ഇനിയിപ്പോൾ കാണാനിരിക്കുന്നത് നായകന്റെ വരവല്ല, മിഖായേലിലെ വില്ലന്റെ തിരിച്ചു വരവാണ്

ഉണ്ണിമുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത് വരാനിരിക്കുന്ന ‘മാർക്കോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി വീണ്ടും ജോയിൻ ചെയ്യുന്നു. ഇത് ഒരു സ്റ്റൈലിഷ് ഹൈ ബഡ്ജറ്റ് ആക്ഷൻ എന്റർടെയ്‌നറും ഹനീഫ് അദേനിയുടെ ‘മിഖായേലിന്റെ’ സ്പിനോഫും ആണെന്ന് പറയപ്പെടുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കി, 2024-ൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ക്യൂബസ് എന്റർടൈൻമെന്റ്സ് ബാനറിൽ ശരീഫ് മുഹമ്മദ്‌ അബ്ദുൽ ഗദാഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ചിത്രത്തിലെ മറ്റ് അഭിനതാക്കളുടെ വിവരങ്ങൾ പുറത്തിവിട്ടട്ടില്ല.

നിവിൻ പോളിയെ നായകനാക്കി 2019 ൽ ഹനീഫ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു മിഖായേൽ, ചിത്രത്തിൽ ഉണ്ണിമുകുന്ദൻ മാർക്കോ എന്ന പേരിൽ വില്ലൻ കഥാപാത്രമായി അവതരിപ്പിച്ചിരുന്നു. മിഖായേൽ ചിത്രത്തിന്റെ ഒരു തുടർച്ചയായിട്ടുള്ള ചിത്രമാണ് മാർക്കോ എന്നൊരു സൂചനയുണ്ട്.

വെട്രിമാരന്റെ സംവിധാനത്തിൽ ഗ്രാസ് റൂട്ട് ഫിലിംസും ലാർക സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന കരുടൻ എന്ന തമിഴ് ചിത്രമാണ് ഉണ്ണിമുകുന്ദന്റെ അടുത്തതായി വരാനിരിക്കുന്ന ചിത്രം, ഉണ്ണിമുകുന്ദനെ കൂടാതെ സൂരിയും, ശശികുമാർ എന്നി താരങ്ങൾ ഒരുങ്ങുന്ന കരുടൻ ചിത്രത്തിന്റെ ചിത്രികരണം ആരംഭിച്ചിരിക്കുകയാണ്.

മലയാളത്തിൽ ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷൻ എന്ന ചിത്രമാണ് അടുത്തതായി വരാനിരിക്കുന്ന ചിത്രം, ഉണ്ണിമുകുന്ദന്റെ ഫിലിംസ് ബാനറിൽ ഉണ്ണിമുകുന്ദനും രഞ്ജിത് ശങ്കരും ചേർന്ന് ചിത്രം നിർമ്മിക്കുന്നത്. ജയ് ഗണേഷൻ ഉണ്ണിമുകുന്ദന്റെ ഫിലിംസ് ബാനറിൽ മൂന്നാമത്തെ നിർമ്മിക്കുന്ന ചിത്രം കൂടിയാണ്.

Share Now