കഥ അറിയാതെ ഷൂട്ടിംഗ് സെറ്റിൽ പോയി അഭിനയിച്ചിട്ടുണ്ട്, ഇപ്പോൾ അതിനൊക്കെ മാറ്റം വന്നു; അസ്സിസ് നെടുമങ്ങാട്

മിമിക്രി സ്റ്റാറിൽ നിന്ന് സിനിമ താരമായ നടനാണ് അസ്സിസ് നെടുമങ്ങാട്, ഈ അടുത്തിടെ പുറത്തിറങ്ങിയ കണ്ണൂർ സ്‌ക്വാഡിൽ മെഗാസ്റ്റാർ മമ്മൂക്കയൊപ്പം തന്നെ മുഴുനീളം സ്ക്രീൻ സ്പേസ് അസ്സിസിന് മികച്ച അഭിനയതാവ് എന്ന നിലയിലേക്ക് പ്രേക്ഷകർക്ക് കൊണ്ടെത്തിക്കാൻ കണ്ണൂർ സ്‌ക്വാഡിലെ ജോസ് സ്കരിയ എന്ന കഥാപാത്രത്തിലൂടെ സാധിച്ചു.

ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് മുൻപ് കഥ എന്താണ് എന്ന് അറിയാതെ സ്ക്രിപ്റ്റിലെ എന്റെ പൊഷൻ മാത്രം തന്ന് പഠിച്ചിട്ടാണ് സെറ്റിൽ പോകുന്നത് എന്നും, ഇപ്പോൾ അതൊക്കെ മാറി കഥ മുഴുവൻ വായിച്ചിട്ട് തരും എന്ന് അസ്സിസ്ക്കയുടെ വരാനിരിക്കുന്ന പഴഞ്ചൻ പ്രണയം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വെക്കുന്ന ആഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യമാണിത്.

“കണ്ണൂർ സ്‌ക്വാഡിന് മുൻപ് സ്ക്രിപ്റ്റ് അയച്ചു തരും വന്ന് വായിക്കുന്നത് ജയ ജയ ജയ ജയ ഹേ-യ്ക്ക് ശേഷമാണ് അതിനു മുന്നേ അങ്ങനെയല്ല, ‘എടാ അസ്സിസെ ഫ്രീ ആണോ ജനുവരി ഇത്രയും ദിവസം മുതൽ ഇത്രയും ദിവസം വരെ ഷൂട്ടുണ്ടാകും ‘ അപ്പൊ ഞാൻ അങ്ങോട്ട് ചോദിക്കും ‘ചേട്ടാ സ്ക്രിപ്റ്റ് ഒന്ന് അയച്ചു തരോന്ന് വായിക്കാൻ ‘ ഒകെ അയച്ചുതരാം പിന്നീട് അവർ മറക്കും നമ്മൾ അയച്ചു തന്നില്ലയെന്ന് കൊഴപ്പമില്ല പിനെ വിളിച്ച് അങ്ങോട്ട് ചോദിക്കുമ്പോഴാണ് അവർ എന്റെ പൊഷൻസ് ഒകെ അയച്ചു തരുന്നത്.

കഥ എന്താണ് എന്ന് അറിയില്ല എന്റെ പൊഷൻ മാത്രം അയച്ചു തരും, പിന്നെ ഞാൻ അത് കാണാതെ പഠിച്ച് കഥ എന്തെന്ന് അറിയാതെ ആട്ട്ആടുന്നു എന്ന് പറയുന്ന മാതിരി പോയി അഭിനയിക്കുന്നത്. പക്ഷെ ഇപ്പോൾ അങ്ങനെയല്ല ജയ ജയ ജയ ജയ ഹേ ഇറങ്ങിയതിനുശേഷമാണ് അവർ ‘ചേട്ടാ ഒരു പടമുണ്ട് കഥ പറയട്ടെ’ ഞാൻ ഓക്കേ പറയു, പിന്നെ നമ്മുക്ക് അറിയാൻ പറ്റും ഒരു മൂഡ് ഏത് രീതിയിൽ പോകും എന്ന് എങ്ങനെ പോകും ” അസ്സിസ് പറഞ്ഞു.

“ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട് പൈസയില്ലാതെ ഹോസ്പിറ്റലിൽ പോയിട്ടുണ്ട്, അപ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് പാവപ്പെട്ടവർക്ക് അസുഖം വരരുത് എന്ന്. നമ്മൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം നോക്കുമ്പോൾ സഹായിക്കണം എന്ന് പറഞ്ഞു അക്കൗണ്ട് നമ്പർ കാണുമ്പോൾ നമ്മൾടെ കൈയിലുള്ളത് അറിയാതെ ഇട്ട് കൊടുക്കും, പക്ഷെ ഒരുപാട് പേരെ സഹായിക്കണം എന്ന് ആഗ്രഹമുണ്ട്” അസ്സിസ് കൂട്ടിചേർത്തു.

Share Now