ഓരോ സിനിമയിലും വ്യത്യസ്ത കഥാപാത്രങ്ങളായി മാറുന്നതിനു കുറിച്ച് സംസാരിക്കുകയാണ് നടൻ വിജയ്രാഘവൻ. ഓരോ സിനിമയിലും കഥാപാത്രങ്ങൾ ആയിട്ട് മാറില്ല എന്നും, കഥാപാത്രങ്ങൾ എന്നിലേക്ക് കൊണ്ടു വരികയാണ് ചെയ്യുന്നത് എന്ന് വിജയ് രാഘവൻ പറഞ്ഞു.
പേരിലൂർ പ്രീമിയർ ലീഗ് ചിത്രത്തിന്റെ പ്രൊമോഷനായി എത്തിയ ആഭിമുഖത്തിലാണ് താരം ഇക്കാര്യം സംസാരിച്ചത്.
“ഞാൻ കഥാപാത്രം ആയിട്ട് മാറാറില്ല കഥാപാത്രം എന്നിലേക്ക് എത്തിക്കെണ് ചെയ്യാറുള്ളത്, അത് തമ്മിൽ വ്യത്യാസമുണ്ട്. ഞാൻ കഥാപാത്രമായി തീർന്നാൽ ഞാൻ തന്നെയായിരിക്കും, കഥാപാത്രത്തെ ഞാൻ എന്നിലേക്കാണ് എത്തിക്കുമ്പോൾ ആണ് വൈവിദ്ധ്യമാണ് ഉണ്ടാകുന്നത്”.
“എനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾ എങ്ങനെ ആയിരിക്കും, എങ്ങനെ നടക്കും, എങ്ങനെ ഇരിക്കും അല്ലെങ്കിൽ എങ്ങനെ നോക്കും എങ്ങനെ ചിന്തിക്കും എന്നുള്ള രീതിയിലാണ് ഞാൻ അപ്രോച്ച് ചെയ്യുന്നത്”.
” പിന്നെ നാടകമാണ് എന്റെ എക്സ്പീരിയൻസ്, നൂറ് ശതമാനം ഞാൻ വിശ്വാനിക്കുന്നത് സിനിമയിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ എന്റെ നാടക എക്സ്പീരിയൻസ് ആണ്. ഞാൻ ജനിച്ചത് ഇതിനെ ഉദ്ദേശിച്ചതാണ് എന്ന് വിശ്വാസിക്കുന്ന ആൾ ആണ് ഞാൻ ” വിജയ് രാഘവൻ പറഞ്ഞു.