വമ്പൻ താരനിരയിൽ തലൈവർ 170, റിപ്പോർട്ട്

ജയിലർ എന്ന ചിത്രത്തിന് ശേഷം തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത്‌ നായകനാകുന്ന ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന തലൈവ 170 ചിത്രത്തിനായി ഒരുങ്ങുകുയാണിപ്പോൾ, ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വർഷങ്ങൾക്ക് ശേഷം ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചനും, ഫഹദ് ഫാസിലും മഞ്ജു വാര്യരും, റാണ ദഗ്ഗുബതി, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും അടുകുങ്ങുന്ന ഒരു താരനിരതന്നെയാണ് തലൈവർ 170 ചിത്രത്തിൽ.

സുബാസ്ക്കാരൻ നിർമിക്കുന്ന ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്, ചിത്രത്തിൽ രാജിനികാന്തിന്റെ നായികയായിട്ടാണോ മഞ്ജു വാര്യർ എത്തുന്നത് എന്നുള്ള സംശയം ആരാധകരിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ഇപ്പോൾ ഇതാ തലൈവർ രാജിനികാന്ത് പത്തു ദിവസത്തെ ഷൂട്ടിങ്ങിനായി താരം ഇപ്പോൾ തിരുവനന്തപുരതാണ്, തിരുവനന്തപുരം വിമാന താവളത്തിൽ നിന്നിറങ്ങിയ രാജിനികാന്തിന്റെ വീഡിയോസും ചിത്രങ്ങളും സോഷ്യൽ മിഡിയയിൽ വൈറലാണ്. പൊങ്കൽ ദിനത്തിൽ മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം ചിത്രമാണ് രാജിനികാന്തിന്റെ ഇനി വരാനിരിക്കുന്ന ചിത്രം,

ചിത്രത്തിൽ മൊയ്ദീൻ ഭായ് ആയിട്ടാണ് രജനികാന്ത എത്തുന്നത്, ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്, ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാനാണ്.

നെൽസൺ സംവിധാനം ചെയ്ത ജയ്ലർ ചിത്രമാണ് രാജിനികാന്തിന്റെ ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം, സൺ പിക്ചേഴ്സിന്റെ ബാനറിൽ തമന്ന, ജാക്കി ഷ്റോഫ്, ശിവ രാജ്കുമാർ, സുനിൽ, രമ്യ കൃഷ്ണൻ, വിനായകൻ, മിർണ മേനോൻ, തമന്ന, വസന്ത് രവി, നാഗ ബാബു, യോഗി ബാബു, ജാഫർ സാദിഖ്, കിഷോർ, ബില്ലി മുരളി, സുഗുന്തൻ, കരാട്ടെ കാർത്തി, മിഥുൻ, അർഷാദ്, മാരിമുത്തു, ഋത്വിക്, ശരവണൻ, അറന്തങ്കി നിഷ, മഹാനടി ശങ്കർ എന്നിവരാണ് അഭിനയിച്ചത്

Share Now