ഞാൻ സപ്പോർട്ട് ചെയ്യുന്ന കാര്യമല്ല പെണ്ണുകാണൽ, എന്റെ ചുറ്റുപാടുള്ളവർ പ്രണയിച്ചാണ് വിവാഹം ചെയ്തിരിക്കുന്നത്; നിഖില വിമൽ

സമൂഹത്തിൽ നടക്കുന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ പെണ്ണുകാണലിനെ കുറിച്ച് സംസാരിക്കുകയാണ് നടി നിഖില വിമൽ. പെണ്ണ് കാണൽ സപ്പോർട്ട് ചെയ്യില്ല എന്നും, ഇന്നത്തെ കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ചവരെയാണ് കൂടുതൽ കണ്ടിട്ടുള്ളത് എന്ന് നിഖില വിമൽ പറയുന്നു.

” ഞാൻ ആദ്യം വിചാരിച്ചിരുന്നത് പെണ്ണുകാണലും ആദ്യരാത്രിയിൽ പാലൊക്കെ കൊണ്ട് പോകുന്നതും, സിനിമയിൽ ഉള്ള കാര്യമാണ് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അല്ലാണ്ട് ജീവിതത്തിൽ ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല, എന്റെ കസിൻസ് കല്യാണം കഴിച്ചപ്പോൾ അങ്ങനെയൊന്നും കണ്ടിട്ടില്ല. ആരൊക്കെ സാധാ വസ്ത്രം ഇട്ടട്ടാണ് ഞാൻ കണ്ടിട്ടുള്ളത്, ഇതൊക്കെ സിനിമയിൽ ഉള്ള ബിൽഡപ്പാണ് എനിക്ക്”.

” പെണ്ണ് കാണൽ ഞാൻ സപ്പോർട്ട് ചെയ്യുന്ന കാര്യമല്ല, എന്റെ ചുറ്റുപാടിലുള്ള അധികംസം ആൾക്കാരും പ്രണയിച്ചാണ് കല്യാണം കഴിച്ചിരിക്കുന്നത്. പെണ്ണ് കാണൽ സമ്പ്രദായം ഞാൻ അധികം കണ്ടട്ടില്ല, ഇപ്പോൾ കുറെക്കൂടി പരിചയപ്പെട്ട് ഒക്കെ ആണെങ്കിൽ മാത്രം വീട്ടിൽ അവതരിപ്പിച്ച് പോകുന്നവരാണ് കൂടുതൽ. അതാകുമ്പോൾ ഇഷ്ട്ടമുള്ളതും ഇഷ്ട്ടമില്ലാത്ത കാര്യങ്ങൾ പങ്കു വെക്കാൻ കൂടുതൽ എളുപ്പമാണ്, എനിക്ക് അറിയാവുന്നവർ അങ്ങനെയൊക്കെയാണ് വിവാഹം ചെയ്തിരിക്കുന്നത്” നിഖില വിമൽ പറഞ്ഞു.

നിഖില വിമൽ നായികയായി ഡിസ്‌നി പ്ലസ് ഹോട്സ്റ്ററിൽ റിലീസ് ചെയ്യുന്ന വെബ്സീരിസാണ് പേരിലൂർ പ്രീമിയർ ലീഗ്. പ്രവീൺ ചന്ദ്രന്റെ സംവിധാനത്തിൽ 2024 ജനുവരി 5-നാണ് റിലീസ് ചെയ്യുന്നത്, സണ്ണി വെയ്ൻ വിജയരാഘവൻ അശോകൻ അജു വർഗീസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. E4 എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുജീബ് മജീദ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Share Now