വിജയ് ചിത്രമായ ലിയോയ്ക്കായി കാത്തിരിപ്പിന് ഇനിക്കിനി 5 ദിവസങ്ങൾ, ലോകമെമ്പാടും വിജയ് ആരാധകർ കൊട്ടി ആഘോഷിക്കുകയാണ് വിജയ്യുടെ വരവിനായി.കേരളത്തിൽ ലിയോയുടെ വിതരണ അവകാശം ഗോകുലം ഗോപാലൻ ബാനറാണ് ഏറ്റെടുത്തിരിക്കുന്നത്.

ലിയോ കേരളത്തിൽ ഓൺലൈൻ ബുക്കിംഗ് ഞായറാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കുന്നതാണ്, ബുക്ക് മൈ ഷോ, പേ ടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്. കോം എന്നി വെബ്സൈറ്റ് വഴിയോ ലിയോ ബുക്കിങ് ആരംഭിക്കുന്നതാണ്.
കേരള എഫ്ഡിഎഫ്എസ് രാവിലെ 4 മണിക്ക് ആദ്യ ഫാൻസ് ഷോ തുടങ്ങുന്നതാണ്, എന്നാൽ തമിഴ്നാട്ടിൽ പുലർച്ചെയുള്ള ഷോകൾക്ക് അനുമതി നൽകാതെ സർക്കാർ ആദ്യ ഷോ 9 മണിക്ക് ശേഷം മാത്രമേ പാടുള്ളു എന്ന് തമിഴ്നാട് സർക്കാർ ഉത്തരവിട്ടു.
ലിയോ ചിത്രം ഒരു ടെംപ്ലേറ്റ് ആക്ഷൻ സിനിമയാണ്, ചിത്രത്തിൽ തൃഷയാണ് നായികയായി എത്തുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ ലളിത കുമാറാണ് നിർമ്മിക്കുന്ന ചിത്രത്തിൽ അനിരുദ്ധ് ആണ് സംഗീത സംവിധായകൻ.
സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്കിൻ, സാൻഡി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.