ബാലയ്യയുടെ ‘ബോബി കൊള്ളി’യിൽ പാൻ ഇന്ത്യൻ താരം ഡിക്യു, വീണ്ടും തെലുങ്കിൽ

ബോബി സംവിധാനം ചെയ്ത് വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചിരിക്കുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ഇതുവരെ പേരിട്ടിട്ടില്ലാത്ത ‘എൻബികെ109’ എന്ന ചിത്രത്തിൽ, ദുൽഖർ സൽമാൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് റിപ്പോർട്ട്.

മഹാനടി, സീതാരാമം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ പാൻ ഇന്ത്യൻ താരം കൂടിയായ ദുൽഖർ സൽമാൻ, തെലുങ്കിൽ സിനിമയിൽ ഏറെ ജന ശ്രദ്ധയുള്ള നടനും കൂടിയാണ്. തെലുങ്ക് ചിത്രമായ ‘ലക്കി ബാസ്‌ക്കർ’റിന്റെ ഷൂട്ടിങ്ങിന്റെ തിരക്കിലാണ് ദുൽഖർ സൽമാൻ. ദുൽഖർ ‘എൻബികെ109’ സിനിമയിൽ ഒപ്പുവച്ചു എന്നുള്ള വാർത്തയാണ് സോഷ്യൽ മാധ്യമങ്ങളിൽ വൈറലാകുന്നത്.

സിതാര എന്റർടൈൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ ബാനറുകളുടെയും ബാനറിൽ സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 1980-കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ആക്ഷൻ എന്റർടൈൻമെന്റ് ചിത്രം കൂടിയാണ് ‘എൻബികെ109’ എന്നാണ് നിലവിൽ വരുന്ന റിപ്പോർട്ടുകൾ.

2024-ൽ റിലീസ് ചെയ്യാനിരിക്കുന്ന ‘എൻബികെ109’-ൽ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ ആണ്. ‘സീതാരാമം’ ബോക്സ്‌ ഓഫീസിൽ റെക്കോർഡ് നേടിയത്തോടെ, ദുൽഖറിന്റെ വരാനിരിക്കുന്ന തെലുങ്ക് ചിത്രങ്ങൾക്കായി ആകാംഷയോടെയാണ് നോക്കി കാണുന്നത്.

Other Telungu Film News

Share Now