‘സൂരാറൈ പോട്രൂ’വിന് ശേഷം, നടിപ്പിൻ നായകൻ സൂര്യയും സുധ കൊങ്ങരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സൂര്യ-43. ‘പുറനാനൂറ് ‘ എന്ന ടാഗ് ലൈൻ കൊടുത്തിട്ടുള്ള സൂര്യ-43ൽ ജിവി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്.
ഇപ്പോൾ ഇതാ, സൂര്യ43-ലെ ആദ്യ ഗാനം റെക്കോർഡിംഗ് ആരംഭിച്ചു എന്നുള്ള അറിയിച്ചിരിക്കുകയാണ് ജി.വി പ്രകാശ് കുമാർ.
‘ സൂര്യ 43 ജിവി 100 ആദ്യ റെക്കോർഡിംഗ് ഞങ്ങളുടെ ഏറ്റവും വിജയകരമായ കോമ്പിനേഷൻ ഗായകൻ ഡീ-യിൽ നിന്ന് ആരംഭിക്കുന്നു. നമുക്ക് പോകാം.’ എന്ന് ക്യാപ്ഷൻ നൽകി കൊണ്ട് സുധയും ഗായിക ഡീയ്ക്കൊപ്പം ജി.വി പ്രകാശ് കുമാർ നിൽക്കുന്ന ചിത്രം പങ്കു വച്ചു കൊണ്ടാണ് അറിയിച്ചത്. കൂടാതെ ജിവി പ്രകാശന്റെ 100-ാമത്തെ ചിത്രം കൂടിയാണ് സൂര്യ 43 എന്ന അടയാളപ്പെടുത്തുണ്ട്.
ചിത്രത്തിൽ ദുൽഖർ സൽമാനും, നസ്രിയ ഫഹദ്, വിജയവർമ്മ എന്നിവർ ചിത്രത്തിൽ എത്തുന്നുണ്ട്. 2ഡി എന്റർടൈൻമെന്റ് ബാനറിൽ ജ്യോതിക, സൂര്യ, രാജ്ശേഖർ കർപൂര പണ്ഡിയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലാണ് സൂര്യ സൂര്യ-43യിൽ പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ട് പറയുന്നത്. ഒപ്പം ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവാ ‘ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് താരം ഇപ്പോൾ, ‘കങ്കുവാ’ യുടെ ചിത്രികരണത്തിന് ശേഷം സൂര്യ 43ന് ശാരീരികമായി ഭാരം കുറയ്ക്കാൻ തയ്യാറെടുക്കുന്നതാണ്.
Recent Tamil Film News
- നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി കഥാപാത്രമാക്കി റാം സംവിധാനം ചെയ്ത ചിത്രമാണ് ‘ഏഴ് കടൽ ഏഴ് മലൈ’. 2 മിനിറ്റും ദൈർഘ്യമേറിയ ചിത്രത്തിന്റെ ഗ്ലിംപ്സ് ഇന്നലെയാണ് പുറത്തിറങ്ങിയത്
- ഈ വർഷം പുറത്തിറങ്ങി സൂപ്പർ ഹിറ്റ് ചിത്രമായ മാമന്നനു ശേഷം, വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു.
- തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും പുതുവത്സരാഘോഷത്തിലെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്ന
- ദളപതി വിജയുടെ 68-മത്തെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുതുവത്സരദിനത്തിൽ ആരാധകർക്കായി പുറത്തിറക്കിയിരിക്കുകയാണ്.