നടിപ്പിൻ നായകൻ സൂര്യയുടെ മികച്ച ചിത്രങ്ങൾ

സിനിമ ജീവിതത്തിൽ തന്നെ വിമർശനങ്ങൾ നേരിട്ട്, ഇന്നിപ്പോൾ തെന്നിന്ത്യയിലെ നടിപ്പിൻ നായകനാണ് സൂര്യ. മാസ്സ് ചിത്രങ്ങളിലൂടെ, വെല്ലുവിളികളെ നേരിടുന്ന രീതിയിലുള്ള കഥാപാത്രങ്ങൾ ആണ് താരം തിരഞ്ഞ് എടുക്കുന്നത്. മികച്ച അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങൾ ആണ് സൂര്യയ്ക്ക് ലഭിച്ചത്, ഇപ്പോൾ ഇതാ നടിപ്പിൻ നായകന്റെ മികച്ച ചിത്രങ്ങൾ ആണ് നൽകിയിരിക്കുന്നത്.

  1. വാരണം ആയിരം
  2. ജയ് ഭീം
  3. അഞ്ജാൻ
  4. ഗജിനി
  5. അയാൻ
  6. കാപ്പൻ
  7. സില്ലുനു ഒരു കാതൽ
  8. കാഖ കാഖ
  9. 7ആം അറിവ്
  10. ആദവാൻ

1. വാരണം ആയിരം

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ 2008-ൽ റിലീസ് ചെയ്ത റൊമാറ്റിക് ചിത്രമാണ് വാരണം ആയിരം. കേന്ദ്ര കഥാപാത്രമായി എത്തിയ സൂര്യ, അച്ഛന്റെയും മകന്റെയും കഥാപാത്രമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. സൂര്യയും അച്ഛൻ കൃഷ്ണനും തമ്മിലുള്ള അതിമനോഹരമായ ബന്ധത്തെക്കുറിച്ചാണ് കഥ പറയുന്നത്. സൈനിക ഉദ്യോഗസ്ഥനായ സൂര്യ അച്ഛന്റെ മരണ വാർത്ത അറിഞ്ഞ്, അച്ഛൻ തന്റെ ജീവിതത്തിൽ എത്ര പ്രധാനമാണ് എന്ന് ഭൂതകാലത്തിലേക്കാണ് സിനിമ കൊണ്ട് പോകുന്നത്.

ബോക്സ്‌ ഓഫീസിൽ വൻ വിജയം തീർത്ത വാരണം ആയിരം ഇന്നും തിയറ്ററിൽ പ്രദർനം നടത്തുണ്ട്. സമീറ റെഡ്ഡി, സിമ്രാൻ, ദിവ്യ സ്പന്ദന, ദീപ നരേന്ദ്രൻ, വീര, വിടിവി ഗണേഷ്, ശങ്കർ കോലാടി, സതീഷ് തുടങ്ങിയവർ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്.

2. ജയ് ഭീം

ടി ജെ ജ്ഞാനവേൽ സംവിധാനത്തിൽ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ആണ് ജയ് ഭീം. 2021-ൽ റിലീസ് ചെയ്ത ചിത്രം, യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കള്ളക്കേസിൽ കുടുക്കിയ ആദിവാസിയെ പോലീസ് കൊലപ്പെടുത്തുന്നു. ഭർത്താവിനെ തിരോധാനത്തിലെ ദുരൂഹത കണ്ടെത്താൻ, ഭാര്യ നീതിക്കായ് അഭിഭാഷകനൊപ്പം കോടതിയിൽ പോരാടുന്നതാണ് കഥ. ഇതുവരെ സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് ജയ് ഭീം, മറ്റ് പ്രധാന അഭിനേതാക്കളുടെ കഥാപാത്രങ്ങളും വളരെ മികച്ച രീതിയിൽ കാഴ്ചവച്ചിട്ടുണ്ട്. ആധുനിക സമൂഹത്തിൻ്റെ ക്രൂരമായ സത്യത്തിനൊപ്പം അസംസ്‌കൃത പ്രകടനം, ശക്തമായ സ്വഭാവത്തെ കാണിക്കുന്ന സിനിമയാണ്.

നീതിയ്ക്ക് വേണ്ടി പോരാടുന്ന അഡ്വക്കേറ്റ് ചന്ദ്രു എന്ന കഥാപാത്രമായിട്ടാണ് സൂര്യ എത്തുന്നത്. ലിജോമോൾ ജോസ്, മണികണ്ഠൻ. കെ, ബാല ഹസൻ, രജിഷ വിജയൻ, ഗുരു സോമസുന്ദരൻ, പക്കോഡ പാണ്ടി, സൂപ്പർഗുഡ് സുബ്രമണി, സഞ്ജയ് സ്വരൂപ്, ബാവ ചെല്ലദുരൈ, പ്രകാശ് രാജ്, രവി വെങ്കിട്ടരാമൻ, എം എസ് ഭാസ്കർ, റാവു രമേശ്, ബേബി ജോഷിക മായ, ശങ്കർ സുന്ദരം, രാജ റാണി പാണ്ഡ്യൻ, മണികണ്ഠൻ പട്ടാമ്പി, സുജാത ശിവകുമാർ, ഇളവരസു, ജയപ്രകാശ് തുടങ്ങിയവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്. സൗത്ത് ഇന്ത്യൻ ഇൻ്റർനാഷണൽ മൂവി അവാർഡിൽ മികച്ച നടനും, മികച്ച നടിയ്ക്കുംഅവാർഡ് ലഭിച്ചിട്ടുണ്ട്.

3. അഞ്ജാൻ

സൂര്യ, വിദ്യുത് ജംവാൾ, സാമന്ത റൂത്ത് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എൻ.ലിംഗുസാമി സംവിധാനം ചെയ്ത ചിത്രമാണ് അഞ്ജാൻ, ഒരു യഥാർത്ഥ സുഹൃത്തിന്റെ മരണത്തിന്റെ കാരണക്കായവരോട്, പ്രതികാരം ചെയ്യുന്നതാണ് ചിത്രത്തിൻ്റെ കഥ. അതിന് ആയി രാജു ഭായുടെ സഹോദരൻ എന്ന പേരിൽ, വേഷം മാറി മുംബൈയിൽ പ്രതികരണം വീട്ടുന്നു.

ബോക്സ്‌ ഓഫീസിൽ 87 കോടി മുകളിൽ കളക്ഷൻ നേടിയ ഈ ചിത്രത്തിൽ, ഗാനങ്ങളും ബിജിഎമ്മും വളരെ മികച്ചത് ആയിരുന്നു. മനോജ് ബാജ്പേയി, സൂരി, മുരളി ശർമ, ജോ മല്ലൂരി, ദലിപ് താഹിൽ, ആസിഫ് ബസ്ര, രാജ്പാൽ യാദവ്, ബ്രഹ്മാനന്ദ, ബിക്രംജീത് കൻവർപാൽ, മനോബാല, ചേട്ടൻ ഹാൻസ്ത്രജ്, സഞ്ചന സിംഗ് എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

4. ഗജിനി

ഫിലിംഫെർ അവാർഡിൽ നിന്ന് നിരവധി അവാർഡ് ലഭിച്ച ചിത്രം ആണ് ഗജിനി, എ ആർ മുരുകദോസ് സംവിധാനത്തിൽ 2005-ലാണ് ചിത്രം റിലീസ് ചെയ്തത്. സൂര്യ, അസിൻ, നയൻതാര എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ. ഈ ചിത്രത്തിൽ വ്യത്യസ്ത ലുക്കിൽ ആണ് സൂര്യ എത്തിയിരിക്കുന്നത്, 50 കോടി കളക്ഷൻ കിട്ടിയ ഈ ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്തിരുന്നു. ബിസിനെസ്സുകാരനായ സഞ്ജയ് രാമസ്വാമി കൽപ്പന എന്ന പെൺക്കുട്ടിയുമായി പ്രണയത്തിൽ ആവുന്നു.

എന്നാൽ ഗുണ്ടകളാൽ മരണപ്പെടുന്ന കൽപ്പന മരണപ്പെടുന്നു, അതേസമയം കൽപ്പനയുടെ കൊലയാളികളെ തേടി പിടിച്ച് അബോധവസ്ഥയിലുള്ള സഞ്ജയ് പ്രതികരണം വിട്ടുന്നതാണ് കഥ. റിയാസ് ഖാൻ, പ്രദീപ് റാം സിംഗ് റാവത്ത്, രാമനാഥൻ, സത്യൻ, മനോബാല എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്.

5. അയാൻ

തമിഴ് സിനിമയിലെ ഏറ്റവും മികച്ച ഒരു മാസ്റ്റർ പീസ് ആക്ഷൻ ചിത്രം ആണ് അയൻ. സൂര്യയെ നായകനാക്കി കെ വി ആനന്ദ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വജ്രം കള്ളക്കടത്തുകാരൻ ആയ ദേവ തന്റെ സുഹൃത്തിന്റെ മരണത്തിന് ശേഷം, മയക്കുമരുന്ന് കള്ളക്കടത്തിൽ പോലീസിനെ സഹായിക്കുന്നു.

എന്നാൽ അവസാനം ദേവയുടെ ഇന്റെലിജനന്റെ കാരണം, പോലീസിൽ ഉദ്യോഗസ്ഥനാകുന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം. ജഗൻ, തമന്ന ഭാട്ടിയ, ആകാശ്ദീപ് സൈഗാൾ, പ്രഭു, കരുണാസ്, രേണുക, പൊൻവന്തൻ, ജാനകി ഗണേഷ്, ഡൽഹി ഗണേഷ് എന്നിവർ ആണ് ചിത്രത്തിലെ അഭിനയതാക്കൾ.

6. കാപ്പൻ

2019-ൽ റിലീസ് ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം ആണ് കാപ്പൻ, സൂര്യ, മോഹൻലാൽ, ആര്യ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി കെ വി ആനന്ദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സൂര്യ കാപ്പൻ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തി ഇരിക്കുന്നത്. ഒരു എസ്‌പിജിയുടെ ജീവിതത്തെയും ഇന്ത്യൻ സർക്കാരിന്റെ പ്രാധാന്യത്തെയും ചുറ്റിപ്പറ്റിയുള്ള കഥ ആണ് കാപ്പൻ. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എസ്‌പിജി ഓഫീസറെ നിയോഗിക്കുന്നു, പ്രധാനമന്ത്രിയ്ക്ക് എതിരെ വരുന്ന കൊലപാതകങ്ങൾക്ക് പിന്നിലുള്ള ആളുകളെ കണ്ടെത്തി കൊല്ലുന്നു.

സമുതിരക്കാനി, ഷംന കാസിം, തലൈവാസൽ വിജയ്, ചിരാഗ് ജാനി, ബൊമൻ ഇറാനി, നാഗിനീടു, ശങ്കർ കൃഷ്ണമൂർത്തി, സുജാത ശിവകുമാർ, മയിൽസാമി, രവി പ്രകാശ്, കിഷോർ ഭട്ട്, ഡിംപിൾ കുമാർ, ഭാരത് മിസ്ത്രി, ദിലിയാന ബൊക്ലീവ, ആർ.എൻ.ആർ മനോഹർ, ജോയ് ബദ്‌ലാനി, ഉമാ പത്മനാഭർ എന്നിവർ ആണ് ചിത്രത്തിലെ അഭിനയതാക്കൾ.

7. സില്ലുനു ഒരു കാതൽ

എൻ. കൃഷ്ണയുടെ സംവിധാനത്തിൽ സൂര്യ, ജ്യോതിക, ഭൂമിക എന്നിവർ തകർത്ത് അഭിനയിച്ച ചിത്രം ആണ് സില്ലുനു ഒരു കാതൽ. കോളേജ് കാലഘട്ടത്തിൽ നടക്കുന്നതും വിവാഹ ശേഷമുള്ള ഒരു വ്യക്തിയുടെ ജീവിതത്തെ ചുറ്റിപറ്റിയാണ് ചിത്രം. ഭാര്യ കുന്ദവിയും മകളും ഒത്തുള്ള സന്തോഷകരമായ ജീവിതമാണ് ഗൗതമിന്റേത്, എന്നാൽ അപ്രതീക്ഷിതമായി കുന്ദവിയ്ക്ക് ഗൗതമിന്റേത് കോളേജ് പ്രണയത്തെ കുറിച്ച് അറിയുന്നു.

എന്നാൽ കുന്ദവി ഐശ്വര്യ കണ്ടുമുട്ടുകയും വീട്ടിൽ ക്ഷണിക്കുകയും ചെയ്യുന്നത് ആണ് ചിത്രത്തിന്റെ ഇതിവ്യത്തം. ശ്രിയ ശർമ്മ, വടിവേലു, സന്താനം, ഹൽവ വാസു എന്നിവർ ആണ് അഭിനയതാക്കൾ.

8. കാഖ കാഖ

സൂര്യ എന്ന വ്യക്തിയുടെ സിനിമ കരിയറിലെ മികച്ച ചിത്രമായിരുന്നു കാഖ കാഖ, ആക്ഷൻ റൊമാറ്റിക് ചിത്രമായ കാഖ കാഖ ഗൗതം മേനോൻ ആണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ മികച്ച പ്രകടനമാണ് സൂര്യ നടത്തിയത്, കൂടാതെ വൈകാരികമായ പ്രണയകഥയുള്ള മികച്ച ഒരു സിനിമ കൂടിയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥർ അവരുടെ കരിയറിൽ നേരിടുന്ന വെല്ലുവിളികൾ, വിഷാദം, ക്രൂരതകൾ എന്നിവ ഈ സിനിമ അടയാളപ്പെടുത്തുന്നു.

ഐപിഎസ് അൻബുസെൽവൻ ഒരു വലിയ ഗുണ്ട സംഘത്തെ കൊല്ലുന്നു, എന്നാൽ ഒരു ഭീകരനായ ഗുണ്ടാസംഘം പാണ്ഡ്യ അൻബുസെൽവന്റെ ഭാര്യെ കൊലപ്പെടുത്തുന്നു. ഭാര്യയുടെ മരണത്തിന് ശേഷവും അദ്ദേഹം തന്റെ ഐപിഎസ് തൊഴിൽ തുടരുന്നു എന്നതാണ് കഥ. ജ്യോതിക, ഡാനിയൽ ബാലാജി, രമ്യ കൃഷ്ണൻ, ആൻ്റണി, ജീവൻ, ദേവദർശിനി, ഗൗതം വാസുദേവൻ മേനോൻ, വിവേക് ആനന്ദ്, മനോബാല, പോണ്ടി രവി, യോഗ ജാപീ എന്നിവർ ആണ് മറ്റ് താരങ്ങൾ.

9. 7ആം അറിവ്

2011-ൽ ബ്ലോക്ക്‌ബസ്റ്റർ ചിത്രമായി മാറിയ സിനിമയാണ് 7ആം അറിവ്, സയൻസ് ഫിക്ഷൻ ആയോധനകല സിനിമ സംവിധാനം ചെയ്തത് എ. ആർ. മുരുഗദോസ് ആണ്. സൂര്യ, ശ്രുതി ഹാസൻ, ജോണി ട്രൈ എൻഗുയെൻ എന്നിവർ ആണ് പ്രധാന കഥാപാത്രമായി അവതരിപ്പിച്ച് ഇരിക്കുന്നത്. ചൈനയിൽ നിന്ന് എത്തിയ ഡോങ് ലീ തമിഴ് നാട്ടിൽ ഒരു മാരക അസുഖം പടർത്തുന്നു. എന്നാൽ ജനറ്റിക് എഞ്ചിനീയറിംഗ് ആയ ശുഭ, ബോധിധർമ്മന്റെ പരമ്പരയിൽ അരവിന്ദ് വഴി ബോധിധർമ്മനെ പുനർജനിപ്പിക്കുന്നു. അവസാനം തമിഴ് പടർന്നു പിടിച്ച മാരക അസുഖം മാറ്റി എടുക്കുന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം.

തമിഴകത്തിൻ്റെ പ്രാചീനമായ ആയോധനകലകളും വൈദ്യശാസ്‌ത്ര വൈദഗ്ധ്യവും ഈ സിനിമയിലൂടെ വെളിപ്പെടുത്തുന്നു. കൂടാതെ സാങ്കേതിക വിദ്യകളും ശാസ്ത്ര ഗവേഷണങ്ങളും സിനിമയിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അഭിനയ, ധന്യ ബാലകൃഷ്ണ, അശ്വിൻ കാക്കുമാനു, ഗിന്നസ് പക്രു, മിഷ ഘോഷാൽ, ഇലവരസു, സുജാത ശിവകുമാർ, അഴകം പെരുമാൾ എന്നിവർ ആണ് ചിത്രത്തിലെ അഭിനയതാക്കൾ.

10. ആദവാൻ

കെ എസ് രവികുമാർ സംവിധാനം ചെയ്ത് ഒരുക്കിയ ആക്ഷൻ ചിത്രം ആണ് ആദവാൻ. ബോക്സ്‌ ഓഫിസിൽ നിന്ന് 30 കോടിയ്ക്ക് മുകളിൽ ആണ് കളക്ഷൻ നേടിയ ചിത്രത്തിൽ, സൂര്യ, നയൻ‌താര എന്നിവർ ആണ് താരങ്ങൾ. ചെറുപ്പത്തിൽ വീട് വിട്ട ആദവാൻ കൊലയാളിയായി മാറുന്നു, അങ്ങനെ ആദവാന് ജഡ്ജിയായ സുബ്രഹ്മണ്യത്തെ കൊല്ലൻ കോട്ടെഷൻ ലഭിക്കുന്നു.

വേലക്കാരനായി എത്തുന്ന ആദവാൻ ജഡ്ജിയ്ക്ക് എതിരെ വരുന്ന ആസൂത്രണം തടയുന്നു, അവസാനം ജഡ്ജിയായ സുബ്രഹ്മണ്യത്തിന് നഷ്ട്ടമായ മകനെ തിരിച്ചു കിട്ടുന്നു. വടിവേലു, രമേഷ് ഖന്ന, ബി.സരോജാദേവി, നാസർ, രാഹുൽ ദേവ്, ആനന്ദ് ബാബു, റിയാസ് ഖാൻ, മുരളി, അനു ഹസൻ, സത്യൻ, മനോബാല തുടങ്ങിയവർ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്.

More From Flix Malayalam :

Share Now