശേഷം ഒരുമിക്കുന്നു

Latest Tamil Film News

ടോമി ഷെൽബി വീണ്ടും തിരിച്ചെത്തുന്നു

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന നോക്കി കണ്ട് ഒരു ക്രൈം സീരിസ് ആണ് പീക്കി ബ്ലൈൻഡേഴ്സ്. ഇപ്പോൾ ഇതാ ക്രൈം സീരിസ് സിനിമ ആകാൻ ഒരുങ്ങുന്ന വാർത്തയാണ് വരുന്നത്, സ്റ്റീവൻ നൈറ്റ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പീക്കി ബ്ലൈൻഡേഴ്‌സ് വരാനിരിക്കുന്ന ടോമി ഷെൽബിയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് സിലിയൻ മർഫി തോമസാണ്. ഈ വർഷം സെപ്തംബർ മുതൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത് ആണ്.

More From Flix Malayalam:

ഫഹദിന്റെ വരാനിരിക്കുന്ന രണ്ട് പ്രൊജക്റ്റ്‌, 360-ാം ചിത്രത്തിനായി മോഹൻലാൽ തരുൺ മൂർത്തിയ്ക്ക് ഒപ്പം

Fahad Fasil Movie

360-ാം ചിത്രത്തിനായി മോഹൻലാൽ തരുൺ മൂർത്തിയ്ക്ക് ഒപ്പം

നടൻ മോഹൻലാലിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്, എൽ360 എന്ന് താൽക്കാലികം പേരാണ് നൽകിയിരിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രം മോഹൻലാലിന്റെ കരിയറിലെ 360-മത്തെ ചിത്രം കൂടിയാണ്.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്, ഏപ്രിലിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു. ചിത്രത്തിൻ്റെ തിരക്കഥ കെ ആർ സുനിലും സംവിധായകനും ചേർന്നാണ്, ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടട്ടില്ല.

പുതിയ തമിഴ് വെബ് സീരീ

സ്നോഹ സംവിധാനം ചെയ്ത്, ആമസോൺ പ്രൈമിൽ പുതിയ തമിഴ് വെബ് സീരീസ് ഗ്യാങ്‌സ്-കുരുത്തി പുനൽ എന്ന പേരിൽ. ക്രിയേറ്റീവ് പ്രൊഡ്യൂസർ സൗന്ദര്യ രജനികാന്ത്. അശോക് സെൽവൻ, നാസർ, നിമിഷ സജയൻ, റിതിക സിംഗ്, ഈശ്വരി റാവു എന്നിവരാണ് അഭിനയിക്കുന്നത്.

ഫഹദിന്റെ വരാനിരിക്കുന്ന രണ്ട് പ്രൊജക്റ്റ്‌

എസ്.എസ് രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിൻ്റെ വരാനിരിക്കുന്ന രണ്ട് സിനിമകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പരിവർത്തത്തിൻ്റെയും സൗഹൃദത്തിൻ്റെയും കഥയാണ് ‘ഓക്സിജൻ’. സിദ്ധാർത്ഥ നദെല്ലയുടെ സംവിധാനത്തിൽ ഷോബു യർലഗാദ്ധ, പ്രസാദ് ദേവിനെനി, എസ്. എസ് കാർത്തികേയ എന്നിവരാണ് നിർമ്മിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നി ഭാഷയിൽ പുറത്തിറങ്ങുന്ന ചിത്രം 2024-ലാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.

രണ്ടാമത്തെ ചിത്രം വിനോദത്തിൻ്റെയും, ആവേശത്തിൻ്റെയും, വികാരങ്ങളുടെയും ഒരു റോളർകോസ്റ്റർ റൈഡിലേക്ക് കൊണ്ടുപോകുന്ന ഒരു ഫാൻ്റസി ചിത്രമാണ്. ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ ആരംഭിച്ച് 2025-ൽ തിയറ്ററിൽ റിലീസ് ചെയ്യുന്നു. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ എന്നി ഭാഷയിൽ ആണ് പുറത്തിറങ്ങുന്നത്.

വരുൺ ധവാൻ, സാമന്തയും ആദ്യമായി ഒന്നിക്കുന്ന സീരീസ് ലുക്ക്‌ പോസ്റ്റർ പുറത്ത്രാ

ജ്, ഡി.കെ എന്നിവരുടെ സംവിധാനത്തിൽ വരുൺ ധവാൻ, സാമന്ത റൂത്ത് പ്രഭു പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സീരീസ് ‘സിറ്റാഡൽ ഹണി ബണ്ണി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഡി2ആർ ഫിലിംസിന്റെ ബാനറിൽ കേ കേ മേനോൻ, സാഖിബ് സലീം, സിമ്രാൻ, സോഹം മജുംദാർ, ശിവങ്കിത് പരിഹാർ, കാഷ്വി മജ്മുണ്ടാർ, സിക്കന്ദർ ഖേർ എന്നിവരാണ് മറ്റ് താരങ്ങൾ.

ഒരു പ്രണയകഥയുടെ ഹൃദയസ്പർശിയായ വശീകരണത്തിനൊപ്പം, ഒരു സ്‌പൈ ആക്ഷൻ ത്രില്ലർ സീരീസ് ആണ് ‘സിറ്റാഡൽ ഹണി ബണ്ണി’. സിറ്റാഡൽ പ്രപഞ്ചത്തിനുള്ളിലെ ഇന്ത്യൻ പരമ്പരയാണ് ഹണി ബണ്ണി.

‘പ്രേമലു’ ഇനി ഒടിടി-യിൽ കാണാം സ്ട്രീമിംഗ് എപ്പോൾ, എവിടെ

മലയാളത്തിന് പുറമെ തെലുങ്കിൽ ബോക്സ്‌ ഓഫീസ് കളക്ഷൻ നേടിയ ചിത്രം ആണ് ‘പ്രേമലു’. ഗിരീഷ് എഡി സംവിധാനം ചെയ്ത ‘പ്രേമലു’ ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ, മാർച്ച് 29 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്.

Related Articles Are :

ആ ഒരു വേഷത്തിന് വേണ്ടി യു.കെയിൽ പോയി രണ്ട് മാസത്തെ കോഴ്സ് ചെയ്ത നടനാണ് ; രഞ്ജിത്ത് അമ്പാടി

Kamal Haasan

ഉലകനായകന്റെ ഏറെ പ്രശംസ നേടിയിട്ടുള്ള കഥാപാത്രമായിരുന്നു ‘അവ്വൈ ഷൺമുഖി’, 1996-ൽ കെ.എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ഇത്. ചിത്രത്തിൽ കമൽ ഹാസൻ നാനിയുടെ വേഷം സിനിമയിൽ പ്രത്യേക്ഷപ്പെടുന്നു, ആ ഒരു വേഷം ഇന്നും മറക്കാൻ പറ്റാത്ത ഒന്നായിരുന്നു.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ, മേക്കപ്പ് എക്സ്പ്പിരമെന്റ് ചെയ്തിട്ടുള്ള നടൻ ആണ് കമൽ ഹാസൻ. കമൽ ഹാസന്റെ മേക്കപ്പ് ചെയ്ത സമയത്തെ സജ്ജക്ഷനുകൾ ചോദിച്ചപ്പോൾ, ആ വേഷത്തിന് യു.കെയിൽ രണ്ട് മാസത്തെ കോഴ്സ് ചെയ്തിരുന്നു എന്നാണ് മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടി പറയുന്നത്.

‘ ഞാൻ പത്ത് ഇരുപത്തിയഞ്ച് വർക്ക് ചെയ്തിട്ടുണ്ടെങ്കിലും, വലിയ ആഗ്രഹം ആയിരുന്നു അദ്ദേഹത്തെ കാണണം എന്നുള്ളത്. പ്രത്യേകിച്ച് മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക്, ആ ആഗ്രഹം പെട്ടന്ന് വരുകയും ചെയ്തു. പിന്നെ ഇത്ര കാലം വർക്ക് ചെയ്തു, എനിക്ക് ഇന്ന അവാർഡ് കിട്ടി, ഇത്ര ഡയറക്ടറുടെ വർക്ക് ചെയ്തു എന്ന് പറഞ്ഞാലും ഞാൻ അവിടെ ചെന്നപ്പോൾ എൽകെജി-യിൽ ചെന്ന പോലെയാണ്. കാര്യം മേക്കപ്പിന്റെ ഒരു പ്രൊഫസറാണ് അവിടെ ഇരുന്നത്, അദ്ദേഹത്തിന് ആണ് മേക്കപ്പ് ചെയ്യാൻ പോകുന്നത്’.

‘അവ്വൈ ഷൺമുഖി സിനിമയ്ക്ക് മുൻപ്, അദ്ദേഹം യുകെയിൽ പോയി രണ്ട് മാസത്തെ കോഴ്സ് ചെയ്ത വ്യക്തിയാണ്. അങ്ങനെ കോഴ്സ് ചെയ്തിട്ടാണ് അദ്ദേഹം മേക്കപ്പിൽ ഫോക്കസ് ചെയ്തത്, ചെയ്ത് കഴിഞ്ഞ് ഫൈനൽ ടച്ചപ്പിൽ അദ്ദേഹത്തിന് മാത്രം അല്ല. വേറെ ആരെങ്കിലിനെയും ചെയ്ത് കഴിഞ്ഞാൽ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു തരും’, രഞ്ജിത്ത് അമ്പാടി പറഞ്ഞു.

More From Flix Malayalam:

തമിഴ്കത്തിന്റെ ലെജനട്രി വിജയ്ക്കൊപ്പവും സൂര്യയ്ക്കൊപ്പം അഭിനയിച്ച നിമിഷങ്ങളെ കുറിച്ച് ഗിന്നസ് പക്രു

Actor Guinnes Pakru

മിമിക്രി ആർട്ടിസ്റ്റിൽ തുടങ്ങി സിനിമയിൽ എത്തിയ നടൻ ആണ് ഗിന്നസ് പക്രു, ചെറിയ വേഷം ആണെങ്കിലും ജനങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റാവുന്ന കഥാപാത്രങ്ങൾ ആണ് താരം ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിൽ വിജയുടെയും സൂര്യയുടെയും കൂടെ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഈ അടുത്തിടെ നടത്തിയ ആഭിമുഖത്തിൽ വിജയയെയും സൂര്യയെയും കുറിച്ച് സംസാരിക്കുക ഉണ്ടായി. എന്നെ കുറിച്ച് ഒരു ഇമേജ് സിദ്ദിഖ് സാർ കൊടുത്തിട്ടുണ്ടാകും, അതാണ് കാരവനിൽ പോകേണ്ട ആള് എന്റെ അടുത്ത് വന്നത് എന്നും. റിഹേഴ്സൽ സമയത്തും എന്നെ എടുത്തിട്ടാണ് ചെയ്യുന്നത്, പല തവണ സൂര്യ ചർദ്ദിച്ചിട്ടുണ്ട് എന്ന് പറയുകയാണ് ഗിന്നസ് പക്രു.

“ഞാൻ ഒരിക്കലും അദ്ദേഹത്തിൽ നിന്ന് അങ്ങനെ പ്രതിക്ഷതേയില്ല, അദ്ദേഹത്തെ കുറിച്ച് ചോദിക്കുമ്പോൾ വാജലൻ ആയിട്ടുണ്ട് പലയിടത്തും. കാരണം ഒരു കട്ട വിജയ് ഫാൻസ് സംസാരിക്കുന്ന അല്ലെങ്കിൽ അതുപോലെതന്നെ ഒരു ഫാൻ. അത് അദ്ദേഹത്തിന്റെ വളരെ സാധു ആയിട്ട് ഇങ്ങനെ ഇത്രയും ആളുകൾ ആരാധിക്കുന്ന ഒരു മനുഷ്യനാണോ നമ്മുടെ മുന്നിൽ വന്നിരിക്കുന്നത് എന്നൊരു സംഭവം ഇല്ല അദ്ദേഹത്തിന് അദ്ദേഹം എന്നോട് ചോദിച്ചത് ഇങ്ങനെ ഇരിക്കുന്നതിൽ ഒരു വിഷമവും ഇല്ലേ അതൊന്നും മൈൻഡ് ചെയ്യണ്ട എന്ന് പുള്ളി നമ്മളിലെക്കൻ തരുകയാണ്”.

“ഷോട്ട് കഴിയുമ്പോൾ കാരവാനിലേക്ക് പോകേണ്ട അദ്ദേഹം എന്റെ അടുത്തിരുന്ന് അദ്ദേഹം വർത്തമാന പറയേണ്ട കാര്യമില്ല. ഞാൻ എങ്ങനെ വന്നത്, യൂണിവേഴ്സിറ്റി മത്സരങ്ങളെ പറ്റി കേരളത്തിലെ സിനിമകളെ പറ്റിയും അത് പോലെ തന്നെ എന്നെ കുറിച്ച് ഒരു ഇമേജ് സിദ്ദിഖ് സാർ കൊടുത്തിട്ടുണ്ടാകും, അതാണ് അദ്ദേഹം ഒരു അനിയനെ പോലെയുള്ള കെയർ അത് പോലെ അദ്ദേഹത്തിന്റെ മനസ്സ് നാളെ സോഫ്റ്റ്‌ ആണ് അത് ഓരോ സമയത്തും അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ചിലപ്പോൾ സംസാരിക്കുമ്പോൾ തന്നെ ഒരുപാട് ആലോചിച്ചിട്ടാണ് പറയുന്നത്”.

” വിജയ് സാറിന്റെ കൂടെ അഭിനയിതിനേക്കാൾ കൂടുതൽ സമയം ചിലവഴിച്ചത് സൂര്യ സാറിന്റെ കൂടെയായിരുന്നു. അദ്ദേഹത്തിന്റെ ‘ഏഴാം അറിവ്’ എന്നൊരു സിനിമ, ഒരു വർഷത്തോളം പലപല ഷെഡ്യൂൾ ആയിട്ട് പോകേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം ഭയങ്കരമായിട്ടുള്ള പ്രയത്ന ശാലിയാണ്, കഥാപാത്രത്തോട് നീതി പുലർത്തുന്ന ആൾ ആണ്. ഷോട്ട് ഇല്ലാത്ത സമയത്ത് മാറിയിരുന്ന് ജാഗ്ലിങ് പ്രാക്ടീസ് ചെയ്യുക, പല നമ്പഴ്സും അദ്ദേഹം പ്രാക്ടീസ് ചെയ്യുക അത് അത്രത്തോളം ആ സീൻ ഫുള്ളായിട്ട് സിനിമയിൽ വന്നട്ടില്ല”.

“ഇത് പഠിക്കാൻ എടുക്കുന്ന എഫ്ഫക്റ്റ് ഭയങ്കരമാണ്, പിന്നെ അത് പോലെ തന്നെ നമ്മളെ സപ്പോർട്ട് ചെയ്യുന്നത്. മുരുകൻ സാറിന്റെ നമ്പർ ഓഫ് ടേക്കിൻസാണ്, അതിൽ റോൾ ഓഫ് സിക്വൻസിൽ പല ടേക്ക് ആയപ്പോൾ സൂര്യ മാറിയിരുന്ന് ചർദ്ദിച്ചിട്ടുണ്ട്. അത്രയും കറങ്ങി തിരിഞ്ഞ് വന്നിട്ട് വേണം എന്നെ എടുത്തിട്ട് ഇറങ്ങാൻ, ആ സീൻ റിഹേഴ്‌സൽ ചെയ്യുമ്പോൾ സൂര്യ എന്നെ എടുത്തിട്ടാണ് ചെയ്തിട്ടുള്ളത്” ഗിന്നസ് പക്രു പറഞ്ഞു.

Other Related Articles Are :

അന്ന് ചാൻസ് ചോദിക്കാൻ ചെന്നപ്പോൾ മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ, ജയരാജൻ

Mammookka And Jayarajan

യുവ തരങ്ങൾക്ക് മലയാള സിനിമയിൽ എന്നും മുൻപന്തി കൊടുക്കുന്ന നടൻ ആണ് മമ്മൂട്ടി. പല ആഭിമുഖത്തിലും അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്, യുവതാരങ്ങൾ ആണ് ഇനി മലയാള സിനിമ ഭരിക്കേണ്ടത് എന്ന്.

ഇപ്പോൾ ഇതാ വർഷങ്ങൾക്ക് മുന്നേ ചാൻസ് ചോദിക്കാൻ വന്നപ്പോൾ, മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഒരു ആഭിമുഖത്തിൽ ജയരാജൻ സംസാരിക്കുകയുണ്ടായി. സദ്യയ്ക്ക് ഭക്ഷണം കഴിഞ്ഞ് പത്രം കഴുകി, വീണ്ടും ഭക്ഷണം ഉണ്ടോ എന്ന് ചോദിച്ചു വരുന്നത് പോലെയാണ് ഏർപ്പാട് എന്ന് ജയരാജൻ പറയുന്നു.

” ഞാനും എന്റെ സുഹൃത്തും കൂടി കമ്മൽ സാറിന്റെ സിനിമയുടെ വർക്കിൻ ഇടയിൽ, വൈകുന്നേരം ചാൻസ് ചോദിച്ച് കയറി ചെല്ലുമ്പോൾ ആണ് മമ്മൂട്ടിയെ കണ്ടത്. ഞങ്ങളെ രണ്ട് പേരെ കണ്ടപ്പോൾ ‘കോഴിക്കോട് ചില നടൻമാർ ഉണ്ട് സദ്യയ്ക്ക് ഭക്ഷണം ഒക്കെ കഴിഞ്ഞ് പത്രം കഴുകി കമത്തി വച്ചതിന് ശേഷം, ഭക്ഷണം ഉണ്ടോ എന്ന് ചോദിച്ചു വരുന്നത് പോലെയാണ് ഇവരുടെ ഏർപ്പാട്, ‘ എടൊ സിനിമയൊക്കെ തുടങ്ങുന്നതിനു മുന്നേ കാസ്റ്റിംഗ് ഒക്കെ തീരും ഇനി അങ്ങനെ പരിശ്രമിക്കണം, ” ജയരാജൻ പറഞ്ഞു.

ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ അഭിനയിച്ച് ഇരുന്ന നടൻ കൂടിയാണ് ജയരാജൻ, സിനിമയിൽ 50 വർഷങ്ങൾക്ക് ശേഷമാണ് ജയരാജൻ ‘ജനനം:1947 പ്രണയം തുടരുന്നു’ എന്ന സിനിമയിലൂടെ നടനായി ആദ്യ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ക്രയോൺസ് പിക്ചേഴ്സിന്‍റെ ബാനറിൽ നവാഗതനായ അഭിജിത് അശോകൻ സംവിധാനം ചെയ്തിരിക്കുന്നത്.

More From Flixmalayalam :

ജീവിതത്തിന്റെ ഏത് മേഖലയിലും നമ്മൾ കഷ്ട്ടപെടാൻ തയ്യാറായിരിക്കണം, സിനിമ എന്നത് നിസ്സാര പരിപാടിയല്ല; കലാഭവൻ ഷാജോൺ

Kalabhavan Shajon

ഹാസ്യ നടനിലൂടെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തിൽ എത്തിയ നടൻ ആണ് കലാഭവൻ ഷാജോൺ, ഇപ്പോൾ ഇത സിനിമയെ കുറിച്ച് സംസാരിക്കുകയുണ്ടായി താരം. സിനിമ എന്നത് നിസ്സാര പണിയല്ല എന്ന് പറയുകയാണ് ഷാജോൺ.

ചിലവരുടെ വിചാരം ഈസ്സി ആയിട്ടിള്ള പണിയാണ് സിനിമ, എന്നാൽ സിനിമ എന്ന മേഖലയിൽ ഒരുപാട് കഷ്ട്ടപെടാൻ തയ്യാറായി ഇരിക്കണം. എന്നാൽ മാത്രമാണ് വിജയം നേടാൻ സാധിക്കുകയൊള്ളു എന്ന്, അടുത്തിടെ നടത്തിയ ആഭിമുഖത്തിൽ ഷാജോൺ സംസാരിച്ചിരുന്നു.

“നമ്മൾ കലാകാരന്മാർക്ക് പല കാര്യങ്ങളും ധൈര്യം പൂർവ്വം പറയനോ, ഏറ്റവും അടുത്ത് വരുന്ന സിനിമയ്ക്ക് പേര് പോലും ഇടാനുള്ള സ്വാതന്ത്ര്യം ഇല്ല. അത് ഓരോത്തവരും കൈക്കൽ ആക്കി വച്ചിരിക്കുകയാണ്, അത് ഇടാൻ പാടില്ല ഇത് ഇടാൻ പാടില്ല എന്നൊക്കെ. നമ്മുക്ക് ഒരു സബ്ജറ്റ് പറയാൻ നേരത്ത്, എന്തിന് ഒരു തമാശ പറയുന്നതിന് വരെ കൊറേ ശ്രദ്ധിക്കണം. അങ്ങനെ ഒന്നും ചെയ്യാൻ പറ്റാത്ത അവസരത്തിൽ നിന്നും കൊണ്ടാണ് കലാകാരൻ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്”.

” ജീവിതത്തിന്റെ ഏത് മേഖലയാണെങ്കിലും നമ്മൾ കഷ്ട്ടപെടാൻ തയ്യാറാണെങ്കിൽ, നമുക്ക് ഇഷ്ടപ്പെട്ട കാര്യത്തിനു വേണ്ടി കൃത്യമായിട്ടുള്ള വഴിയിൽ പോവുകയാണെങ്കിൽ തീർച്ചയായിട്ടും സക്സസ് ആകുന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നമ്മൾ അതിനുവേണ്ടി കഷ്ടപ്പെടാൻ തയ്യാറാക്കണം, ചില പിള്ളേരുണ്ട് അത് കിട്ടിയില്ല എന്ന് പറഞ്ഞ് ടെൻഷൻ ആവുന്നത് അങ്ങനെ പോവാതിരുന്നാൽ മതി. അടുത്താഴ്ച കിട്ടിയില്ല എന്ന് പറഞ്ഞ് ചത്തു കളയും എന്ന് പറഞ്ഞിട്ട് കാര്യമില്ല, അതൊക്കെ ദൈവം നമ്മുടെ ഓരോരുത്തരുടെ തലയിൽ എഴുതി വച്ചിട്ടുണ്ട് ആ സമയത്ത് അത് നടക്കുള്ളൂ”.

“ചിലരുടെ വിചാരം ഇത് ഈസി ആയിട്ടുള്ള പരിപാടിയാണ്, എന്ന് ഒരിക്കലും ഇല്ല. ഒരു സിനിമ ഉണ്ടാവുക, ആ സിനിമ ഷൂട്ട് ചെയ്തു തുടങ്ങുക, ആ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുക എന്ന് പറയുന്നത് നിസ്സാര പരിപാടിയല്ല. പിള്ളേർ എന്നെ വിളിച്ചട്ട് ‘ചേട്ടാ ഒരു സ്ക്രിപ്റ്റ് ഉണ്ട് അടിപൊളി സാധനമാണ് നമ്മുക്ക് ഒരണ്ണം ചെയ്തേക്കാം, എത്ര വേഗം പൃഥ്വിരാജിനോട്‌ പറയണം’ എന്ന്. ഒരു സ്ക്രിപ്റ്റ് കൊണ്ട് വന്ന് ഹീറോയ്ക്ക് ആ സ്ക്രിപ്റ്റ് കണ്ട് ഇഷ്ട്ടപെടുക, എന്നതിൽ ഉപരി ഹീറോ സ്ക്രിപ്റ്റ് കാണുക എന്ന് വലിയ ചടങ്ങാണ്. കരണം എല്ലാവരും തിരക്കിൽ ആണ്, ആരെയും കുറ്റം പറയാൻ പറ്റില്ല. ഒരു ഹീറോയുടെ ഡേറ്റ് കിട്ടി അയാൽ ഒക്കെ പറഞ്ഞ് കഴിഞ്ഞാൽ, അതിന് ഒരു പ്രൊഡ്യൂസർ ഉണ്ടാകണം”.

Xആ പ്രൊഡ്യൂസറിന് ആ സബ്ജെക്റ്റ് ഒക്കെ ആയിട്ട്, ഒരു ബഡ്ജറ്റ് ഇട്ട് കാര്യങ്ങൾ സംസാരിക്കുന്നത് വലിയ കാര്യമാണ്. നാളെ നടക്കും എന്ന് പറഞ്ഞ് ആരും വരരുത്, ഇതിന് വേണ്ടിട്ട് ക്ഷമയോടെ കാത്തിരിക്കണം. ഇതിന് ഒരു കാലാവധി ഒന്നുമില്ല, രണ്ടുവർഷം കഴിയുമ്പോഴേക്കും നടനാകും ഡയറക്ടർ ആകും അങ്ങനെ ഒന്നുമില്ല. നാളെയും കഷ്ടപ്പെടാൻ തയ്യാറായിരിക്കണം” ഷാജോൺ പറഞ്ഞു.

Other Related Articles Are: