ഹരോൾഡ് ദാസിന്റെ വേഷം ചെയ്യേണ്ടിരുന്നത് ഞാനായിരുന്നു; വിശാൽ

അദിക് രവിചന്ദ്രന്റെ സംവിധാനത്തിൽ വിശാൽ, എസ്.ജെ സൂര്യ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ മാർക് ആന്റണിയുടെ ട്രൈലെർ ഇന്ന് പുറത്തിറങ്ങിയിരുന്നു, ഒരു ടൈം ട്രാവലർ എന്റർടൈൻമെന്റ് ഗണത്തിൽ പെടുന്ന ചിത്രമാണെന്ന് ട്രൈലെറിൽ കാണിക്കുന്നതാണ്.

സെപ്റ്റംബർ 15 റിലീസിനായി തയ്യാറെടുക്കുന്ന മാർക് ആന്റണിയുടെ പ്രൊമോഷൻ ഭാഗമായി ഓരോ താരങ്ങൾ തിരക്കിലാണ്, ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ നടൻ വിശാൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ചിത്രത്തിൽ ആക്ഷൻ കിംഗ് അർജുൻ അവതരിപ്പിക്കുന്ന ഹരോൾഡ് ദാസിന്റെ വേഷത്തിൽ തനായിരുന്നു എത്തേണ്ടത് എന്ന് വെളിപ്പെടുത്തുകയാണ് താരം.

“ആക്ഷൻ കിംഗ് അർജുൻ അവതരിപ്പിക്കുന്ന ഹരോൾഡ് ദാസിന്റെ വേഷം ചെയ്യാൻ ലോകേഷ് കനകരാജാണ് തന്നെ ആദ്യം സമീപിച്ചിരുന്നത്, എന്നാൽ ചിത്രീകരണത്തിനായി 4 മാസത്തെ സമയം അനുവദിക്കണമെന്ന് ലോകേഷ് ആവശ്യപ്പെട്ടെങ്കിലും ഡേറ്റ് ഇല്ലാത്തതിനാൽ ഓഫർ നിരസിക്കുകയായിരുന്നു താൻ ചെയ്തത്. വിജയ്‌യുടെ ജ്യേഷ്ഠനായി അർജുനെ കാണിക്കുമെങ്കിലും തന്റെ കഥാപാത്രം ആദ്യം വിജയ്‌യുടെ ഇളയ സഹോദരനായാണ് എഴുതിയതെന്ന് വിശാൽ വെളിപ്പെടുത്തുന്നു.

അതോടൊപ്പം എന്നെങ്കിലും ദളപതി വിജയ്‌യെ സംവിധാനം ചെയ്യണമെന്ന ആഗ്രഹം തനിക്കുണ്ട്, അതിനായി താൻ പ്രവർത്തിക്കുകയാണ് ” വിശാൽ പറഞ്ഞു.

നീണ്ട ഒരു വർഷത്തിന് ശേഷം വിശാൽ ചിത്രത്തിൽ എത്തുന്നത്, വിശാൽ, എസ്.ജെ സൂര്യ കൂടാതെ സുനീൽ, സെൽവരാഗവാൻ, റിതു , അഭിനയ, കിംഗലെ, വയ്യി.ജി മഹേന്ദ്രൻ എന്നിവരാണ് മറ്റ്‌ അഭിനയതാക്കൾ. മിനി സ്റ്റുഡിയോ ബാനറിൽ എസ് .വിനോദ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്, ജി .വി .പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Share Now