എന്റെ മകൻ ഫോർക്ക് വച്ച് എന്നെ കുത്തി, സാറിന്റെ എഫ്ഫർട്ട് ഒരു മോട്ടിവേഷനാണ്; ആസിഫ് അലി

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകറിൽ ഏറെ അത്രത്തോളം ആഴത്തിൽ പതിഞ്ഞ ചിത്രം കൂടിയായിരുന്നു ബാഹുബലി, ചിത്രത്തിലെ സത്യരാജ് അവതരിപ്പിച്ച കട്ടപ്പാ എന്ന ക്യാരക്റ്റർ മറക്കാത്തവരായിട്ട് ആരും ഇല്ല.

ഇപ്പോൾ ഇതാ ഒറ്റ എന്ന ചിത്രത്തിന്റെ റിലീസുമായി നടന്ന ആഭിമുഖത്തിൽ ബാഹുബലി കണ്ട അഞ്ച് വയസ്സുക്കാരനായ എന്റെ മകൻ ഒരു ദിവസം ഫോർക്ക് വച്ച് എന്റെ ബാക്കിൽ കുത്തിയെന്നും, ഓരോ ഡയലോഗ് പറയുന്നതിലും സത്യ സാർ ഇടുന്ന എഫ്ഫർട്ട് അത് വലുതാണ് എന്ന് സംസാരിക്കുകയാണ് ആസിഫ് അലി.

” സിനിമ കാണുന്ന കാലം മുതലേ ഞാൻ സത്യ സാറിനെ സ്ക്രീൻ കണ്ടിട്ടുണ്ട്, ഞാൻ ഇദ്ദേഹത്തെ ആദ്യമായി കാണുന്നത് ഈ സിനിമയുടെ ഓഡിയോ ലോഞ്ച് റിലീസിനാണ്. അതിന് മുന്നേ നമ്മൾ എല്ലാവരും കണ്ടിട്ടുള്ളത് ബാഹുബലിയാണ്, കട്ടപ്പാ ഫിഗറിലാണ് ഞാൻ സാറിനെ ആദ്യമായി കാണുന്നത്. സാറിന്റെ ഒരു വലിയ ഫാൻ കൂടിയാണ് ഞാൻ, സാറിന്റെ ആ ഒരു ഇമെജിന്റെ ഫാൻ സാർ ചെയ്യുന്ന ക്യാരക്റ്റർ പ്ലേ ചെയ്യുന്ന രീതി എനിക്ക് ഇഷ്ട്ടമാണ്.

ബാഹുബലി റിലീസാകുമ്പോൾ എന്റെ മകൻ ഒരു അഞ്ച് വയസ്സായിട്ടൊള്ളു, എന്റെ പുറത്ത് ഒരു മാർക്ക് ഉണ്ട്‌ ഫോർക്ക് വച്ച് ഞാൻ നിൽകുമ്പോൾ ബാക്കിൽ വന്ന് കുത്തിട്ട് കട്ടപ്പാ എന്ന്. അന്ന് അവൻ അഞ്ച് വയസ്സേയൊള്ളു, സാറിന്റെ ജെനറഷനിലെ ആക്ടരും അഞ്ച് വയസ്സുള്ള എന്റെ മകനിലേക്ക് എത്തിട്ടുണ്ടെങ്കിൽ അത് കഥാപാത്രം കൊണ്ട് മാത്രമാണ്.

ഓരോ ഡയലോഗും സാർ തമിഴിലേക്ക് ആക്കി മലയാളം പഠിക്കും എന്നിട്ട് ഷൂട്ടിംഗ് ഇടയിൽ സാർ മിസ്സ്‌ ചെയ്തു കഴിഞ്ഞാൽ അതിന്റെ പ്രൊന്ൺസിയേഷൻ ചോദിക്കും അത് എങ്ങനെയാണ് പ്രോനൗൻസ് ചെയ്യുന്നത് എന്ന്. സാർ ഇടുന്ന എഫ്ഫർട്ട് കാണുമ്പോൾ നമ്മൾ മോട്ടിവെറ്റഡ് ആവുകയാണ്, സാർ പറയുകയാണെങ്കിൽ ഇത് ഡബ്ബ് ചെയ്താമതി എന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ അതിന്റെ അപ്പുറത്തേക്ക് ഒന്നുമില്ല പക്ഷെ സാർ അതിനുള്ള എഫ്ഫർട്ട് എടുത്തു എന്നുള്ളതാണ്” ആസിഫ് അലി പറഞ്ഞു.

റസൂൽ പൂക്കുട്ടിയുടെ ആദ്യ സംവിധാനത്തിൽ ആസിഫ് അലി, സത്യരാജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് ഒറ്റ, ചിത്രത്തിൽ അച്ഛൻ മകൻ കഥാപാത്രമായിട്ടാണ് ആസിഫും സത്യരാജും എത്തുന്നത്. അർജുൻ അശോകൻ, രോഹിണി, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് അഭിനയതാക്കൾ.

Share Now