എന്റെ കരിയറിൽ ‘രാമലീല’ ഇത്രെയും പോപ്പുലർ ആക്കിയത് ഇവിടെത്തെ ജനങ്ങളാണ് ദിലീപ് പറഞ്ഞു.
കഥ കേട്ട് ആദ്യം എന്റെ മനസ്സിൽ വന്ന മുഖം അദ്ദേഹത്തിന്റെതാണ്, പ്രേക്ഷകർ എന്റെ കൂടെ ഉള്ളടോതോളം അവർ ആണ് എന്റെ ഊർജം എന്ന് ‘ബാന്ദ്ര’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ആഭിമുഖത്തിൽ നടൻ ദിലീപ് സംസാരിക്കുകയുണ്ടായി.
” പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടുന്ന നല്ല സിനിമകൾ ചെയ്യുന്നത് കൊണ്ട് അവർ സിനിമകൾ സ്വീകരിച്ചിട്ടുണ്ട്. പ്രേക്ഷകർ എന്റെ കൂടെ ഉണ്ട് എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ ഊർജം. നമ്മുടെ സിനിമയാണ് കംപ്പെറ്റീവ് ചെയ്യുന്നത്, പുറത്തുള്ള സിനിമകളോട് അല്ല. കഴിഞ്ഞ സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കാം എന്നുള്ളത് ഒരു ട്രായാണ്. ‘രാമലീല’ തമാശയിൽ ഉൾപ്പെടുന്ന സിനിമയല്ല, അത് എന്റെ ക്രൂഷൽ സിറ്റുവേഷനിൽ ഉള്ള സിനിമയാണ്.
“എന്റെ കരിയറിലെ ഇത്രെയും പോപ്പുലർ ആക്കിയത് ഇവിടെത്തെ ജനങ്ങളാണ്, ആരും എന്റെ സിനിമ കാണരുത് എന്ന് ചാനലുകൾ കൊട്ടി ആഘോഷിക്കുമ്പോൾ തിയറ്ററിൽ ഫസ്റ്റ് ഷോയ്ക്ക് പ്രേക്ഷകരുടെ ജനപ്രവാഹമായിരുന്നു. പ്രേക്ഷകർ ആയിരുന്നു എന്റെ ഊർജം, അവർ എന്റെ കൂടെ ഉണ്ട്. അവർക്ക് അറിയാം ഞാൻ ആരാണ് എന്നും എന്താണ് എന്നും, അവർ ഉണ്ടാക്കിയതാണ് എന്നെ.”
“ഇപ്പോൾ ഈ സിനിമ ഞങ്ങളെ സംബന്ധിച്ച് വ്യത്യാസ്തമാർന്ന സിനിമയാണ്, സാധാരണ ദിലീപ് അഭിനയിക്കുന്ന വ്യത്യാസ്തമായിട്ടുള്ള സിനിമയാണ് ‘ബാന്ദ്ര’. ഈ സിനിമയുടെ കഥ കേട്ടിട്ട് വേറെയൊരു മുഖമാണ്, സിനിമ യഥാർത്ഥമാവാണെങ്കിൽ അത് പോലെത്തെ ഹീറോയേ ആയിട്ട് നിൽക്കണം. ആ കഥാപാത്രം ഇല്ലാതെ ഈ സിനിമയില്ല, കഥ കേട്ട് എന്റെ മനസ്സിൽ വന്ന മുഖമാണ് തമന്നയുടേത്.
“പക്ഷെ നമ്മളെ സംബന്ധിച്ച് അന്നത്തെ ഏറ്റവും വലിയ ചെല്ലെൻജ് തമന്നയേ എങ്ങനെ കോണ്ടാക്ട് ചെയ്യാം എന്നതായിരുന്നു. തമന്നയേ സിനിമയിൽ മാത്രം കണ്ടിട്ടുള്ളു, തമന്ന വന്നാൽ മാത്രമെ ഈ സിനിമ നടക്കുകയൊള്ളു. പക്ഷെ ദൈവാനുഗ്രഹം കൊണ്ട് അങ്ങനെ സംഭവിച്ചു, സിനിമ പൂർത്തിയായി ” ദിലീപ് പറഞ്ഞു.