‘ലവ് ടുഡേ’ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥനെ നായകനാക്കി, വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ് ഇൻഷുറൻസ് കോർപ്പറേഷൻ’. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പൂജയും ഇന്നലെ ചെന്നൈയിൽ നടന്നിരുന്നു.
‘ദിവ്യമായ പൂജയ്‌ക്കൊപ്പം ലവ് ഇൻഷുറൻസ് കോർപ്പറേഷൻ കിക്ക്-സ്റ്റാർട്ട് ചെയ്യാൻ ആവേശത്തിലാണ്. ഈ പുതിയ തുടക്കത്തിന് നന്ദി അറിയിക്കുകയും ഈ സിനിമാ സാഹസികതയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെ ഹൃദയംഗമമായ അനുഗ്രഹം തേടുകയും ചെയ്യുന്നു!കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക ‘ എന്ന അടിക്കുറുപ്പോടെയാണ് പൂജ ചിത്രങ്ങൾ വിഘ്‌നേശ് ശിവൻ പങ്കു വച്ചത്.
ചിത്രത്തിൽ പ്രദീപ് രംഗനാഥനൊപ്പം കൃതി ഷെട്ടി, എസ്.ജെ സൂര്യ, യോഗി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ ബാനറിൽ, വിസ്നേഷ് ശിവനും ലളിത് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീത സംവിധാനം ഒരുക്കുന്നത് അനിരുദ്ധ് ആണ്.
കൂടാതെ ചിത്രത്തിൽ പ്രദീപ് രംഗനാഥന്റെ സഹോദരിയായി നയൻതാര എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത വർഷത്തെക്കാണ് എൽഐസി സിനിമയുടെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അതിന് ശേഷമാണ് എൽഐസിയുടെ റിലീസ് തീയതി ടീം പ്രഖ്യാപിക്കുക.