തോട്ടത് എല്ലാം പൊന്ന് ആക്കിയ ദിലീപിന്റെ സൂപ്പർ ഹിറ്റ്‌ സിനിമകൾ

മലയാളത്തിന്റെ ജനപ്രിയ നായകൻ അത് ദിലീപ് തന്നെയാണ്, മലയാളത്തിൽ ഒട്ടനവധി ആക്ഷൻ കോമഡി ചിത്രം സമ്മാനിച്ച നടന്മാരിൽ ദിലീപ് ആണ് മുൻപന്തിയിൽ. നിരവധി ഹാസ്യ ചിത്രങ്ങളിലൂടെ വൻ വിജയമാണ് ദിലീപ് തീർത്തിട്ടുള്ളത്, ഇപ്പോൾ ഇതാ ഹാസ്യത്തിലൂടെ സിനിമകൾ പൊന്ന് ആക്കിയ ദിലീപിന്റെ സൂപ്പർ ഹിറ്റ് സിനിമകളാണ് താഴെ നൽകിയിരിക്കുന്നത്.

  1. റിംഗ് മാസ്റ്റർ
  2. ഗ്രാമഫോൺ
  3. സദാനന്ദന്റെ സമയം
  4. തിളക്കം
  5. രസികൻ
  6. റൺവേ
  7. മീശ മാധവൻ
  8. പാണ്ടിപ്പട
  9. കൊച്ചി രാജാവ്
  10. ബോഡിഗാർഡ്

1. റിംഗ് മാസ്റ്റർ

ബോക്സ്‌ ഓഫീസിൽ 7 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയ ദിലീപിന്റെ ചിത്രമാണ് റിംഗ് മാസ്റ്റർ. ഒരു പട്ടിയുടെയും മനുഷ്യന്റെയും ആത്മബന്ധത്തിന്റെ കഥയാണ് റിംഗ് മാസ്റ്റർ. നടി കീർത്തി സുരേഷിന്റെ മലയാളത്തിലെ രണ്ടാമത്തെ ചിത്രം കൂടിയാണ് റിംഗ് മാസ്റ്റർ. റോസി എന്ന നായയെ നോക്കാൻ വന്ന പ്രിൻസിന്റെ ആശ്രദ്ധ മൂലം റോസി ഗർഭിണിയാകുന്നു. റോസി പെൺനായയെ ജന്മം നൽകി റോസി മരിക്കുന്നു, പെൺനായയ്ക്ക് പ്രിൻസ് തന്റെ മുൻ കാമുകിയുടെ പേരായ ഡയാന എന്ന് ഇടുന്നു.

ഡയാനയെ പ്രിൻസിന്റെ സുഹൃത്ത് വഴി സിനിമയിൽ അഭിനയിപ്പിക്കുന്നു, അതിന് ഇടയിൽ പ്രിൻസ് നേരിടുന്ന ഉണ്ടാക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിലുള്ളത്. ഹണി റോസ്, റാഫി, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, മോഹൻ ജോസ്, അജു വർഗീസ്, സാജു കൊടിയൻ, ഷിജു അബ്ദുൾ റഷീദ്, വിജയരാഘവൻ, രഞ്ജിനി, അബു സലിം, ഏലൂർ ജോർജ്, അനിൽ മുരളി, ആനന്ദ്, ചെമ്പിൽ അശോകൻ, കൊല്ലം തുളസി, സജിത ബേട്ടി എന്നിവർ ആണ് മറ്റ് താരങ്ങൾ.

2. ഗ്രാമഫോൺ

കമൽ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഏറ്റവും സൂപ്പർ ഹിറ്റ് ചിത്രം ആണ് ഗ്രാമഫോൺ. ദിലീപ്, മീര ജാസ്മിൻ, നവ്യ നായർ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച് ഇരിക്കുന്നത്. ജീവിതത്തിലെ മറ്റ് വെല്ലുവിളികൾ പോലെ കലയും പ്രണയവും പ്രധാനമല്ല, എന്ന ഒരു സന്ദേശം നൽകുന്ന മികച്ച സിനിമയാണ് ഇത്. കോമഡി ചിത്രം ആണെങ്കിലും ഹാസ്യം കൊണ്ട് ചിത്രം വേറെ തലത്തിൽ ആണ് ഒരുക്കി ഇരിക്കുന്നത്.

സച്ചിദാനന്ദൻ തന്റെ ഗായകനായ അച്ഛന്റെ മരണത്തിന് ശേഷം കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കുന്നു. അച്ഛന്റെ സുഹൃത്തിന്റെ മകൾ വഴി, ഗാനത്തോട് ഒട്ടും താല്പര്യമില്ലാത്ത സച്ചിദാനന്ദൻ അച്ഛന്റെ പാതയിലേക്ക് പോകുന്നു. രേവതി, ഒടുവിൽ ഉണ്ണികൃഷ്ണൻ, സലിം കുമാർ, മുരളി, ജനാർദ്ദനൻ, ബിന്ദു പണിക്കർ, നിയാസ് ബക്കർ, ടി.പി മാധവൻ, വിജീഷ്, പൂർണിമ ആനന്ദ്, രമ്യ നമ്പശൻ, കലാഭവൻ ഹനീഫ് എന്നിവർ ആണ് മറ്റ് താരങ്ങൾ.

3. സദാനന്ദന്റെ സമയം

ഒരു ഫാമിലി കോമഡി എന്റർടൈൻമെന്റ് ചിത്രം ആണ് സദാനന്ദന്റെ സമയം, 2003-ൽ അക്ബർ-ജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ബോക്സ്‌ ഓഫീസിൽ വൻ വിജയം തീർത്ത ഈ ചിത്രത്തിൽ ദിലീപ്, കാവ്യ മാധവൻ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ. അധ്യാപകനായ സദാനന്ദൻ അദ്ദേഹത്തിന് ജ്യോതിഷത്തിൽ വിശ്വാസിക്കുന്ന വ്യക്തിയാണ്, ജ്യോതിഷം നോക്കിയാണ് ഓരോ കാര്യങ്ങൾ ചെയ്യുന്നത്. എന്നാൽ ഈ ജ്യോതിഷത്തിൽ ഏറെ വിശ്വാസം കൊണ്ട സദാനന്ദൻ മരിക്കും എന്ന് ജ്യോസ്യൻ പറയുന്നു.

എന്നാൽ ആ ജ്യോസ്യൻ പറഞ്ഞത് നടക്കാതെ, സദാനന്ദൻ സാധാരണ മനുഷ്യനെ പോലെ ജീവിതം തുടങ്ങുന്നതാണ് കഥ. ബിന്ദു പണിക്കർ, കീർത്തന അനിൽ, സിദ്ദിഖ്, നിവിയ റെബിൻ, കൊച്ചി ഹനീഫ, സുകുമാരി, അഗസ്റ്റിൻ, അംബിക മോഹൻ, ജനാർദ്ദനൻ, കലാഭവൻ ഷാജോൺ, നാരായണൻകുട്ടി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, സലിം കുമാർ, മീന ഗണേഷ്, ജോസ് പെല്ലിശ്ശേരി, മച്ചാൻ വർഗീസ് എന്നിവരാണ് അഭിനയിച്ച് ഇരിക്കുന്നത്.

4. തിളക്കം

ദിലീപിൻ്റെ ഏറ്റവും മികച്ച കോമഡി ചിത്രം ഏറെ ശ്രദ്ധയമായ ചിത്രം ആണ് തിളക്കം. ജയരാജ് സംവിധാനം ചെയ്ത ഈ ചിത്രം, ബോക്സ്‌ ഓഫീസിൽ വൻ വിജയം ആണ് കൈകൊണ്ടത്. 2003-ൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ ദിലീപിനെ കൂടാതെ കാവ്യ മാധവൻ, ത്യാഗരാജൻ തുടങ്ങിയവർ ആണ് പ്രധാന കഥാപാത്രങ്ങൾ. സ്കൂൾ പ്രിൻസിപ്പൽ ആയ പത്മനാഭൻ തന്റെ വർഷങ്ങളോളം നഷ്ട്ടമായ ഉണ്ണിയെ തിരിച്ചു കിട്ടുന്നു. മാനസികനില തെറ്റിയാണ് അവർക്ക് ഉണ്ണിയെ ലഭിക്കുന്നത്, എന്നാൽ ഒരു നിയോഗത്തിൽ മാനസികനില പൂർണമായി ഇല്ലാതായ താൻ ഉണ്ണി അല്ലയെന്ന് വെളിപ്പെടുത്തുന്നു.

ബോംബൈയിലെ അറിയപ്പെടുന്ന ഗുണ്ട തലവന്റെ മകൻ ആണെന്ന് അറിയുന്നു എന്നതാണ് ചിത്രത്തിന്റെ കഥ. സലിം കുമാർ, ഭാവന, ജഗതി ശ്രീകുമാർ, കെ.പി.എ.സി ലളിത, നിശാന്ത് സാഗർ, നെടുമുടി വേണു, ഹരിശ്രീ അശോകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, കൊച്ചി ഹനീഫ, കൊച്ചു പ്രേമൻ, മങ്ക മഹേഷ്, മച്ചാൻ വർഗീസ് തുടങ്ങിയ വൻ താരനിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്.

5. രസികൻ

ചിത്രത്തിന്റെ പേര് പോലെ തന്നെ ദിലീപിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രം ആണ് രസികൻ. ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപിന്റെ ചിത്രത്തിൽ, സിനിമയിലേക്കുള്ള ആദ്യ അരങ്ങേറ്റം കൂടിയാണ് സംവൃത സുനിലിന്റെ. മോഹൻലാൽ ഫാൻ കൂടിയായ ശിവൻകുട്ടി, തന്റെ നാട്ടിൽ ഒരു പോലീസുക്കാരന്റെ കൊലയാളിയെ ചൂണ്ടിക്കാട്ടുന്നു. ശിവൻകുട്ടി കോളേജ് വിദ്യാർത്ഥിനിയായ കരിഷ്മയുമായി അടുക്കുന്നു, അതേസമയം മുറപ്പെണ്ണായ തങ്കി ശിവൻകുട്ടിയോട് പ്രണയത്തിൽ ആണ്.

അവസാനം പൊങ്കൽ ദിവസം ജയിലിൽ ശിക്ഷ കഴിഞ്ഞ് ഭാസ്കരൻ ശിവൻകുട്ടിയുമായി പോരാടുന്നു. സിദ്ധാർത്ഥ്, മുരളി ഗോപി, ഹരിപ്രിയ, ജഗതി ശ്രീകുമാർ, സുകുമാരി, നീന കുറുപ്പ്, മച്ചാൻ വർഗീസ്, അനിയപ്പൻ, മണികണ്ഠൻ പട്ടാമ്പി, നിശാന്ത് സാഗർ, ജഡ്ജി റാവുതർ, അംബിക മോഹൻ, സുരാജ് വെഞ്ഞാറമൂട്, ദിനേശ് പ്രഭാകർ, സലിം കുമാർ, മാടമ്പ് കുഞ്ഞുകുട്ടൻ, ഹരിമുരളി, മാള അരവിന്ദൻ എന്നിവർ ആണ് അഭിനയതാക്കൾ.

6. റൺവേ

ജോഷിയുടെ സംവിധാനത്തിൽ ദിലീപിന്റെ കരിയറിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ആണ് റൺവേ, കാവ്യ മാധവൻ ആയിരുന്നു ചിത്രത്തിലെ നായിക. എക്കാലത്തെയും ദിലീപിന്റെ സിനിമകളിലെ മികച്ച ഗംഭീര സിനിമ ആണ് റൺവേ, ഒരു നല്ല ഫാമിലി ത്രില്ലർ ചിത്രം കൂടിയാണ്. ഭയ എന്ന വ്യക്തിയ്ക്ക് ഒപ്പം സ്പിരിറ്റ്‌ കച്ചവടത്തിൽ, ഭയ ഒരു വ്യക്തിയെ കൊല്ലുന്നു. എന്നാൽ ഈ കുറ്റം ഏറ്റെടുത്ത ഉണ്ണി ഗൾഫിൽ ജോലി ചെയ്യുന്നു എന്ന് കുടുംബത്തെ അറിയിക്കുന്നു. അതേസമയം പോലീസുക്കാരനായ ഉണ്ണിയുടെ അനിയൻ വഴി ഉണ്ണി ജയിലിൽ പുള്ളിയാണെന്ന് അറിയുന്നതാണ് കഥ.

കോടികൾ വാരി കൂടിയ ഈ ചിത്രത്തിലെ മിക്ക ഗാനങ്ങളും സോഷ്യൽ മിഡിയയിൽ ഇപ്പോഴും വൈറൽ ആണ്. ഇന്ദ്രജിത് സുകുമാരൻ, ഹരിശ്രീ അശോകൻ, മുരളി, സുജ കാർത്തിക, കവിയൂർ പൊന്നമ്മ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചി ഹനീഫ, മിഥുൻ രമേശ്, റിയാസ് ഖാൻ, ഷമ്മി തിലകൻ, കലാശാല ബാബു, കലാഭവൻ ഷാജോൺ, സുധീർ സുകുമാരൻ, നന്ദു പോടുവൽ തുടങ്ങിവർ ആണ് ചിത്രത്തിൽ ഉള്ളത്.

7. മീശ മാധവൻ

ബോക്‌സ് ഓഫീസിൽ 20 കോടി ക്ലബ്ബിൽ കറിയ ദിലീപിന്റെ ചിത്രം ആണ് മീശ മാധവൻ. ലാൽ ജോസ് സംവിധാനം ചെയ്ത് 2002-ൽ പുറത്ത് ഇറങ്ങിയ കോമഡി ചിത്രം ആണ് ഇത്. പരിസരത്തെയും പരിചിത കഥാപാത്രങ്ങളെയും ചുറ്റിപ്പറ്റിയുള്ള ഒരു കഥ ആണ് മീശ മാധവൻ. ഒരു ഗ്രാമത്തിൽ ജീവിത സാഹചര്യം കൊണ്ട് കള്ളനായതാണ് മാധവൻ, മാധവൻ മീശ പിരിച്ചാൽ അന്ന് മോഷ്ണം നടക്കും. എന്നാൽ മാധവൻ കട്ട് എടുക്കുന്ന സാധങ്ങൾ ഒന്നും ആ നാടിന് പുറത്ത് ഒന്നും പോകില്ല. എന്നാൽ പുതിയ എസ്ഐ പോലീസ് അമ്പലത്തിലെ വിഗ്രഹം അടിച്ചു മാറ്റുകയും മാധവനെ കുറ്റവാളിയാക്കുന്നു.

സത്യം മനസ്സിലാക്കിയ മാധവൻ നാട് കടത്താൻ കൊണ്ട്പ്പോയ വിഗ്രഹം നാട്ടുകാർ മുഖേന കള്ളൻ പോലീസിനെ പിടിക്കുടുന്നു. കോമഡിയാൽ നിറഞ്ഞ ഈ സിനിമ ഇപ്പോഴും കാണുന്നതിൽ യാതൊരു മടുപ്പ് വരാറില്ല, ചിത്രത്തിൽ ഒരു വൻ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്.

ഇന്ദ്രജിത് സുകുമാരൻ, സലിം കുമാർ, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ, സുകുമാരി, മാള അരവിന്ദൻ, ഹരിശ്രീ അശോകൻ, മച്ചാൻ വർഗീസ്, ജ്യോതിരമായി, ഒടുവിൽ ഉണ്ണികൃഷ്ണൻ, മണികണ്ഠൻ പട്ടാമ്പി, ജെയിംസ്, സനുഷ, കാർത്തിക മാത്യു, ഗിന്നസ് പക്രു, ഗായത്രി വർഷ, വിജയൻ പെരിങ്ങോട്, മീന ഗണേഷ്, കലാഭവൻ പ്രചോദ്, ഇ.എ രാജേന്ദ്രൻ, യമുന, ദിനേശ് പ്രഭാകർ, അരുൺ കുമാർ എന്നിവർ ആണ് താരങ്ങൾ.

8. പാണ്ടിപ്പട

റാഫി മെക്കാർട്ടിൻ ദിലീപിനെ നായകനാക്കി ഒരുക്കിയ ചിത്രം ആണ് പാണ്ടിപ്പട, കോമഡി ആക്ഷൻ ചിത്രം 2005-ലാണ് തിയറ്ററിൽ റിലീസ് ചെയ്തത്. ദിലീപ് കൂടാതെ പ്രകാശ് രാജ്, നവ്യ നായർ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച് ഇരിക്കുന്നത്. ഭുവന തന്റെ പേരിൽ കുറച്ച് സ്ഥലം വാങ്ങിക്കുന്നു, ആ സ്ഥലം വാങ്ങുന്ന ഓരോ ആൾക്കാരെയും രണ്ട് ഭൂവുടമകൾ ചേർന്ന് വഴുക്കിണ്ടാക്കുന്നു.

എന്നാൽ രണ്ട് ഭൂവുടമകളോട് താനാണ് ഈ സ്ഥലം വാങ്ങിച്ചത് എന്ന് പറയാൻ ശ്രമിക്കുമ്പോൾ, അവരുടെ പ്രവർത്തികളാൽ മറിച്ചു വെക്കുന്നു. അതേസമയം ഭുവന ആണ് സ്ഥലം വാങ്ങിച്ചത് എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിലൂള്ളത്. ഇന്ദ്രൻസ്, സുകുമാരി, രാജൻ പി ദേവ്, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, സലിം കുമാർ, നീന കുറുപ്പ്, സുബ്ബലക്ഷ്മി, അംബിക, കലാഭവൻ ഷാജോൺ, നാരായണൻകുട്ടി എന്നിവർ ആണ് മറ്റ് അഭിനയതക്കാൾ.

9. കൊച്ചി രാജാവ്

ദിലീപ്, കാവ്യ മാധവൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി 2005-ൽ ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് കൊച്ചി രാജാവ്. ആക്ഷൻ കോമഡി ത്രില്ലർ ചിത്രമായ കൊച്ചി രാജാവ് ഇന്നും ജനങ്ങളിൽ മായാത്ത സിനിമയാണ്. വിദ്യാർത്ഥിനിയായ സൂര്യയുടെ പ്രവർത്തി മൂലം ചന്ദ്രശേഖർ അവനെ വീട്ടിന് പുറത്തിറക്കി, അങ്ങനെ കോളേജ് മുഖേന കൊച്ചി രാജാവ് എന്ന് പേരുള്ള ഓട്ടോറിഷ നൽകുകയുണ്ടായി. അങ്ങനെ ഒരു പെൺക്കുട്ടിയുമായി പ്രണയത്തിൽ ആവുകയും സാഹചര്യം കൊണ്ട് ഒരാളെ കൊല്ലുന്നു, എന്നാൽ ഉണ്ണിയുമായി കുടുംബം നാട് വിടുന്നു.

അവിടെ കോളേജിൽ മറ്റൊരു പെൺക്കുട്ടിയുമായി വിവാഹം ഉറപ്പിക്കുമ്പോൾ, അവളോട് തന്റെ പഴയക്കാല കഥകൾ അറിയിക്കുന്നു. അവസാനം ഉണ്ണി അശ്വതിയുമായി വിവാഹം കഴിക്കുന്നതാണ് ചിത്രത്തിന്റെ കഥ. ജഗതി ശ്രീകുമാർ, രംഭ, മുരളി, ഹരിശ്രീ അശോകൻ, കലാരംഗിണി, വിജയരാഘവൻ, റിയാസ് ഖാൻ, മോഹൻ ജോസ്, ടി.പി മാധവൻ, കലാഭവൻ ഷാജോൺ, കുഞ്ചൻ, നന്ദു, വൈയാപുരി, കലാഭവൻ ഹനീഫ്, രാജ്കിരൺ, ഡൽഹി ഗണേഷ്, സന്തോഷ് കെ.നായർ, നന്ദു പൊതുവാൾ, അംബിക മോഹൻ, പൊന്നമ്മ ബാബു എന്നിവർ ആണ് ചിത്രത്തിലെ താരങ്ങൾ.

10. ബോഡിഗാർഡ്

2010-ൽ നയൻ‌താര, ദിലീപ് എന്നിവരെ കഥാപാത്രമാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രമാണ് ബോഡിഗാർഡ്. തിയറ്ററിൽ ബ്ലോക്ക്‌ബസ്റ്റർ ഹിറ്റ് ചിത്രമായ ബോഡിഗാർഡിൽ, നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് നയൻ‌താര മലയാള സിനിമയിൽ വന്നത്. ഈ ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സിദ്ദിഖ് തമിഴിലും ഹിന്ദിയും റീമേക്ക് ചെയ്തിരുന്നു. ആക്ഷനും കോമഡിയും റൊമാറ്റിക്കും കൂടിയ ഈ ചിത്രം, ജനപ്രിയ നായകൻ ദിലീപേട്ടൻ കാരിറിയിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. അശോകേട്ടൻ എന്ന ഗുണ്ട നേതാവിന്റെ ബോഡിഗാർഡ് ആയിട്ടാണ് ജയകൃഷ്ണൻ എത്തുന്നത്, എന്നാൽ അശോകേട്ടന്റെ കുടുംബത്തിന് ഭീഷണി ഉള്ളത് കൊണ്ട് അശോകേട്ടന്റെ മകളുടെ ബോഡ്ഗാർഡ് ആയിട്ട് കോളേജ് പോകുന്നു.

അമ്മു ഫോൺ വിളിയിലൂടെ പേര് മാറ്റി ജയകൃഷ്ണനെ അടിമുടി മാറ്റി എടുക്കുന്നു, അതേസമയം അമ്മുന് ജയകൃഷ്ണനോട്‌ പ്രണയം ഉണ്ടാകുന്നു. ഇത് അറിഞ്ഞ അശോകേട്ടന്റെ ഗുണ്ടകൾ കാരണം ജയകൃഷ്ണൻ നാട് വിടുമ്പോൾ, അമ്മുവിന്റെ ഫ്രണ്ട് ആണ് തന്നെ സ്നേഹിച്ചത് എന്ന് ജയകൃഷ്ണൻ അറിയുന്നു. വർഷങ്ങൾക്ക് ശേഷം ജയകൃഷ്ണൻ തന്റെ മകനെ കൂടി അശോകേട്ടനെ കാണാൻ പോവുകയും, അശോകേട്ടന്റെ നിർബന്ധത്താൽ അമ്മുവിനെ ഭാര്യയായി കൊണ്ട് പോകുന്നു.

അവസാനം തന്റെ ഭാര്യ എഴുതിയ ഡയറി കാണുകയും, തന്നെ സ്നേഹിച്ചത് അമ്മു ആണെന്ന് ജയകൃഷ്ണൻ അറിയുന്നു. ത്യാഗരാജൻ, മിത്ര കുര്യൻ, സീമ ജി.നായർ, സീനത്ത്, ജനാർദ്ദനൻ, ഹരിശ്രീ അശോകൻ, സിദ്ധാർത്ഥ ശിവ, അനിൽ മുരളി, റോണി ഡേവിഡ്, ഗിന്നസ് പക്രു, നന്ദു, അപ്പ ഹാജ, കലാഭവൻ റഹ്മാൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.

Other Related Articles :

Share Now